കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെതിരെ നിലപാട് കടുപ്പിച്ച് ജപ്പാന്‍

  • By Aswathi
Google Oneindia Malayalam News

ടോക്കിയോ: തീവ്രവാദ സംഘടനയായ ഇസ്ലാം സ്‌റ്റേറ്റി (ഐ എസ്)നെതിരെ നിലപാട് കടുപ്പിച്ച് ജപ്പാന്‍. രാജ്യത്തു തീവ്രവാദം അനുവദിക്കില്ലെന്നും ഐഎസ് ബന്ദികളാക്കിയ തങ്ങളുടെ പൗരന്‍മാരെ സ്വതന്ത്രരാക്കുവാന്‍ ഏതറ്റംവരെയും പോകുമെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

ബന്ദികളായവരെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും എല്ലാ നയതന്ത്രബന്ധങ്ങളും ഇവരുടെ മോചനത്തിനായി ഉപയോഗിക്കുമെന്നും ഷിന്‍സോ ആബെ അറിയിച്ചു. രാജ്യത്തു തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

shinzo-abe

20 കോടി ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടു ജപ്പാന്‍കാരെ ഐ എസ് ബന്ദികളാക്കിയതിന്റെ വീഡിയോ കഴിഞ്ഞദിവസം ഐഎസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു. 72 മണിക്കൂറിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നാണു ഭീഷണി.

ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തില്‍ സൈനികേതര സഹായം നല്‍കുമെന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പ്രസാതവനയ്ക്ക് നഷ്ടപരിഹാരമായാണ് 200 മില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നതെന്നും വിഡിയോയില്‍ പറയുന്നുണ്ട്.

English summary
Japan is doing all it can to free two hostages ISIS is threatening to kill unless it receives $200 million, Prime Minister Shinzo Abe said Wednesday, vowing never to give in to terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X