
'യുവാക്കള്‍ക്ക് മദ്യത്തിനോട് താല്‍പര്യം കുറയുന്നു'; കുടിക്കാൻ പ്രോത്സാഹിപ്പിച്ച് ജപ്പാൻ.. കാരണമുണ്ട്
മദ്യം കുടിക്കാൻ യുവാക്കള്‍ക്ക് പ്രോത്സാഹ്നം നല്‍കി ജപ്പാൻ. കൊവിഡിന് ശേഷം രാജ്യത്തെ മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനം ഇടിഞ്ഞതാണ് സര്‍ക്കാരിന്റെ പ്രോത്സാഹനത്തിന് പിന്നില്‍. കഴിഞ്ഞ കുറച്ച് കാലമായി രാജ്യത്തെ യുവാക്കള്‍ക്ക് മദ്യത്തോട് വലിയ താത്പര്യം ഇല്ലെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
ഏതുവിധേനെയും യുവാക്കളെ മദ്യത്തിന്റെ വഴിയിലേക്ക് എത്തിച്ചില്ലെങ്കില്‍ കുഴപ്പമാണെന്ന് മനസിലാക്കിയതോടെ ഇതിനായി പുതിയൊരു പദ്ധതിയും സര്‍ക്കാര്‍ ആവിഷ്കരിച്ചു. ഒരു മത്സരം നടത്തുക. ദേശീയ ടാക്‌സ് ഏജന്‍സിയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കപ്പെടുന്നത്. യുവാക്കളെ മദ്യത്തിലേക്ക് ആകര്‍ഷിക്കാനുള്ള ആശയങ്ങളാണ് മത്സരത്തില്‍ നിര്‍ദേശിക്കണ്ടേത്. മദ്യത്തിന്റെ രൂപവും ഭാവവും ആകര്‍ഷണീയമാക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും കൂടുതല്‍ ഓഫറുകള്‍ നല്‍കാനും ഉള്‍പ്പെടെയുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്.
മണ്ഡപത്തിലേക്ക് ബുള്ളറ്റില്‍ പാഞ്ഞ് വധു, വിവാഹ വേദിയിലേക്ക് റോയല്‍ എന്‍ട്രി... വൈറല്‍ വീഡിയോ
മികച്ച ആശയങ്ങള്‍ നല്‍കുന്നവരെ വെറും കയ്യോടെ സര്‍ക്കാര്‍ വിടില്ല. മികച്ച സമ്മാനങ്ങള്‍ നല്‍കും. വിജയിക്ക് മാത്രമല്ല മികച്ച ആശയങ്ങള്‍ നല്‍കുന്നവര്‍ക്കും സമ്മാനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ജപ്പാനിലെ യുവാക്കളുടെ ശരാശരി വാര്‍ഷിക ഉപഭോഗം 75 ലിറ്ററായി കുറഞ്ഞെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
ഒരാള്‍ 100 ലിറ്റര്‍ മദ്യപിച്ചിരുന്നിടത്താണ് കൊവിഡാനന്തരം ഈ കുറവുണ്ടായത്. മദ്യപാനത്തിലെ ഈ ഇടിവ് ജപ്പാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാവുന്നതല്ല എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ജപ്പാന്റെ ആകെ നഷ്ടം 48 ട്രില്യണ്‍ യെന്നിലേറെയാണ്. രാജ്യത്തെ വരുമാനത്തിന്റെ അഞ്ച് ശതമാനമുണ്ടായിരുന്ന മദ്യ നികുതി വെറും ഒരു ശതമാനത്തിലേക്ക് കൂപ്പുകുത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിന് ട്രോളുകളും വിമര്‍ശനങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
പ്രായത്തെ വെല്ലുവിളിച്ച് നിക്ക് ഗാർഡ്ണര്‍ മലകയറുകയാണ്... 282 പര്‍വതങ്ങള്‍ കീഴടക്കിയ 82-കാരന്റെ കഥ