കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനിലും നഗ്ന റസ്‌റ്റോറന്റ് ,പക്ഷേ പൊണ്ണത്തടിയുളളവര്‍ക്ക് പ്രവേശനമില്ല

  • By Pratheeksha
Google Oneindia Malayalam News

ടോക്കിയോ:ജപ്പാനിലും ഉടന്‍ നഗ്ന റസ്‌റ്റോറന്റുകള്‍ തുറക്കാന്‍ പോവുകയാണ്. പക്ഷേ എല്ലാവര്‍ക്കും കയറിച്ചെല്ലാനാവില്ലെന്നു മാത്രം. പൊണ്ണത്തടിയുളളവര്‍ക്ക് ഹോട്ടലില്‍ പ്രവേശിക്കാനാവില്ല. നിശ്ചിത ഭാരമുളളവര്‍ക്കുമാത്രമാണ് പ്രവേശനം. റെസ്റ്റോറന്റിലേക്കു പ്രവേശിക്കുന്നതിനു മുന്‍പ് ജീവനക്കാര്‍ ആളുകളുടെ ഭാരം അളക്കും. നിശ്ചിത ഭാരത്തിനും മുകളിലാണ് തൂക്കമെങ്കില്‍ വിലക്കും .ഭാരം 15 കിലോയ്ക്കും മുകളിലാണെങ്കില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കയറാം.

പിന്നീട് തൂക്കത്തെ അടിസ്ഥാനമാക്കിയാണ് ഓരോരുത്തര്‍ക്കും പ്രവേശനം. 18 നും 60 നും ഇടയിലുളളവര്‍ക്കാണ് റസ്റ്റോറന്റില്‍ പ്രവേശിക്കാനുളള പ്രായ പരിധി. റസ്റ്റോറന്റിലെത്തിയാല്‍ അധികൃതര്‍ നല്‍കുന്ന പേപ്പര്‍ നിര്‍മ്മിത അടിവസ്ത്രം മാത്രമേ ധരിക്കാവൂ. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കണം, ക്യാമറ ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങളുണ്ട്. ശരീരം മുഴുവന്‍ ടാറ്റൂ അടിച്ച് കയറിചെല്ലാമെന്നു വിചാരിച്ചാലും അനുവദിക്കില്ല .ടാറ്റുക്കാരെയും അധികൃതര്‍ വിലക്കിയിട്ടുണ്ട്.

nude-29-

റസ്റ്റോറന്റ് വെബ്‌സൈററില്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയും ബുക്കുചെയ്യാം. റസ്‌റ്റോറന്റില്‍ കയറണമെങ്കില്‍ ഭക്ഷണത്തിനു പുറമേ ഒരാള്‍ക്ക് 80000 യെന്‍ നല്‍കണം. ഭക്ഷണത്തിന് 14,000 മുതല്‍ 28000 യെന്‍വരെ നല്‍കേണ്ടി വരും. ജൂലായ് 29 നാണ് റസ്റ്റോറന്റ് തുറക്കുന്നത് . നിലവില്‍ മെല്‍ബണ്‍,ലണ്ടന്‍ എന്നിവിടങ്ങളിലാണ് നഗ്ന റസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

ലണ്ടനില്‍ നഗ്ന റസ്‌റ്റോറന്റ് ആരംഭിച്ചതിനു ശേഷം ആയിരക്കണക്കിനാളുകളാണ് സന്ദശിച്ചത്. പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങിയത്‌ 30000 ത്തോളം പേരും. പരമ്പരാഗത ,ആധുനിക സൗകര്യങ്ങള്‍ ഇഷ്ടപ്പെടുന്നവരെ ഒട്ടു നിരാശരാക്കാത്ത തരത്തിലാണ് നഗ്നറസ്റ്റോറന്റുകളിലെ ഭക്ഷണവും അന്തരീക്ഷവുമെല്ലാം.

English summary
Japan's first "naked restaurant" opens in TOKYO next month with draconian rules of entry -- podgy prospective diners will be weighed and ejected if found to be too fat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X