കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ജാര്‍ ശുദ്ധവായുവിന് 51849 രൂപ!

  • By Aswathi
Google Oneindia Malayalam News

ബീജിങ്: ചൈനയില്‍ ഇപ്പോള്‍ പുതിയൊരു ബിസ്‌നസ് പൊടിപൊടിക്കുകയാണ്. മറ്റൊന്നുമല്ല വായു കച്ചവടം. ലിയാങ് കെഗാര്‍ങ് എന്നയാളാണ് വായുവും ഒരു വില്‍പന ചരക്കാക്കി മാറ്റിയിരിക്കുന്നത്. കച്ചോടം പൊടിപൊടിക്കുകയാണ്. ശുദ്ധ വായുവിന് ആവശ്യക്കാര്‍ ഏറെയാണ് ചൈനയില്‍.

ഒരു ജാറില്‍ ശേഖരിച്ച വായുവിന് 860 ഡോളറാണ് (51849.40 രൂപ) വില. വായുമലനീകരണം കൊണ്ട് വീര്‍പ്പുമുട്ടിയ ചൈനക്കാര്‍ക്ക് ഇതൊരു വലിയ തുകയല്ല. സേവനവും ജീവിതമാര്‍ഗവും എന്നതിലുപരി പ്രദേശത്തെ വായു മലിനീകരണത്തിനെതിരെയുള്ള ഒരു പ്രതിഷേധം കൂടിയാണ് ഈ വായുക്കച്ചവടം.

air-in-jar

ചൈനക്കാരനായ താന്‍ ഫ്രാന്‍സില്‍ പോയി ശുദ്ധവായു ശ്വസിച്ചതാണ് ഇത്തരമൊരു കച്ചവടത്തിന് പ്രേരണയായതെന്ന് ലിയാങ് കെഗാര്‍ങ് പറയുന്നു. കച്ചവടം വിജയത്തിലേക്ക് പോകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും കെഗാര്‍ങിന്റെ കച്ചവടം പൊടി പൊടിക്കുന്നത് കണ്ട് വേറെയും ചിലര്‍ ഈ മേഖലയിലേക്ക് ഇറങ്ങിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

കടുത്ത വായു മലിനീകരണം അനുഭവിക്കുകയാണ് ചൈനയിലെ ജനങ്ങള്‍. മാസ്‌ക് ധരിച്ചാണ് ഇവിടെ ജനങ്ങള്‍ പുറത്തിറങ്ങുനന്ത്. മിക്ക ദിവസങ്ങളിലും മൂടല്‍ മഞ്ഞിന് സമാനമായ അവസ്ഥയാണ്. അത്തരമൊരു പശ്ചാത്തലത്തില്‍ എന്തുകൊണ്ട് ചൈനയില്‍ ശുദ്ധ വായുവിന് ആവശ്യക്കാര്‍ ഏറെയായിരിക്കും.

English summary
Beijing artist Liang Kegang returned from a business trip in southern France with well-rested lungs and a small item of protest against his home city's choking pollution: a glass jar of clean, Provence air.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X