കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റദിനം നഷ്ടം ഒന്നര ലക്ഷം കോടി! തകര്‍ന്നടിഞ്ഞ് ബെസോസും മസ്‌കും; പോറല്‍ പോലുമേല്‍ക്കാതെ അംബാനിയും അദാനിയും

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തുടങ്ങിയ ശതകോടീശ്വരന്‍മാര്‍ക്ക് ഒറ്റ ദിവസം നഷ്ടമായത് കോടിക്കണക്കിന് രൂപ. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നര്‍ക്ക് വന്‍തോതിലാണ് സമ്പത്തില്‍ ഇടിവ് വന്നത്.

മസ്‌കിനും ബെസോസിനും മാത്രമായി ഏകദേശം ഒന്നര ലക്ഷം കോടി ഇന്ത്യന്‍ രൂപയാണ് 24 മണിക്കൂറില്‍ നഷ്ടമായത്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ഇതില്‍ നിന്ന് പിടിച്ചുനിന്നു. വിശദവിവരങ്ങള്‍ എങ്ങനെയെന്ന് നോക്കാം...

1

ഒരു ദിവസം 9.8 ബില്യണ്‍ ഡോളര്‍ ആണ് (ഏകദേശം 80,000 കോടി രൂപ) ജെഫ് ബെസോസിന് നഷ്ടം വന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന് 8.35 ബില്യണ്‍ ഡോളര്‍ ആണ് (ഏകദേശം 70,000 കോടി രൂപ) നഷ്ടപ്പെട്ടത്. വാറന്‍ ബഫറ്റ്, ബില്‍ ഗേറ്റ്സ്, ലാറി പേജ്, ബെര്‍ണാഡ് അര്‍നോള്‍ട്ട്, സെര്‍ജി ബ്രിന്‍ എന്നിവരുള്‍പ്പെടെ ആദ്യ 10 പട്ടികയിലുള്ള മറ്റ് ശതകോടീശ്വരന്മാര്‍ക്ക് ഒറ്റ ദിവസം കൊണ്ട് സമ്പത്ത് നഷ്ടമായി.

കൈയിലെ ചരടിനെ അപമാനിച്ചു; സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതി<br />കൈയിലെ ചരടിനെ അപമാനിച്ചു; സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതി

2

എന്നാല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും മാത്രമാണ് ഒരു ദിവസം കൊണ്ട് സമ്പത്ത് നഷ്ടപ്പെടാത്ത ആദ്യ 10 പട്ടികയിലെ രണ്ട് ശതകോടീശ്വരന്മാര്‍. ദീപാവലിയോടെ 5 ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്ന അംബാനി 1.23 ബില്യണ്‍ ഡോളര്‍ (9,775 കോടി രൂപ) നേടി.

ഞാനിപ്പോഴും മുസ്ലീം, ഭര്‍ത്താവ് മതം മാറാന്‍ പറഞ്ഞിട്ടില്ല; പ്രശ്‌നമുണ്ടാക്കുന്നത് ചിലര്‍ മാത്രമെന്ന് ഖുശ്ബുഞാനിപ്പോഴും മുസ്ലീം, ഭര്‍ത്താവ് മതം മാറാന്‍ പറഞ്ഞിട്ടില്ല; പ്രശ്‌നമുണ്ടാക്കുന്നത് ചിലര്‍ മാത്രമെന്ന് ഖുശ്ബു

3

മറുവശത്ത്, നിലവില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ അദാനി സൂചിക പ്രകാരം 1.58 ബില്യണ്‍ ഡോളര്‍ (12,556 കോടി രൂപ) നേടി. 2022 ന്റെ ആദ്യ പകുതിയില്‍ ബെസോസിന് 63 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായപ്പോള്‍ മസ്‌കിന്റെ സമ്പത്തില്‍ 62 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായതായി ജൂലൈയിലെ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.

ഇതാ യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍.. മറ്റുള്ളവര്‍ പ്ലീസ് സ്റ്റെപ് ബാക്ക്; വീണ്ടും തരംഗമാകാന്‍ രമ്യ കൃഷ്ണന്‍

4

ലോകത്തിലെ ഏറ്റവും ധനികരായ 500 പേര്‍ക്ക് നടപ്പ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1.4 ട്രില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു. പ്രതീക്ഷിച്ചതിലും ചൂടേറിയ യുഎസ് പണപ്പെരുപ്പ കണക്കുകളാണ് വിപണിയെ പിടിച്ചുകുലുക്കിയത്. മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ലാറി പേജ്, സെര്‍ജി ബ്രിന്‍, സ്റ്റീവ് ബാല്‍മര്‍ എന്നിവരുടെ സമ്പത്തില്‍ 4 ബില്യണ്‍ ഡോളറിലധികം ഇടിവുണ്ടായി.

എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

5

വാറന്‍ ബഫറ്റിനും ബില്‍ ഗേറ്റ്‌സിനും യഥാക്രമം 3.4 ബില്യണ്‍ ഡോളറും 2.8 ബില്യണ്‍ ഡോളറും നഷ്ടമായി. യു എസ് സ്റ്റോക്ക് മാര്‍ക്കറ്റിലെ ഉപഭോക്തൃ വില സൂചിക പ്രതീക്ഷിച്ചതിലും ഉയര്‍ന്നത് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂടുതല്‍ ശക്തമായി ഉയര്‍ത്താന്‍ ഇടയാക്കുമെന്ന് നിക്ഷേപകര്‍ പറയുന്നു.അതേസമയം പുതിയ കണക്കുകള്‍ പ്രകാരം ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയാകാന്‍ അദാനി ഒരുപടി കൂടി അടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
Jeff Bezos and Elon Musk lost 1.50 lakh crore in a day, here is what happened to ambani and adani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X