ജിയ ജിയ, ഇവള്‍ ചൈനയുടെ സൂപ്പര്‍ സുന്ദരി. കാണാം, മിണ്ടാം, പക്ഷെ തൊട്ടാല്‍ വിവരമറിയും!!!

  • Written By:
Subscribe to Oneindia Malayalam

ഷാങ്ഹായ്: സാങ്കേതികമികവില്‍ ചൈന വീണ്ടും ലോകത്തെ വിസ്മയിപ്പിക്കുകയാണ്. മനുഷ്യനെ വെല്ലുന്ന റോബോട്ടിനെയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയത്.

ജിയ ജിയയെന്ന അതിസുന്ദരിയായ റോബോട്ടിനെയാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. മനുഷ്യനെപ്പോലെ പെരുമാറാന്‍ സാധിക്കുന്ന റോബോട്ടെന്നാണ് അവര്‍ 'ഇവളെ' വിശേഷിപ്പിക്കുന്നത്.

 മനുഷ്യരെപ്പോലെ പെരുമാറും

പരമ്പരാഗത ചൈനീസ് വസ്ത്രമാണ് ജിയ ജിയ ധരിച്ചിരിക്കുന്നത്. കഴുത്തിന്റെ രണ്ടു ഭാഗത്തേക്കും മുടി ഒതുക്കി വച്ചിരിക്കുന്നു. ഒറ്റനോട്ടത്തില്‍ യഥാര്‍ഥ ചൈനീസ് പെണ്‍കുട്ടി. മനുഷ്യരെപ്പോലെ ചില പ്രത്യേക ഭാവങ്ങള്‍ കാണിക്കാന്‍ ജിയ ജിയക്കു സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

ചെന്‍ സിയാവോപിങിന്റെ 'മകള്‍'

യൂനിവേഴ്‌സിറ്റ്‌റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിലെ ഒരു കൂട്ടം ശാസ്തജ്ഞന്‍മാരാണ് ജിയ ജിയയുടെ പിറവിക്കു പിന്നില്‍. ഈ ടീമിനെ നയിച്ചത് സിയാവോ പിങായിരുന്നു. അതുകൊണ്ടു തന്നെ ജിയ ജിയ തനിക്കു മകളെപ്പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

പലതിനും ജിയ മറുപടി പറയും

മനുഷ്യര്‍ ചോദിക്കുന്ന പല കാര്യങ്ങള്‍ക്കും ജിയ ജിയ ഉടന്‍ മറുപടി നല്‍കും. മാത്രമല്ല തന്നോട് സംസാരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോയെന്നു മനസ്സിലാക്കാന്‍ പോലും ഇവള്‍ക്കാവും. ഒരിക്കല്‍ ഒരു യുവാവിനോട് നിങ്ങള്‍ സുന്ദരനാണെന്നു ജിയ ജിയ പറഞ്ഞത്രെ. മറ്റൊരിക്കല്‍ നിങ്ങള്‍ക്ക് ബോയ് ഫ്രണ്ട് ഉണ്ടോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ സിംഗിളായി തുടരാനാണ് താല്‍പ്പര്യമെന്നായിരുന്നു ജിയ ജിയയുടെ മറുപടി.

ഭാവിയില്‍ ജോലിയിടങ്ങളിലും റോബോട്ടുകള്‍

ഭാവിയില്‍ രാജ്യത്തെ പ്രധാന ജോലിസ്ഥലങ്ങളിലെല്ലാം ജിയ ജിയയെപ്പോലുള്ള റോബോട്ടുകള്‍ സ്ഥാനം പിടിക്കുമെന്ന് സിയാവോ വ്യക്തമാക്കി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ റെസ്‌റ്റോറന്റുകള്‍, ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍ എന്നീവിടങ്ങളിലെല്ലാം ഇത്തരം റോബോട്ടുകള്‍ ഇടംപിടിക്കും.

English summary
Jia Jia" can hold a simple conversation and make specific facial expressions when asked, and her creator believes the eerily life-like robot heralds a future of cyborg labour in China. Billed as China's first human-like robot, Jia Jia was first trotted out last year by a team of engineers at the University of Science and Technology of China.
Please Wait while comments are loading...