Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ യാത്രാവിലക്കിന് മറുപടി; അമേരിക്കയെ ആക്രമിക്കാന്‍ ഐസിസ് ഒരുങ്ങി, ലക്ഷ്യം കൂട്ട നശീകരണം!!

അമേരിക്കയില്‍ നിന്നു തന്നെ ആക്രമണം പ്രതീക്ഷിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ സംഘടനാ അനുഭാവികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

കെയ്‌റോ: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു യാത്രാ നിരോധനം പ്രഖ്യാപിച്ച് അമേരിക്കയെ സുരക്ഷിതമാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത അടി നല്‍കാന്‍ ഐസിസ് ഒരുങ്ങുന്നു. അമേരിക്കയില്‍ നിന്നു തന്നെ ആക്രമണം പ്രതീക്ഷിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ സംഘടനാ അനുഭാവികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

അമേരിക്കയില്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ യാത്രാവിലക്കിന് സാധിക്കില്ലെന്നും ട്രംപിന്റെ നയം കൂടുതല്‍ പേരെ ഐസിസിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നുമാണ് ഭീഷണിയില്‍ പറയുന്നത്.

ആക്രമണം നടത്താന്‍ അമേരിക്കക്കാര്‍

അമേരിക്കയില്‍ നിന്നു അമേരിക്കയില്‍ ജനിച്ചവര്‍ തന്നെ ആക്രമണം നടത്തും. നിങ്ങളുടെ തീരുമാനം അമേരിക്കക്ക് തന്നെയാണ് തിരിച്ചടിയാവുക. പുറത്തുനിന്നുള്ളവരല്ല ആക്രമണത്തിന് എത്തുകയെന്നും ടെലഗ്രാമില്‍ വന്ന ഐസിസ് അനുഭാവിയുടെ ഭീഷണി സന്ദേശത്തില്‍ പറയുന്നു.

ട്രംപിന്റെ വിവാദ നടപടി

അമേരിക്കയെ ഭീകരരില്‍ നിന്ന് സംരക്ഷിക്കാനാണ് ട്രംപ് മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് 90 ദിവസത്തെ യാത്രാ വിലക്കും അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ നിരോധനവും പ്രഖ്യാപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഉത്തരവിട്ടത്.

സിറിയക്കാര്‍ക്ക് ആജീവനാന്ത വിലക്ക്

ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് 90 ദിവസത്തെ വിലക്കുള്ളത്. അഭയാര്‍ഥികള്‍ക്ക് നാല് മാസത്തേയും. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ കനത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഐസിസിന്റെ ആക്രമണ ഭീഷണി.

ഐസിസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

ഇറാഖിലും സിറിയയിലും ആക്രമണം നടത്തുന്ന ഐസിസ് ട്രംപിന്റെ യാത്രാ നിരോധനം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ സംഘടനയുടെ അനുയായികളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഭീഷണി മുഴക്കുന്നത്.

ട്രംപ് നയം ഐസിസിന് നേട്ടമാവും

മുസ്ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുന്ന ട്രംപിന്റെ സൈന്യം യമനിലും ഇറാഖിലും സിറിയയിലും മുസ്ലിംകളെ കൊന്നൊടുക്കുകയാണ്. എന്നിട്ട് മുസ്ലിംകളെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഐസിസിനാണ് കൂടുതല്‍ ഗുണം ചെയ്യുക. ഐസിസിലേക്ക് ആളുകള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന നയമാണിത്- ഐസിസ് അനുകൂലിയായ സലീം അല്‍ മൊസൂളി ട്വിറ്ററില്‍ കുറിച്ചു.

സത്യം പുറത്തുവരും

ട്രംപ് എന്തൊക്കെ ചെയ്താലും സത്യം പുറത്തുവരും. അമേരിക്കന്‍ ഭരണകൂടങ്ങള്‍ക്ക് എന്നും മുസ്ലിംകളോട് വെറുപ്പാണുള്ളത്. അതുതന്നെയാണ് ട്രംപിനെ ഇത്തരം നിരോധനങ്ങള്‍ക്ക് പ്രേരിപ്പിച്ചത്- അബു മഗ്രിബി എസ്‌ഐടിഇയില്‍ പറഞ്ഞു. എന്താണ് ട്രംപ് അമേരിക്കക്കാര്‍ക്ക് വേണ്ടി ചെയ്യുന്നത്. എല്ലാ ജനങ്ങളും രാജ്യങ്ങളും അദ്ദേഹത്തെ എതിര്‍ക്കുകയാണെന്നും മഗ്രിബി പോസ്റ്റില്‍ പറയുന്നു.

സ്‌കോളേഴ്‌സ് ഓഫ് ഹഖ്

സ്‌കോളേഴ്‌സ് ഓഫ് ഹഖ് എന്ന ടെലഗ്രാം കൂട്ടായ്മയിലാണ് കൂടുതല്‍ പേര്‍ ആക്രമണ ഭീഷണി മുഴക്കിയിട്ടുള്ളത്. ജൂനിയര്‍ ബുഷും ഒബാമയും ചെയ്തതിന്റെ തുടര്‍ച്ച തന്നെയായിരിക്കും ട്രംപും ചെയ്യുക. ട്രംപിന്റെ മുന്‍ഗാമികള്‍ക്കൊന്നും ജയിക്കാനായിട്ടില്ല. ട്രംപിന്റൈയും ഗതി അതുതന്നെയാവുമെന്നും സ്‌കോളേഴ്‌സ് ഓഫ് ഹഖില്‍ ഐസിസ് അനുകൂലികള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+