കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്വാള്‍ഡ് എന്ന സാധാരണക്കാരന്‍ എന്തിനു കെന്നഡിയെ വധിച്ചു? അരനൂറ്റാണ്ടു കാലം നീണ്ട ദുരൂഹത

  • By Gowthamy
Google Oneindia Malayalam News

വാഷിങ്ടണ്‍: ലീ ഹാര്‍വി ഓസ്വോള്‍ഡ് എന്തിന് ജോണ്‍. എഫ് കെന്നഡിയെ വധിച്ചു. അരനൂറ്റാണ്ടിലേറെയായി ലോകം അറിയാന്‍ കാത്തിരുന്ന ആ ദുരൂഹത ചുരുളഴിയുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ മരണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകളുടെ ഒരു ഭാഗം പുറത്തു വന്നിരിക്കുകയാണ്. യുഎസ് സര്‍ക്കാരാണ് രേഖകളുടെ ഒരു ഭാഗം ഓണ്‍ലൈനായി പുറത്തു വിട്ടത്.

ബെര്‍ബ കളിച്ചിട്ടും രക്ഷയില്ല... സ്പെയിനില്‍ ബ്ലാസ്റ്റേഴ്സ് കൊമ്പുകുത്തി, ഇനി ഐഎസ്എല്‍

നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന 2891 രേഖകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം ഒക്ടോബര്‍ 26നു പുറത്തുവിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രേഖകള്‍ പുറത്തു വന്നിരിക്കുന്നത്.

പുറത്തു വന്നത് ഒരു ഭാഗം മാത്രം

പുറത്തു വന്നത് ഒരു ഭാഗം മാത്രം

രഹസ്യ രേഖകളുടെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. അഞ്ചുലക്ഷത്തിലേറെ പേജുകളുളള രേഖകള്‍ പുറത്തിറക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി എല്ലാം പുറത്തു വിട്ടിട്ടില്ല. വുഴുവന്‍ രേഖകളും പുറത്തു വിടുന്നത് സിഐഎയും എഫ്ബിഐയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാഷണല്‍ ആര്‍ക്കൈവ്‌സ്

നാഷണല്‍ ആര്‍ക്കൈവ്‌സ്

നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന 2891 സുപ്രധാന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. പുറത്തുവിടാത്ത രേഖകളെ കുറിച്ച് വിശദമായി പഠിക്കാന്‍ സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് 180 ദിവസം അനുവദിച്ചിട്ടുണ്ട്. അതിനു ശേഷമായിരിക്കും ഇവ പുറത്തുവിടുക. അതേ സമയം രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുമോ എ്ന്ന വ്യക്തമല്ല.

കെന്നഡിയുടെ മരണം

കെന്നഡിയുടെ മരണം

1963 നവംബര്‍ 22ന് ഉച്ചയ്ക്ക് 12.30നാണ് ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെട്ടത്. ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന സാധാരണക്കാരനാണ് കെന്നഡിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഡെക്‌സസിലെ ഡാലസില്‍ വച്ചാണ് കെന്നഡി കൊല്ലപ്പെട്ടത്. ഇവിടെ തന്നെയുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ബുക്ക് ഡിപ്പോയിലെ ജീവനക്കാരനായിരുന്നു 24കാരനായ ഓസ്വാള്‍ഡ്. ആ കെട്ടിടത്തില്‍ നിന്നായിരുന്നു ഇയാള്‍ കെന്നഡിക്കു നേരെ വെടിയുതിര്‍ത്തത്.

മണിക്കൂറുകള്‍ക്കുള്ളില്‍ ഓസ്വാള്‍ഡിന്റെ കൊല

മണിക്കൂറുകള്‍ക്കുള്ളില്‍ ഓസ്വാള്‍ഡിന്റെ കൊല

കെന്നഡിയെ വധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓസ്വാള്ഡും കൊല്ലപ്പെടുകയായിരുന്നു. ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയാണ് ഓസ്വാള്‍ഡിനെ വധിച്ചത്. പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോഴായിരുന്നു കൊല. ഓസ്വാള്‍ഡിനെ കൊലപ്പെടുത്തിയ ജാക്ക് റൂബി പിന്നീട് ജയിലില്‍ വച്ച് കാന്‍സര്‍ ബാധിച്ച് മരിക്കുകയായിരുന്നു.

ദുരൂഹത ഏറെ

ദുരൂഹത ഏറെ

കെന്നഡിയെ എന്തിനു വധിച്ചു എന്ന കാര്യത്തില്‍ ഏറെ ദുരൂഹതകള്‍ നിലനിന്നിരുന്നു. സാധാരണക്കാരനായ ഓസ്വാള്‍ഡ് എന്തിനു കെന്നഡിയെ കൊലപ്പെടുത്തണം എന്നതായിരുന്നു എല്ലാവരുയടെയും സംശയം. കെന്നഡിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ഓസ്വാള്‍ഡ് കൊല്ലപ്പെട്ടതും ദുരൂഹത വര്‍ധിപ്പിക്കുകയായിരുന്നു.

ക്യൂബ, സോവിയറ്റ് ബന്ധം

ക്യൂബ, സോവിയറ്റ് ബന്ധം

ക്യൂബ, സോവിയറ്റ് യൂണിയനുകള്‍ക്ക് കെന്നഡിയുടെ വധത്തില്‍ പങ്കുണ്ടെന്ന തരത്തിലാണ് സൂചനകള്‍. കൊലപാതകത്തിന് തൊട്ടു മുമ്പ് ഓസ്വാള്‍ഡ് മെക്‌സികോയിലേക്ക് യാത്ര നടത്തിയിരുന്നതായി കണ്ടെത്തി. ഇത് ക്യൂബ, സോവിയറ്റ് ചാരന്മാരുമായി കൂടിക്കാഴ്ച നടത്താനാണെന്നാണ് വിവരം.

സിദ്ധാന്തങ്ങളും ഗവേഷണങ്ങളും

സിദ്ധാന്തങ്ങളും ഗവേഷണങ്ങളും

കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങളും ഗവേണങ്ങളും ഇതിനോടകം പുറത്തു വന്നിരുന്നു. മാഫിയ സംഘങ്ങളാണ് കെന്നഡിയെ വധിച്ചതെന്നും മറ്റു രാജ്യങ്ങളിലെ രഹസ്യ ഏജന്‍സികള്‍ക്ക് കൊലയുമായി ബന്ധമുണ്ടെന്നും തരത്തിലുള്ളതാണ് പഠനങ്ങള്‍. സിഐഎ തന്നെയാണ് കെന്നഡിയെ വധിച്ചതെന്നും ചില പഠനങ്ങളില്‍ പറയുന്നുണ്ട്.

ദുരൂഹത അവസാനിക്കില്ല

ദുരൂഹത അവസാനിക്കില്ല

അതേസമയം പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ കെന്നഡിയുടെ കൊലപാതകത്തിലെ ദുരൂഹതകള്‍ അവസാനിപ്പിക്കില്ലെന്നും വിവരങ്ങളുണ്ട്. കെന്നഡിയുടെ വധത്തിലെ എല്ലാ അന്വേഷണ രേഖകളും പുറത്തു വിടണമെന്ന് 1992ല്‍ യുഎസ് കോണ്‍ഗ്രസ് ഉത്തരവിട്ടിരുന്നു. ഇതിന് സമയപരിധി നല്‍കിയിരുന്നത് 2017 ഒക്ടോബര്‍ 26 ആയിരുന്നു.

English summary
john f kennedi murder case national archives report released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X