രോഹിത് ശര്‍മയെ നേരിടുമോ തലശ്ശേരിക്കാരന്? യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അബുദാബി: യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ എത്തുന്നത് മലയാളി താരം. കേരളത്തില്‍ ആവശ്യമായ അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ദുബായിലേക്ക് പോയ ചുണ്ടങ്ങപൊയില്‍ റിസ്വാന്റെ ജീവിതമാണ് ഇതോടെ മാറി മറിഞ്ഞത്. അത് മാത്രമല്ല ചരിത്രമെഴുതിയിരിക്കുകയാണ് താരം. അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരമായി മാറിയിരിക്കുകയാണ് റിസ്വാന്.
നാട്ടിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വലിയ ആഘോഷമാണ് റിസ്വാന്റെ നേട്ടത്തില്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഈ നേട്ടം ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് റിസ്വാനോട് ചോദിച്ചാല്‍ പറയും. പക്ഷേ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ആവേശം റിസ്വാനുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കുകയായിരുന്നു റിസ്വാന്റെ സ്വപ്നങ്ങളിലൊന്ന്. എന്നാല്‍ എട്ട് വര്‍ഷം മുമ്പ് ടീമില്‍ ഇടം നേടുന്നതില്‍ റിസ്വാന് പരാജയപ്പെടുകയായിരുന്നു. രണ്ട് വര്‍ഷം ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടും ആ നേട്ടം സ്വന്തമാക്കാനാവാത്തത് റിസ്വാനെ ശരിക്കും വേദനിപ്പിച്ചിരുന്നു. പക്ഷേ ഒരിക്കലും റിസ്വാന്റെ ആഗ്രഹങ്ങളെ തകര്‍ക്കാന്‍ ഈ പരാജയത്തിന് സാധിച്ചില്ല. യുഎഇയിലേക്കായിരുന്നു റിസ്വാന്റെ യാത്ര. രണ്ട് ലക്ഷ്യം മനസ്സില്‍ വെച്ച് 2014ലാണ് റിസ്വാന് യുഎഇയില്‍ വന്നിറങ്ങിയത്.

ആദ്യമൊരു ജോലി കണ്ടെത്തുക, പിന്നീട് യുഎഇയില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുക, ഈ രണ്ട് ലക്ഷ്യങ്ങളായിരുന്നു റിസ്വാന്റെ മുന്നിലുണ്ടായിരുന്നത്. മികച്ചൊരു ബാറ്റിംഗ് ഓള്‍റൗണ്ടറാണ് റിസ്വാന്. എഞ്ചിനീയറിംഗ് ബിരുദം കൈമുതലായിട്ടുണ്ട്. എന്നാല്‍ അറിയാത്ത മറ്റൊരു രാജ്യത്തെത്തിയിട്ടും റിസ്വാന് നിരാശനായില്ല. നിരവധി പേരുടെ പിന്തുണയാണ് താരത്തിന് ലഭിച്ചത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സിഇഒയായ ഖലാഫ് ബുക്കാതിറിനെ കണ്ടുമുട്ടിയതും, അദ്ദേഹത്തിന്റെ പിന്തുണയുമാണ് റിസ്വാന്റെ തലവര മാറ്റിയത്.

ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍
സ്വന്തം കമ്പനിയില്‍ ഖലാഫ് റിസ്വാനൊരു ജോലി ഓഫര്‍ ചെയ്തു. ബുക്കാതിര് ലീഗില്‍ തന്റെ ടീമിന് വേണ്ടി കളിക്കാനുള്ള അവസരവും അദ്ദേഹം റിസ്വാന് ഒരുക്കി കൊടുത്തു. ഈ ക്രിക്കറ്റ് ലീഗ് യുഎഇയിലെ പ്രശസ്തമായ ടൂര്‍ണമെന്റാണ്. രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ഈ അവസരം റിസ്വാന് ശരിക്കും മുതലെടുത്തു. നിരന്തരം സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ എല്ലാവരെയും ഞെട്ടിക്കാനും താരത്തിന് സാധിച്ചു. 2019 ജനുവരി 26നാണ് റിസ്വാന് യുഎഇ ടീമിന് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറുന്നത്.

റിസ്വാന്റെ പ്രതിഭ അരങ്ങേറ്റം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ യുഎഇ തിരിച്ചറിഞ്ഞു. അയര്‍ലന്‍ഡിനെതിരായ സെഞ്ച്വറിയോടെ റിസ്വാന് ടീമിന് വിജയം നേടിക്കൊടുത്തു. തലശ്ശേരിയില്‍ വലിയ ആരാധകരെയും ഈ സെഞ്ച്വറി കൊണ്ട് റിസ്വാന് ഉണ്ടാക്കിയെടുക്കാനായി. റിസ്വാന്റെ ജന്മദേശം കൂടിയാണ് തലശ്ശേരി. കേരളത്തിലാകെ വലിയ പോസ്റ്ററുകളാണ് റിസ്വാന് വേണ്ടിയുയര്ന്നത്. തലശ്ശേരിയില്‍ ഉയര്‍ന്ന പോസ്റ്ററുകള്‍ ലോകം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. കേരളത്തിന്റെ അണ്ടര്‍ 25 ടീമിനെ മുമ്പ് നയിച്ചിട്ടുണ്ട് റിസ്വാന്. യുഎഇയെ ടി20യിലാണ് റിസ്വാന് നയിക്കുക.

കേരളത്തിന്റെ രഞ്ജി ട്രോഫി സ്ക്വാഡില്‍ ഞാനും ഒരിക്കലുണ്ടായിരുന്നു. ഇപ്പോള്‍ യുഎഇയ്ക്ക് കളിക്കുന്നത് അഭിമാനമാണെന്നും റിസ്വാന് പറഞ്ഞു. എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിനും കോച്ചിനും നന്ദി പറയുന്നതായും റിസ്വാന് പറഞ്ഞു. ഏഷ്യാ കപ്പിനുള്ള യോഗ്യതാ മത്സരത്തിലാണ് റിസ്വാന് ടീമിനെ ആദ്യം നയിക്കുക. സിംഗപ്പൂര്‍, കുവൈത്ത്, ഹോങ്കോങ് ടീമുകളാണ് യോഗ്യതാ റൗണ്ടിലുള്ളത്. ഇതില്‍ യോഗ്യത നേടുന്ന ടീം ഇന്ത്യ, പാകിസ്താന് ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് എയില്‍ ഏഷ്യാ കപ്പ് കളിക്കും. രോഹിത് ശര്‍മയ്ക്കെതിരെ റിസ്വാന് ടീമിനെ ഇറക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍
-
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications