• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍

Google Oneindia Malayalam News

ലണ്ടന്‍: പൂച്ചകള്‍ക്കാണോ നായകള്‍ക്കാണോ സ്‌നേഹം. പലര്‍ക്കും പല ഉത്തരമായിരിക്കും. കാരണം വളര്‍ത്തുന്നവരോട് ഇവ കാണിക്കുന്ന സ്‌നേഹം തന്നെയാണ്. എന്നാല്‍ ലണ്ടനിലെ ഒരു വീട്ടുടമസ്ഥയ്ക്കുണ്ടായ അനുഭവം ലോകത്ത് മുഴുവന്‍ വൈറലായിരിക്കുകയാണ്. ഇവരുടെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് വളര്‍ത്തുപൂച്ച. ഡോക്ടര്‍മാര്‍ ഇന്ന് അവരെ അദ്ഭുതത്തോടെയാണ് നോക്കി കാണുന്നത്.

രക്ഷപ്പെട്ടത് തന്നെ ഭാഗ്യം എന്നാണ് ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്. ഇവരുടെ അമ്മയ്ക്കും മകള്‍ രക്ഷപ്പെട്ടതില്‍ സന്തോഷം. തന്റെ രണ്ടാം ജന്മമാണെന്നും, ജീവനോടെയിരിക്കുന്നത് പൂച്ച കാരണമാണെന്നും ഇവര്‍ പറയുന്നു. പക്ഷേ എങ്ങനെ പൂച്ച ഇവരെ രക്ഷിച്ചു. അതാണിപ്പോള്‍ വൈറലാവുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിലാണ് സംഭവം നടക്കുന്നത്. സാം ഫെല്‍സ്റ്റെഡ് എന്ന 42കാരിക്കാണ് ഇങ്ങനൊരു അനുഭവമുണ്ടായത്. ഇവരുടെ പൂച്ച ഇംഗ്ലണ്ടിലെ തന്നെ ഹീറോയായി മാറിയിരിക്കുകയാണ്. ഇവരുടെ നെഞ്ചില്‍ കാല് മടക്കി വെച്ച് സാമിനെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഈ സമയം അവര്‍ക്ക് സാമാന്യം നല്ലൊരു ഹൃദയാഘാതം നേരിട്ടിരുന്നു. കൃത്യ സമയത്ത് വിളിച്ചുണര്‍ത്തിയത് കൊണ്ടാണ് സാമിന് ആശുപത്രിയില്‍ എത്താന്‍ സാധിച്ചത്. അമ്മയെ വിളിച്ചായിരുന്നു ഇവര്‍ ആശുപത്രിയിലേക്ക് എത്തിയത്.

2

ഏഴുവയസ്സുകാരിയായ ബില്ലി എന്ന പൂച്ചയ്‌ക്കൊപ്പമാണ് സാം എന്നും ഉറങ്ങാറുള്ളത്. പതിവില്‍ നിന്ന് വിപരീതമായി പുലര്‍ച്ചെ നാലര മണിക്കാണ് ബില്ലി കാലുകള്‍ ഉപയോഗിച്ച് ഇവരെ ശക്തമായി തട്ടിയുണര്‍ത്തിയത്. എന്നാല്‍ ശരീരം അനക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു താനെന്ന് സാം പറയുന്നു. നെഞ്ചിന്റെ വലതുഭാഗത്തായി കഠിനമായ വേദനയുണ്ടായിരുന്നു. തുടര്‍ന്ന് സഹായത്തിന് അമ്മയെ വിളിച്ച സാം, ഉടനെ തന്നെ നോട്ടിങ്ഹാം സിറ്റി ആശുപത്രിയിലെത്തുകയായിരുന്നു.

3

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

ഉറക്കത്തില്‍ സാമിന് ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാരാണ് പറഞ്ഞത്. ഇതോടെയാണ് സംഗതിയുടെ ഗൗരവം സാമിന് മനസ്സിലായത്. തന്നെ രക്ഷിച്ചത് ബില്ലിയാണെന്ന് സാം ഉറപ്പിച്ച് പറയുന്നു. ഞാനാകെ ഷോക്കിലായിരുന്നു. ഉറങ്ങുന്നത് വരെ എനിക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. വളര്‍ത്തുനായ്ക്കളുമായി ഞാന്‍ പുറത്തുപോയിരുന്നു. എന്തെങ്കിലും അസുഖം ഉള്ളതായോ ശരീരത്തില്‍ വേദനകള്‍ ഉള്ളതായോ എനിക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ നോക്കുമ്പോള്‍ ശരീരമാകെ വിയര്‍ത്തിയിരിക്കുകയായിരുന്നു. അനങ്ങാന്‍ പോലും സാധിച്ചില്ലെന്ന് സാം വെളിപ്പെടുത്തി.

4

ബില്ലി എന്റെ നെഞ്ചിലാണ് ഉറങ്ങിയത്. വളരെ ഉച്ചത്തില്‍ എന്റെ ചെവിയില്‍ വന്ന് അവന്‍ കരയുന്നുണ്ടായിരുന്നു. അതാണ് എനിക്ക് ഗുണകരമായത്. ബില്ലി ഒരിക്കല്‍ പോലും ഇങ്ങനെ ചെയ്യാറില്ല. രാവും പകലും അവന്‍ ഉറക്കത്തിലായിരിക്കും. അവന്റെ ജീവിതം എന്ന് പറയുന്നത് തന്നെ ഉറക്കമാണ്. എന്നെ വിട്ട് അവനൊരിക്കലും പോകാറില്ലെന്നും സാം പറയുന്നു. തന്റെ അലാറം രണ്ട് മണിക്കൂര്‍ നേരത്തേക്ക് അടിച്ചിരുന്നില്ലെന്നും വീട്ടുടമസ്ഥ വെളിപ്പെടുത്തുന്നു.

5

രാത്രിയോ പുലര്‍ച്ചെയോ ഒരിക്കല്‍ പോലും ബില്ലി എന്നെ ഉണര്‍ത്തിയിട്ടില്ല. ഒരിക്കല്‍ പോലും നിങ്ങളെ അവന്‍ ബുദ്ധിമുട്ടിക്കില്ല. ഭക്ഷണത്തിന് പോലും അവന്‍ ആരെയും വിളിച്ചുണര്‍ത്താറില്ല. എന്റെ അമ്മ ശരിക്കും ഞെട്ടിപ്പോയി. ബില്ലിയാണ് എന്നെ വിളിച്ചുണര്‍ത്തിയതെന്ന് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ കൂടുതല്‍ അമ്പരപ്പും ഞെട്ടലുമാണ് അമ്മയ്ക്കുണ്ടായത്. സാധാരണ പൂച്ചകളുടെ കാര്യത്തില്‍ ഇങ്ങനൊന്നും നടക്കാത്തതാണ്.

6

വലന്‍സിയയില്‍ റൊമാന്റിക് ഡേറ്റുമായി നയന്‍സും വിക്കിയും, കിസ്സ് വാള്‍ ലുക്ക് വൈറല്‍, ചിത്രങ്ങള്‍ കാണാം

അവന്‍ എന്നെ വിളിച്ചുണര്‍ത്തിയതില്‍ വലിയ സന്തോഷമുണ്ട്. അവനില്ലെങ്കില്‍ എഴുന്നേല്‍ക്കാന്‍ വൈകുമായിരുന്നു. അത് പ്രശ്‌നങ്ങള്‍ വഷളാക്കുമായിരുന്നു. സാമിന്റെ ധമനികള്‍ ബ്ലോക്കായിരിക്കുകയാണെന്നും, ഹൃദയാഘാതത്തിന് കാരണം അതാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്നാണ് സാം വീട്ടില്‍ മടങ്ങിയെത്തിയത്. അപ്പോഴും ഒന്നും സംഭവിക്കാത്തത് പോലെ ബില്ലി അവിടെയുണ്ടായിരുന്നു. എന്നെ പരിഗണിച്ചത് പോലുമില്ല. അവന് താന്‍ കൂടുതല്‍ സ്‌നേഹം ഇനി നല്‍കുമെന്നും സാം പറഞ്ഞു.

ഭര്‍ത്താവിനെ ഒഴിവാക്കി, വിവാഹം ചെയ്തത് 23കാരന്‍ മകനെ; വൈറലായ റഷ്യന്‍ യുവതിക്ക് പുതിയ 'വിശേഷം'ഭര്‍ത്താവിനെ ഒഴിവാക്കി, വിവാഹം ചെയ്തത് 23കാരന്‍ മകനെ; വൈറലായ റഷ്യന്‍ യുവതിക്ക് പുതിയ 'വിശേഷം'

Recommended Video

cmsvideo
  പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime
  English summary
  cat saves owner from cardiac arrest in sleep in england, lady calls it miracle, viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X