പാകിസ്താന്‍ ചാരക്കേസ് ചുമത്തി ജയിലില്‍ അടച്ചിട്ടുള്ള കുൽഭൂഷണ്‍ ജാദവിനെതിരെ കൂടുതൽ കുറ്റങ്ങളെന്ന്....

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താന്‍ ചാരക്കേസ് ചുമത്തി ജയിലില്‍ അടച്ചിട്ടുള്ള കുൽഭൂഷണ്‍ ജാദവിനെതിരെ കൂടുതൽ കുറ്റങ്ങളെന്ന് റിപ്പോർട്ട്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുൽഭൂഷൺ ജാദവിന് മേൽ പാകിസ്താൻ ഭീകരവാദം, അട്ടിമറിപ്രവർത്തനങ്ങൾ തുടങ്ങിയ വകുപ്പുകൾ‍ പ്രകാരമുള്ള കേസുകൾ ചുമത്തിയിട്ടുണ്ടെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പാക് അധികൃതരെ ഉദ്ധരിച്ച് പാക് ദിനപത്രം ദി ഡോണാണ് കുൽഭൂഷൺ‍ യാദവിനെതിരെ പാകിസ്താൻ വിവിധസ കുറ്റങ്ങൾ ചുമത്തിയതായി റിപ്പോർട്ട് ചെയ്തത്. യാദവിനെതിരെയുള്ള കേസുകളെക്കുറിച്ചുള്ള വിവരങ്ങളും പാക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ചാരക്കുറ്റത്തിന് പുറമേ മറ്റ് വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നു.  യാദവിന്‍റെ ഭാര്യ ചേതൻ‍കുല്‍ ധരിച്ചിരുന്ന ഷൂസ് പിടിച്ചെടുത്ത പാക് അധികൃതര്‍ അത് ഫോറന്‍സിക് പരിശോധയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഷൂസില്‍ ഘടിപ്പിടിച്ചിരുന്ന ലോഹവസ്തുു ക്യാമറയോ റെക്കോര്‍ഡ‍ിംഗ് ചിപ്പോ ആണെന്ന സംശയത്തിലായിരുന്നു നീക്കം. ഫോറന്‍സിക് വിദഗ്ധനെ ഉദ്ധരിച്ച് പാകിസ്താനി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ അമ്മയേയും ഭാര്യയേയും ഇത്തരത്തിലാണ് ഇങ്ങനെ കൈകാര്യം ചെയ്തത്.

 അറസ്റ്റിലായത് ഇറാനില്‍‍ വച്ച്

അറസ്റ്റിലായത് ഇറാനില്‍‍ വച്ച്

2016 മാർച്ച് 3നാണ് യാദവ് പാക് സൈന്യം കുൽഭൂഷൺ‍ യാദവിനെ പിടികൂടുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനാണ് യാദവെന്നാണ് പാകിസ്താന്റെ ആരോപണം. ഇദ്ദേഹം കുറ്റസമ്മതം നടത്തിയെന്നും പാകിസ്താൻ പാകിസ്താൻ അവകാശപ്പെടുന്നു. ഇറാനിൽ ബിസിനസ് ട്രിപ്പ് പോയ യാദവിനെ പാക് സൈന്യം പിടികൂടി ബലൂചിസ്താനിൽ എത്തിയ്ക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം. എന്നാൽ ബലൂചിസ്താനിൽ നിന്നാണ് ജാദവിനെ അറസ്റ്റ് ചെയ്തതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പാകിസ്താൻ. 46കാരനായ യാദവിന് പാകിസ്താനിലെ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലാണ് ഭീകരവാദക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ചത്.

 വധശിക്ഷയ്ക്ക് ചുവപ്പുകൊടി

വധശിക്ഷയ്ക്ക് ചുവപ്പുകൊടി


മുൻ‍ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യ യുഎന്നിന്റെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതിനാൽ‍ കോടതി ഇടപെട്ട് യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ ജാദവിനെതിരെ കൂടുതല്‍ കുറ്റങ്ങൾ‍ ചുമത്തിയെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നത്.

 പാക് വാദം പൊള്ള!!

പാക് വാദം പൊള്ള!!

2017 ഏപ്രിലിലാണ് പാക് സൈനിക കോടതി 47 കാരനായ കുൽഭൂഷൺ യാദവിനെതിരെ വധശിക്ഷ ചുമത്തിയത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ ചാരനാണെന്ന് ആരോപിച്ചാണ് യാദവിനെ തടവിലാക്കിയത്. എന്നാല്‍ പാക് വാദങ്ങൾ നിഷേധിച്ച് ഇന്ത്യ അപ്പോൾ‍ തന്നെ രംഗത്തെത്തിയിരുന്നു. ജാദവിനെ ഇറാനിൽ നിന്നാണ് പിടികൂടിയതെന്ന വാദമാണ് ഇന്ത്യ ഉന്നയിക്കുന്നത്. പാകിസ്താനിൽ നിന്നുള്ള പല ബലൂച് നേതാക്കളും ഇന്ത്യയുടെ വാദത്തെ പിന്തുണയ്ക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

 അമ്മയ്ക്കും ഭാര്യയ്ക്കും വിസ അനുവദിച്ചു

അമ്മയ്ക്കും ഭാര്യയ്ക്കും വിസ അനുവദിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാനിലെ ജയിലിൽ കഴിയുന്ന കുൽഭൂഷൺ യാദവിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താൻ നേരത്തെ വിസ അനുവദിച്ചിരുന്നു. ഡിസംബര്‍ 20 ന് പാകിസ്താൻ ഹൈക്കമ്മീഷനാണ് ഇരുവർക്കും വിസ അനുവദിച്ചത്. ഇക്കാര്യം പാക്ക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ഇത് പ്രകാരം ക്രിസ്തുമസ് ദിനത്തില്‍ പാകിസ്താനിലെത്തി ഇരുവരും യാദവിനെ സന്ദര്‍ശിച്ച് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ പ്രത്യേകം തയ്യാറാക്കിയ ക്യാബിനിലിരുത്തിയാണ് കുടുംബാംഗങ്ങൾക്ക് കാണാനുള്ള അവസരമൊരുക്കിയത്.

English summary
Kulbhushan Jadhav now faces multiple charges of terrorism and sabotage, reports in Pakistan media.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്