അഭിഭാഷക ,ബ്രക്സിറ്റ് അനുകൂലി; ഇന്ത്യൻ വംശജ സുല്ലെ ബ്രാവർമാൻ യുകെ ആഭ്യന്തര സെക്രട്ടറി , അറിയാം
ലണ്ടൻ; ഇന്ത്യൻ വംശജയായ സുല്ലെ ബ്രാവർമാൻ യുകെയുടെ പുതിയ ആന്ത്യര സെക്രട്ടറി. ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിന് പകരക്കാരിയായാണ് ബ്രാവർമാൻ ആഭ്യന്തര സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രാഥമികഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്ന മുൻ അറ്റോർണി ജനറൽ ആയിരുന്നു. സുല്ലെ മാത്രമാണ് ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ള ഏക മന്ത്രിസഭാംഗം.

തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടി എംപിയാണ് 42 കാരിയായ സുല്ലെ .ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാറിനെ മൂന്ന് തവണയും പാർലമെന്റിൽ പിന്തുണയ്ക്കാൻ വിസമ്മതിച്ച 28 "സ്പാർട്ടൻ" ടോറി എംപിമാരിൽ ഒരാൾ കൂടിയായാണ് സുല്ലെ.
ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം
തമിഴ്നാട് സ്വദേശി ഉമയുടെയും ഗോവൻ സ്വദേശി ക്രിസ്റ്റി ഫെർണാൻഡസിന്റെയും മകളാണ് സുല്ല. 1960 കളിൽ ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരാണ് സുല്ലെയുടെ കുടുംബം. കോംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നുള്ള ബിരുദധാരിയായ സുല്ലെ 2018 ൽ റെയൽ ബ്രാവർമാനെ വിവാഹം ചെയ്തു. 2015 ലാണ് ഫാരെഹാമിൽ നിന്നും കൺസർവേറ്റീവ് പാർട്ടി എംപിയായി ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്. ബ്രെക്സിറ്റ് അനൂകൂല നിലപാടിന് പേര് കേട്ട നേതാവാണ് സുല്ലെ.
'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട മത്സരത്തിൽ സുല്ലെ ഉണ്ടായിരുന്നു. രണ്ടാം റൗണ്ടിലായിരുന്നു അവർ മത്സരത്തില്‍ നിന്ന് പുറത്തായത്. 30 വോട്ടുകള്‍ നേടേണ്ടിടത്ത് 27 വോട്ടുകള്‍ മാത്രമാണ് സുെല്ലയ്ക്ക് നേടാനായത്.












Click it and Unblock the Notifications