അനുവാദമില്ലാതെ വീട്ടിലേക്കു പോയ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി
മുള്‍ത്താന്‍: അനുവാദമില്ലാതെ സ്വന്തം വീട്ടിലേക്ക് പോയെന്ന കുറ്റത്തിന് ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. സെന്‍ട്രല്‍ പാക്കിസ്ഥാനിലെ മുസഫര്‍ഗഡ് ജില്ലയില്‍ കഴിഞ്ഞദിവസമാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വീട്ടില്‍ പോയി തിരിച്ചെത്തിയ ഉടന്‍ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സിദ്ദിഖിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. സിദ്ദിഖിന്റെ ഭാര്യ ഷബാന ബിബി(25) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനും തീവ്രവാദത്തിനുമാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഇത്തരം കേസുകളില്‍ തീവ്രവാദത്തിന് കുറ്റം ചുമത്തുക പാക്കിസ്ഥാനില്‍ പതിവാണ്.
സഹോദരിയെ കാണാനായാണ് ഷബാന വീട്ടിലെത്തിയതെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് മുഹമ്മദ് അസം പറഞ്ഞു. എന്നാല്‍ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുപിതനായ ഭര്‍ത്താവ് പിതാവിന്റെ സഹായത്താല്‍ യുവതിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എണ്‍പതുശതമാനത്തോളം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
മൂന്നു വര്‍ഷം മുന്‍പാണ് ഷബാനയുടെയും മുഹമ്മദ് സിദ്ദിഖിന്റെയും വിവാഹം നടന്നത്. കുട്ടികളില്ലാത്തതിനാല്‍ സഹോദരിയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് സഹോദരന് പറയുന്നു. പാക്കിസ്ഥാനില്‍ ബന്ധുക്കളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം അടുത്തിടെ വര്‍ദ്ധിച്ചു വരികയാണ്. 2008നുശേഷം ഏകദേശം മൂവായിരത്തോളം സ്ത്രീകളാണ് ബന്ധുക്കളാല്‍ കൊല്ലപ്പെട്ടതെന്ന് ഒരു സംഘടന പുറത്തുവിട്ട കണക്ക് വെളിപ്പെടുത്തുന്നു.