ടാറ്റയുമായി ചേര്‍ന്ന് എഫ് 16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും

  • Posted By:
Subscribe to Oneindia Malayalam

പാരീസ്: എഫ് 16 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അമേരിക്കയിലെ നിര്‍മ്മാണ കമ്പനിയായ ലോക്കീട് മാര്‍ട്ടിന്‍ ടാറ്റാ അഡ്വാന്‍സിഡ് സിസ്റ്റം ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മ്മിക്കാന്‍ കരാറില്‍ ഒപ്പിട്ടു. പാരീസില്‍ വെച്ച് നടന്ന എയര്‍ഷോയില്‍ വെച്ചാണ് കരാറില്‍ ഒപ്പിട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം എഫ് 16 വിമാനങ്ങള്‍ ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. പ്രതിരോധ രംഗത്ത് അമേരിക്കയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണിത്. 2020നുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പറയുന്നത്.

 f-16

എഫ് 16 നിര്‍മ്മാണത്തില്‍ ഒട്ടേറെ തൊഴില്‍ അവസരം നല്‍കാന്‍ കഴിയും. എഫ് 16ലെ അത്യാധൂനിക ബ്ലോക്ക് 70 എയര്‍ക്രാഫ്റ്റ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ള സാധ്യതയും കൂടും.

English summary
Lockheed signs pact with Tata to make F-16 planes in India.
Please Wait while comments are loading...