കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതേ..എന്റെ നാക്കിനല്പം നീളം കൂടുതലാ

Google Oneindia Malayalam News

ലണ്ടന്‍ : നിന്റെ നാക്കിന് നീളം അല്പം കൂടുതലാണെന്ന കുറ്റപ്പെടുത്തല്‍ കേള്‍ക്കുന്നയാളാണോ നിങ്ങള്‍? ഇനി അക്കാര്യം ഓര്‍ത്ത് വിഷമിക്കല്ലേ...ഇവിടെ നീളം കൂടിയ നാക്കുമായി ലോകത്ത് ആരും കൊതിക്കുന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നുളള നിക്ക് സ്റ്റോബേള്‍. വായില്‍ നിന്ന് പുറത്തേക്ക് 10.1 സെന്റീമീറ്റര്‍ (അതായത് നാല് ഇഞ്ച്) ആണ് സ്റ്റോബേളിന്റെ നാക്കിന്റെ നീളം. ലോകത്തിലെ ഏറ്റവും നീളം കൂടിയ നാക്കിന്റെ ഉടമയാരെന്ന അന്വേഷണത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.

ലോക റെക്കോര്‍ഡുകളുടെ ഒട്ടേറെ വിശേഷങ്ങളുമായാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ 60ാമത്തെ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഏറ്റവും നീളത്തില്‍ ചാടിക്കൊണ്ട് ഒരു പൂച്ചയും ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ആറടി ദൂരം ഒറ്റച്ചാട്ടത്തില്‍ ചാടിക്കൊണ്ട് യുണൈറ്റൈഡ് സ്റ്റേറ്റ്‌സിലെ അലെ എന്ന പൂച്ചയാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട 12463 വസ്തുക്കള്‍ ശേഖരിച്ച ബ്രിട്ടനിലെ നിക്ക് ബെന്നറ്റ് ഗിന്നസ് ബുക്കില്‍ ഇടം നേടി. ജയിംസ് ബോണ്ടിന്റെ സിനിമകളുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ജയിംസ് ബോണ്ടിന്റെ സ്മൃതി മന്ദിരം പോലെ തയ്യാറാക്കിയ ബെന്നറ്റിന്റെ വീട്ടിലുണ്ട്. വിവിധതരം പോസ്റ്ററുകള്‍ മുതല്‍ കാറുകള്‍ വരെയുളളവ ഇക്കൂട്ടത്തില്‍പ്പെടും. ഇപ്പോഴും താന്‍ ശേഖരണം തുടരുകയാണെന്നും ദിവസവും വ്യത്യസ്തമാര്‍ന്ന വസ്തുക്കള്‍ തനിക്കരികിലേക്ക് എത്തിച്ചേരാറുണ്ടെന്നും ബെന്നറ്റ് പറയുന്നു.

longtounge-1

കാലുകൊണ്ട് അമ്പെയ്ത് 6.10 മീറ്റര്‍ അകലെയുളള ലക്ഷ്യത്തില്‍ കൃത്യമായി കൊളളിച്ച് റെക്കോര്‍ഡിട്ടുകൊണ്ട് ഇന്‍കെ സിയെഫ്ടര്‍ ഗിന്നസില്‍ സ്ഥാനം പിടിച്ചു. പ്ലാസ്റ്റിക്ഉപയോഗിച്ച് വിവിധതരത്തിലുളള ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ചുകൊണ്ടാണ് ജപ്പാന്‍ സ്വദേശി അക്കീക്കോ ഒബാറ്റ ഗിന്നസിലെത്തിയത്. ഭീമാകാരങ്ങളായ ബര്‍ഗറുകള്‍ മുതല്‍ വിവിധതരം സൂപ്പുകളും ഡെസേര്‍ട്ടുകളും വരെയുളള എണ്ണായിരത്തോളം ഭക്ഷ്യവസ്തുക്കള്‍ ഒബാറ്റയുടെ അപ്പാര്‍ട്ട്‌മെന്റിലുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോള്‍ഫ് ക്ലബ്ബ് ഒരുക്കിക്കൊണ്ടാണ് ജര്‍മ്മനിക്കാരനായ കാര്‍സ്റ്റണ്‍ മാസ് നേട്ടം കരസ്ഥമാക്കിയത്. 4.39 മീറ്ററാണ് ഇതിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ചെറിയ കാരവന്‍ ഒരുക്കിക്കൊണ്ട് ലണ്ടന്‍ സ്വദേശി യാനിക് റീഡ് ഗിന്നസില്‍ ഇടംപിടിച്ചു. 2.4 മീറ്ററാണ് ഇതിന്റെ ഉയരം. നിങ്ങള്‍ക്ക് സ്വന്തമായി ചായ ഉണ്ടാക്കണമെന്ന് തോന്നുമ്പോള്‍ ആവശ്യമായ കെറ്റില്‍ വരെ ഈ കുഞ്ഞു കാരവനിലുണ്ടെന്ന് ഒരു പ്രമോഷണല്‍ വീഡിയോയില്‍ റീഡ് പറയുന്നു.

ഗിന്നസ് ബുക്കിന്റെ ചരിത്രത്തിലെ തന്നെ ഒട്ടേറെ വ്യത്യസ്ഥങ്ങളായ റെക്കോര്‍ഡുകളാണ് ഇത്തവണ ഉള്‍ക്കൊളളിക്കാനായതെന്നാണ് എഡിറ്റര്‍ ക്രെയ്ഗ് ഗ്ലെന്‍ഡേ പറയുന്നത്. റെക്കോര്‍ഡുകളിലുണ്ടായിട്ടുളള മാറ്റങ്ങളെ ഏറെ ആവേശത്തോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്. വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും അന്തിമതീരുമാനങ്ങളിലെത്തിച്ചേരാന്‍ ബുദ്ധിമുട്ടുന്നതായാണ് ക്രെയ്ഗിന്റെ പക്ഷം.

English summary
From super-long tongues to leaping cats, a host of weird and wacky landmarks have made the cut for the 60th anniversary edition of the Guinness World Records book launched on Wednesday.The new edition reflects on six decades of record-breaking, while also 
 featuring the latest additions to the oddball hall of fame.They include Californian Nick Stoeberl, possessor of the world's longest tongue at 10.1 centimetres.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X