Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംപര്‍ അടിക്കാനായി യുവാവ് എടുത്തത് 20 ടിക്കറ്റ്, ഇരുപതിലും സമ്മാനമടിച്ചു,അടിച്ചത് ലക്ഷങ്ങള്‍

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കാനായി നമ്മളൊക്കെ പല അഭ്യാസങ്ങളും പയറ്റി നോക്കാറുണ്ട്. ചിലതൊക്കെ ഫലിച്ചേക്കും. ചിലത് ചെറിയ സമ്മാനങ്ങള്‍ നമുക്ക് നേടി തന്നേക്കാം. പക്ഷേ ബംപര്‍ നേടുന്നതില്‍ വരെ ഇത് കാര്യങ്ങളെത്തിക്കുമോ? അതും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളാണ്.

എന്നാല്‍ യഎസ്സില്‍ നിന്നുള്ള ഒരു യുവാവിന് തന്നെ ഭാഗ്യം തേടി വരാനായി കാണിച്ച ഒരു പൊടിക്കൈ ഇന്ന് അയാളുടെ ജീവിതം വല്ലാതെ മാറ്റിയിരിക്കുകയാണ്. ഒരാള്‍ക്ക് സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത കാര്യങ്ങളാണ് ഈ അമേരിക്കക്കാരന്‍ ചെയ്തിരിക്കുന്നത്. ആ തന്ത്രപരമായ ഗെയിമിലാണ് ഇയാള്‍ക്ക് ലക്ഷങ്ങളുടെ സമ്മാനമടിച്ചത്.

us lottery

ഇരുപത് ലോട്ടറികള്‍ വാങ്ങി

വിര്‍ജീനിയയില്‍ നിന്നുള്ള ഫെക്രു ഹിര്‍പ്പോയാണ് തന്ത്രപരമായി ഗെയിം കളിച്ചത്. 20 ടിക്കറ്റുകളാണ് ഒരേ നറുക്കെടുപ്പിനായി അദ്ദേഹം വാങ്ങിയത്. പിക്ക് ഫോര്‍ ലോട്ടറി നടുക്കെടുപ്പിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇയാല്‍ ഇരുപത് മടങ്ങ് സമ്മാനത്തുകയാണ് ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം യുഎസ് ഡോളറാണ് സമ്മാനമായി ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്. ഇത്രയും വലിയ തുക കിട്ടിയിരിക്കുന്നത് ഈ ഇരുപത് ലോട്ടറി വാങ്ങിയതിലൂടെയാണ്. ഫെക്രു വാങ്ങിയ ഇരുപത് ടിക്കറ്റുകളിലും അദ്ദേഹത്തിന് സമ്മാനം അടിച്ചിരിക്കുകയാണ്.

സമ്മാനം വന്നത് ഇങ്ങനെ

ഫെക്രു വിര്‍ജീനിയ ലോട്ടറിയുടെ മാര്‍ച്ച് എട്ടിന് നറുക്കെടുത്ത ടിക്കറ്റാണ് വാങ്ങിയത്. ഇരുപത് ടിക്കറ്റുകള്‍ അവര്‍ ഒന്നായി വാങ്ങി. പോര്‍ മൈല്‍ റണ്‍ ഷെല്‍ സ്‌റ്റേഷനില്‍ നിന്നായിരുന്നു ടിക്കറ്റ് വാങ്ങിയത്. ഇവിടെയെത്തിയപ്പോള്‍ തോന്നിയ ആഗ്രഹം കൊണ്ടാണ് ടിക്കറ്റെടുത്തത്. ഇവരുടെ ഇരുപത് ടിക്കറ്റിനും സമ്മാനമടിച്ചതാണ് അമ്പരപ്പിക്കുന്നത്. ഓരോ ടിക്കറ്റിനും 5000 ഡോളര്‍ വെച്ചാണ് സമ്മാനമടിച്ചത്. എല്ലാം കൂടി ഒരു ലക്ഷം ഡോളര്‍ വരും. ഒരേ പാറ്റേണിലുള്ള ലോട്ടറി ധാരാളം വാങ്ങാറില്ല. എന്നാല്‍ ആ നറുക്കെടുപ്പില്‍ വലിയ വിശ്വാസമുണ്ടായിരുന്നുവെന്നും ഹിര്‍പ്പോ പറഞ്ഞു. ഈ പണം എന്ത് ചെയ്യണമെന്നും അദ്ദേഹം തീരുമാനിച്ചിട്ടില്ല.

ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും

യുവതിക്കും അടിച്ചു ബംപര്‍

നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവതിക്കും ഇതുപോലെ ഭാഗ്യം തേടിയെത്തിരിക്കുകയാണ്. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ രണ്ടാമത്തെ ലോട്ടറിയാണ് അടിക്കുന്നത്. ആദ്യത്തേത് ഒരു മില്യണ്‍ ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഇത്തവണ മൂന്നര ലക്ഷത്തോളം ഡോളറാണ് യുവതിക്ക് അടിച്ചിരിക്കുന്നത്. നാ ഡുവോങ് എന്ന യുവതിക്കാണ് സമ്മാനമടിച്ചത്. ഒരു ഡോളറിനാണ് ഇവര്‍ ടിക്കറ്റെടുത്തത്. രണ്ട് കോടി 74 ലക്ഷത്തോളം രൂപയാണ് ഇപ്പോള്‍ സമ്മാനമായി ഇവര്‍ക്ക് അടിച്ചത്. ആദ്യ ബംപറില്‍ എട്ട് കോടിയില്‍ അധികം ഇവര്‍ ലഭിച്ചിരുന്നു.

2000 notes

ഇരട്ട ബംപര്‍ മെഗാ ബംപര്‍

തന്റെ ടിക്കറ്റിലെ എല്ലാ വൈറ്റ് ബോള്‍ നമ്പറുകളും കൃത്യമായി വന്നുവെന്ന് ഡുവോങ് പറയുന്നു. ഇതിലൂടെയാണ് 3,36759 ഡോളര്‍ സമ്മാനമായി കിട്ടിയത്. ലോട്ടറി ആസ്ഥാനത്ത് ഇവര്‍ നേരത്തെ എത്തിയതാണ്. 2018 ഒക്ടോബറിലായിരുന്നു സമ്മാനം വാങ്ങാനായിരുന്നു ഇവര്‍ നോര്‍ത്ത് കരോലിന ലോട്ടറിയുടെ ആസ്ഥാനത്തെത്തിയത്. അന്ന് 5000 ഡോളറിന്റെ സ്‌ക്രിച്ച് ഓഫ് ടിക്കറ്റിലൂടെയാണ് ഒരു മില്യണ്‍ സമ്മാനം അടിച്ചത്. അതേസമയം ഈ പണം കൊണ്ട് എന്തെങ്കിലും ഉടന്‍ ചെയ്യാന്‍ താന്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്ന് യുവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+