കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ക്ക് അഭിമാനിക്കാം, മലയാളം ആദ്യത്തെ ഏറ്റവും വലിയ ആഗോള ഭാഷ

  • By Sruthi K M
Google Oneindia Malayalam News

ജര്‍മ്മനി: മലയാളികള്‍ക്ക് അഭിമാനിക്കാം, മലയാള ഭാഷ കടല്‍ കടക്കുന്നു. മലയാളം ആദ്യത്തെ ഏറ്റവും വലിയ ആഗോള ഭാഷ ആകുന്നു. ഒക്ടോബര്‍ മുതല്‍ ജര്‍മ്മനിയിലെ തുബിഞ്ജന്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളം പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി പ്രത്യേകം വിഭാഗം തന്നെ ആരംഭിക്കും.

ഇതിന് പത്തൊമ്പതാം നൂറ്റാണ്ടില്‍ തലശ്ശേരിയില്‍ ജീവിച്ചിരുന്ന മതപ്രവാചകനും പണ്ഡിതനുമായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പേര് നല്‍കാനും തീരുമാനിച്ചു. മലയാളത്തിലെ ആദ്യ നിഘണ്ടു തയാറാക്കാനും മലയാള ഭാഷയുടെ വ്യാകരണ നിയമങ്ങള്‍ക്ക് ലിഖിത രൂപം തയാറാക്കാനും ശ്രമിച്ച വ്യക്തിയാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട്.

malayalam

വക്കാട് സ്ഥിതിചെയ്യുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ ഒരു ഗസ്റ്റ് പ്രൊഫസറുടെ സേവനവും യൂണിവേഴ്‌സിറ്റി നല്‍കുമെന്ന് സര്‍വകലാശാല ചെയര്‍മാന്‍ കെ.ജയകുമാര്‍ പറഞ്ഞു. യു.ജി.സി ഫണ്ടും ഇതിന് ലഭിക്കും.

ലോകത്തില്‍ 33 ദശലക്ഷം പേര്‍ മലയാളം സംസാരിക്കുന്നുണ്ട് എന്നാണ് കണക്ക്. തുടക്കത്തില്‍ ഒരു മാസത്തോളം പ്രഗത്ഭരായ പ്രെഫസര്‍മാര്‍ തുബിഞ്ജന്‍ സര്‍വകലാശാലയില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതാണ്. മലയാള ഭാഷയുടെ യശസുയര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ച ജര്‍മ്മന്‍കാരനായിരുന്നു ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്.

English summary
Malayalam is set to get its first big global push. In October, the University of Tubingen in Germany will be setting up a chair dedicated to the teaching of and research in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X