• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷെട്ടിയുടെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കഥ: യുഎഇ എക്സ്ചേഞ്ച് തന്നില്‍ നിന്ന് തട്ടിയെടുത്തെന്ന് മലയാളി

തിരുവനന്തപുരം: വ്യവസായ രംഗത്ത് അടുത്തിടേയുണ്ടായ ഏറ്റവും വലിയ പതനങ്ങളിലൊന്നാണ് ബി ആര്‍ ഷെട്ടിയുടേത്. അരലക്ഷം കോടി കടബാധ്യതയുമായി രാജ്യം വിട്ട ബിആര്‍ഷെട്ടിക്കെതിരെ കടുത്ത നടപടികളാണ് യുഎഇ സ്വീകരിച്ചു വരുന്നത്. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ മാസം നിര്‍ദേശം നല്‍കിയിരുന്നു.

ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിക്കാനാണ് മറ്റു ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിനിടെയാണ് യുഎഇ എക്സ്ചേഞ്ചിന്‍റെ ഉടമസ്ഥാവകാശം ബിആര്‍ ഷെട്ടി തന്നില്‍ നിന്നും തട്ടിയെടുത്തതാണെന്ന ആരോപണവുമായി മലയാളി വ്യവസായി രംഗത്ത് വന്നിരിക്കുന്നത്.

1980 കളുടെ തുടക്കത്തില്‍

1980 കളുടെ തുടക്കത്തില്‍

മാവേലിക്കര സ്വദേശി ഡാനിയേല്‍ വര്‍ഗീസാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. തന്നെ വഞ്ചിച്ച ഷെട്ടി 1980 കളുടെ തുടക്കത്തില്‍ സ്ഥാപനം തട്ടിയെടുക്കുകയായിരുന്നെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഡാനിയേല്‍ തോമസ് ആരോപിക്കുന്നത്. 1973 ല്‍ യുഎഇയില്‍ എത്തിയ താന്‍ 1979ലാണ് സ്ഥാപനത്തിന്റെ പ്രാഥമിക ജോലികള്‍ തുടങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ആദ്യ ശാഖ

ആദ്യ ശാഖ

ഇന്ത്യയില്‍ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഹംദാന്‍ സ്ട്രീറ്റിലായിരുന്നു ആദ്യ ശാഖ. രണ്ട് വര്‍ഷത്തിനകം അല്‍ ഐനിലും ഷാര്‍ജയിലും ശാഖകള്‍ തുറന്നു. യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ വിദേശകാര്യ ഡയറക്ടര്‍ കൂടിയായിരുന്ന അബ്ദുല്ല ഹുമൈദ് അല്‍ മസ്റൂഇ എന്നയാളായിരുന്നു പാട്ണര്‍. അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ലളിത് മാന്‍സിങിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്.

 ആദ്യമായി സംസാരിച്ചത്

ആദ്യമായി സംസാരിച്ചത്

അബ്ദുല്ല ഹുമൈദ് അല്‍ മസ്റൂഇയെ ബന്ധപ്പെടാന്‍ വേണ്ടിയായിരുന്നു ആദ്യമായി ബിആര്‍ ഷെട്ടിയുമായി സംസാരിച്ചത്. മസ്റൂഇയുമായി ബന്ധമുണ്ടായിരുന്ന ബി.ആര്‍ ഷെട്ടി പിന്നീട് പുറത്തുനിന്ന് സ്ഥാപനത്തിന്റ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ തുടങ്ങി. ഇതില്‍ അദ്ദേഹത്തിന് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. 1983 ല്‍ മുംബൈ ആസ്ഥാനമായൊരു ഇന്‍വെസ്റ്റ് ബാങ്ക് തുടങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ഷെട്ടി ചതിയിലൂടെ യുഎഇ എക്സ്ചേഞ്ച് തന്നില്‍ നിന്ന് തട്ടിയെടുത്തത്.

 രേഖകള്‍

രേഖകള്‍

അബുദാബി മുനിസിപ്പാലിറ്റി നല്‍കിയ കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകള്‍ ഇപ്പോഴും തന്റെ പക്കലുണ്ട്. എന്നാല്‍ ബിആര്‍ ഷെട്ടി, തന്റെ പ്രാദേശിക പാര്‍ട്ണര്‍ ആയിരുന്ന ഒരു യുഎഇ പൌരനൊപ്പം ചേര്‍ന്ന് വ്യാജ രേഖയുണ്ടാക്കുകയായിരുന്നു. അബ്ദുല്ല ഹുമൈദ് അല്‍ മസ്റൂഇയുടെ വ്യാജ ഒപ്പിട്ടാണ് ഷെട്ടി രേഖകള്‍ ഉണ്ടാക്കിയതെന്നും ഡാനിയേല്‍ വര്‍ഗീസ് ആരോപിക്കുന്നു.

1984 നവംബര്‍ 1

1984 നവംബര്‍ 1

1984 നവംബര്‍ ഒന്നിനാണ് സ്ഥാപനത്തില്‍ നിന്ന് തന്നെ ഒഴിവാക്കുന്നത്. നിയമപരമായി തനിക്ക് സ്ഥാപനം നഷ്ടമാവുകയും ഷെട്ടി അതിന്‍റെ ഉടമയാകുകയും ചെയ്തു. തന്റെ പാര്‍ട്ണറായിരുന്ന യുഎഇ പൗരന്‍ അന്ന് യുഎഇ മന്ത്രിയായിരുന്നതിനാല്‍ അദ്ദേഹവുമായി ഇതേപറ്റി സംസാരിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കാനായി പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും അതൊന്നും നടന്നില്ല.

നിയമപോരാട്ടം നടത്തും

നിയമപോരാട്ടം നടത്തും

പിന്നീട് മറ്റൊരു യുഎഇ പൗരന്‍റെ സഹായത്തോടെ അബുദാബി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അന്വേഷണത്തില്‍ വ്യാജ രേഖ ചമച്ചുവെന്ന് കണ്ടെത്തിയതോടെ കോടതിക്ക് പുറത്തുള്ള ഒത്തു തീര്‍പ്പിന് അവര്‍ തയ്യാറായി. നഷ്ടപരിഹാരമായി നാമമാത്രമായ ഒരു തുകയായിരുന്നു എനിക്ക് നല്‍കിയത്. 1995 ഒക്ടോബര്‍ 23 നാണ് തുക കൈമാറ്റം നടന്നതെന്നും അദ്ദേഹം പറയുന്നു. നാല് പതിറ്റാണ്ടിന് ശേഷം തന്റെ സ്ഥാപനം തിരിച്ചുപിടിക്കാന്‍ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിന്ധ്യ വന്നത് പണിയായി; ബിജെപിയിലെ അസംതൃപ്തര്‍ കോണ്‍ഗ്രസിലേക്ക്, ഭരണം തിരികെ പിടിക്കാന്‍ കമല്‍നാഥ്

English summary
malayali businessman daniel varghese alleges against br shetty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X