മലേഷ്യയിലേക്ക് പോകാന്‍ ഇനി വിസ വേണം; ഇന്ത്യക്കാര്‍ക്കുള്ള വിസരഹിത പ്രവേശനം അവസാനിപ്പിക്കുന്നു

ഇന്ത്യന്‍ പൗരന്മാര്‍ക്ക് മലേഷ്യ നല്‍കിവരുന്ന വിസ രഹിത പ്രവേശന സൗകര്യം നിര്‍ത്തലാക്കുന്നു. 2027 ജനുവരി 1 മുതലാണ് പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ, മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും യാത്രയ്ക്ക് മുന്‍പായി വിസ നേടേണ്ടിവരും. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ ഇളവ് അടുത്ത വര്‍ഷം മുതല്‍ ലഭിക്കില്ലെന്ന് മലേഷ്യന്‍ ഇമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.

ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങുന്ന കാശിന് 82 ഔണ്‍സ് വെള്ളി വാങ്ങാം! സ്വര്‍ണ-വെള്ളി അനുപാതം കുതിക്കുന്നു
ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങുന്ന കാശിന് 82 ഔണ്‍സ് വെള്ളി വാങ്ങാം! സ്വര്‍ണ-വെള്ളി അനുപാതം കുതിക്കുന്നു

ഈ തീയതി മുതല്‍ മലേഷ്യയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, അവിടെ എത്തുന്നതിന് മുന്‍പായി സാധുവായ വിസ നേടിയിരിക്കണം എന്ന് വകുപ്പ് അറിയിച്ചു. പുതിയ പ്രവേശന നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി, 2026 ഡിസംബര്‍ 1 മുതല്‍ ഇന്ത്യക്കാര്‍ക്ക് 'MyVISA' ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മലേഷ്യന്‍ വിസയ്ക്കായി അപേക്ഷിച്ചു തുടങ്ങാം. വിസ അപേക്ഷകളുമായി ബന്ധപ്പെട്ട് മലേഷ്യന്‍ ഇമിഗ്രേഷന്‍ വകുപ്പ് പുതിയൊരു നിബന്ധന കൂടി കൊണ്ടുവന്നിട്ടുണ്ട്.

Malaysia

ഇതനുസരിച്ച്, ന്യൂ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ പെന്‍ഡിംഗ് പേയ്മെന്റ് എന്നീ അവസ്ഥകളില്‍ 7 പ്രവൃത്തി ദിവസത്തിലധികം തുടരുന്ന അപേക്ഷകള്‍ സ്വയമേവ റദ്ദാക്കപ്പെടും. ഈ നയം2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2026 സെപ്റ്റംബര്‍ 1-ന് മുന്‍പ് സമര്‍പ്പിച്ചവ ഉള്‍പ്പെടെ എല്ലാ വിസ അപേക്ഷകള്‍ക്കും ഇത് ബാധകമാണെന്ന് സെപ്റ്റംബര്‍ 28-ന് പുറത്തിറക്കിയ അറിയിപ്പില്‍ വകുപ്പ് വ്യക്തമാക്കി.

പുത്തന്‍ വീടും കാറും കൈയിലേക്ക്... അളവറ്റ സ്വര്‍ണവും കൈയിലെത്തും; ഇതാണോ നിങ്ങളുടെ രാശി?
പുത്തന്‍ വീടും കാറും കൈയിലേക്ക്... അളവറ്റ സ്വര്‍ണവും കൈയിലെത്തും; ഇതാണോ നിങ്ങളുടെ രാശി?

അപേക്ഷകള്‍ റദ്ദാക്കപ്പെടുന്ന പക്ഷം, പുതുക്കിയ വിസ അപേക്ഷാ ഫോം ഉപയോഗിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടി വരും. പുതിയ വിസ അപേക്ഷാ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നും, പുതുക്കിയ നിബന്ധനകള്‍ അപേക്ഷകര്‍ ശ്രദ്ധിക്കണമെന്നും വകുപ്പ് നിര്‍ദ്ദേശിച്ചു. അപേക്ഷ അംഗീകരിക്കപ്പെട്ടാലും നിരസിക്കപ്പെട്ടാലും, വിസ പ്രോസസ്സിംഗ് ഫീസ് തിരികെ ലഭിക്കില്ലെന്ന് അധികൃതര്‍ അപേക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

നയപരമായ മാറ്റങ്ങളോ യാത്രാ പദ്ധതികളിലെ മാറ്റങ്ങളോ ഉണ്ടായാലും ഈ ഫീസ് തിരികെ നല്‍കുന്നതല്ല. മലേഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, പ്രവേശന നിബന്ധനകളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താനുള്ള അവകാശം തങ്ങളില്‍ നിക്ഷിപ്തമാണെന്നും വകുപ്പ് വ്യക്തമാക്കി. മലേഷ്യയുടെ വിസ ചട്ടങ്ങളില്‍ വരുത്തിയ തുടര്‍ച്ചയായ മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

ആഫ്രിക്കയില്‍ നിന്നുള്ള കള്ളക്കടത്ത് സ്വര്‍ണമെത്തുന്നത് ദുബായിലേക്ക് തന്നെ! പുതിയ റിപ്പോര്‍ട്ട്
ആഫ്രിക്കയില്‍ നിന്നുള്ള കള്ളക്കടത്ത് സ്വര്‍ണമെത്തുന്നത് ദുബായിലേക്ക് തന്നെ! പുതിയ റിപ്പോര്‍ട്ട്

2026 സെപ്റ്റംബര്‍ 1 മുതല്‍, അര്‍ഹരായ 31 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമായി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ബിസിനസ്സ്, ചികിത്സ, വിവാഹവുമായി ബന്ധപ്പെട്ട യാത്രകള്‍, 'ഫ്‌ലൈ-ആന്‍ഡ്-ക്രൂയിസ്' (വിമാനത്തിലും കപ്പലിലുമുള്ള) യാത്രകള്‍ തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് മാത്രമായി ഇപ്പോള്‍ ഇത്തരം വിസകള്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഇതിനുപുറമെ, മലേഷ്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ തങ്ങളുടെ മുഴുവന്‍ താമസകാലത്തേക്കും ബാധകമാകുന്ന യാത്രാ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് മലേഷ്യ നിര്‍ദ്ദേശിച്ചു. നവംബര്‍ 16-ന് പുറത്തിറക്കിയ അറിയിപ്പില്‍, മലേഷ്യയില്‍ താമസക്കാരല്ലാത്ത വിദേശികള്‍ ഇവിടെ ചികിത്സ തേടുകയോ മറ്റ് ആരോഗ്യ സേവനങ്ങള്‍ സ്വീകരിക്കുകയോ ചെയ്താല്‍, അതിനുള്ള ചെലവ് അവര്‍ തന്നെ വഹിക്കേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.

മലേഷ്യന്‍ വിസ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കാവുന്ന ഒരു രേഖയായി 'MyTripPass' എന്ന പ്ലാറ്റ്ഫോമും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സും അടിയന്തര സഹായങ്ങളും നല്‍കുന്ന ഒരു യാത്രാ പ്ലാറ്റ്ഫോമാണിത്. ഇതിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്ന യാത്രക്കാര്‍ക്ക് ഉടന്‍ തന്നെ ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma