യൂട്യൂബിൽ വ്യൂസ് കിട്ടാൻ യുവാവിന്റെ സാഹസം; വിമാനം തകർത്തു; കാത്തിരുന്നത് മുട്ടൻ പണി
ഇപ്പോൾ ഒട്ടുമിക്ക ആൾക്കാറും പണമുണ്ടാക്കാൻ ആശ്രയിക്കുന്ന ഒന്നാണ് യൂട്യൂബ്. ഒരു വീഡിയോ ക്ലിക്ക് ആയാൽ മതി കയ്യിൽ പണവും എത്തും ഫേയിമും കിട്ടും. അതുകൊണ്ട് തന്നെ മാക്സിമം വ്യൂവേഴ്സിനെ ഉണ്ടാക്കുക എന്നാതാണ് യൂട്യൂബർമാരുടെ പ്രധാന ലക്ഷ്യം. വ്യൂവേഴ്സിനെ കൂട്ടാൻ ഒരു സാഹസികമായ പരിപാടി നടത്തിയ യുവാവിന് എട്ടിന്റെ പണിയാണ് കിട്ടിയത്. എന്താണ് ഇയാൾ ചെയ്തത് എന്ന് നോക്കാം.
തന്റെ വീഡിയോയ്ക്ക് വ്യൂസ് കൂടാൻ ഇയാൾ ഒരു വിവാനം തകർക്കുരയായിരുന്നു, യുഎസിലാണ് സംഭവം. യൂട്യൂബര്‍ക്ക് 20 കൊല്ലത്തെ ജയില്‍ശിക്ഷ ലഭിക്കും എന്നാണ് വിവരം. ട്രെവര്‍ ജേക്കബ് എന്ന യൂട്യൂബര്‍ വിചാരണ നേരിടാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് ലക്ഷത്തിലധികം വ്യൂസാണ് ട്രെവര്‍ ജേക്കബിന്റെ 'വിമാനം തകര്‍ക്കല്‍' വീഡിയോ ഇപ്പോൾ യൂട്യൂബിൽ ലഭിച്ചത്. . ഒന്നരക്കൊല്ലം മുമ്പാണ് വീഡിയോ ഷെയര്‍ ചെയ്തത്.

29 കാരനായ ട്രെവറിന്റെ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കുകയാണ്. സിംഗിള്‍ എന്‍ജിനുള്ള ചെറുവിമാനം ഇയാൾ മനപൂർവ്വം തകർത്തതാണെന്ന് അധി കൃതർ പറഞ്ഞു. കാലിഫോര്‍ണിയയിലെ ലോസ് പദ്രേസ് നാഷണല്‍ ഫോറസ്റ്റില്‍ 2021 ഡിസംബറിലാണ് ട്രെവര്‍ വിമാന തകർത്തത്.
ഞാൻ എന്റെവിമാനം തകർത്തു എന്ന കുറിപ്പോടെയായിരുന്നു വീഡിയോ. ആകാശത്ത് വെച്ച് വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് വരുന്ന യുവാവിനെ കാണം. പിന്നാലെ വിമാനം പ്രവര്‍ത്തനരഹിതമായി എന്നാണ് പറയുന്നത്. കയ്യിലുള്ള സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ചാണ് ഇയാൾ വീഡിയോ ചിത്രീകരിച്ചത്. വിമാനത്തിന്റെ പലഭാഗങ്ങളിലായി ഘടിപ്പിച്ച ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിയന്ത്രണം വിട്ട് വിമാനം താഴേക്ക് പതിുന്നതും കാണാം
എന്നാല് ഈ വീഡിയോ ശരിക്കും ആണോ എന്ന് സംശയം ഉയർന്നു. ട്രെവര്‍ ആദ്യമേ തന്നെ പാരച്യൂട്ട് ധരിച്ചിരുന്നതിനാല്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇത് തള്ളിക്കളഞ്ഞു. കൂടാതെ വിമാനം പ്രവര്‍ത്തനരഹിതം ആയി എങ്കിലും ട്രെവര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടാതിരുന്നതും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.
കേസിനെതിരെ ഇയാൾ ഹർജി നല്‍കി. ഹര്‍ജിയില്‍ താനൊരു പരിചയ സമ്പന്നനായ പൈലറ്റും സ്‌കൈ ഡൈവറും ആണെന്നാണ് യുവാവ് പറയുന്നത്. താന്‍ മനഃപൂര്‍വം വിമാനം തകര്‍ത്തതാണെന്ന കാര്യവും ട്രെവര്‍ സമ്മതിച്ചു.












Click it and Unblock the Notifications