കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ ശല്യം സഹിക്കാനാകാതെ ജയിലില്‍ പോയി!

  • By Aswathi
Google Oneindia Malayalam News

jail
റോം: ഇങ്ങനെയുണ്ടോ ഭാര്യമാരുടെ ശല്യം. ശല്യം സഹിക്ക വയ്യാതെ വീട്ടുതടങ്കലിലിടല്ലേ, എന്നെ ജയിലിലടച്ചാല്‍ മതിയെന്ന് പറയേണ്ട ഗതികേടുവന്നു ഒരു പാവം ഭര്‍ത്താവിന്. റോമിലാണ് കണ്ണ് തള്ളുന്ന സംഭവം.

വീട്ടു തടങ്കല്‍ വേണോ, ജയില്‍ വേണോ എന്ന് ചോദിച്ചാല്‍ പെട്ടന്ന് പ്രതീക്ഷിക്കുന്ന മറുപടി വീട്ടു തടങ്കലില്‍ എന്നാവും. എന്നാല്‍ റോമില്‍ പ്രതിയെ വീട്ടു തടങ്കിലിലാക്കാന്‍ പോയ പൊലീസുകാരുടെ കണ്ണ് തള്ളിപ്പോയി. എനിക്ക് വീട്ടു തടങ്കല്‍ വേണ്ട, ജയില്‍ മതിയെന്നായിരുന്നു മറുപടി. കാരണം കേട്ടപ്പോഴാണ് പൊലീസുകാര്‍ മൂക്കത്ത് വിരല്‍ വച്ചത്. ഭാര്യയെ സഹിക്കാന്‍ കഴിയുന്നില്ലത്രെ.

മയക്കുമരുന്ന് കേസില്‍ വീട്ടു തടങ്കലിന് ശിക്ഷിക്കപ്പെട്ട 32കാരനാണ് തന്നെ ജയിലടയ്ക്കൂ എന്ന് പൊലീസുകാരോട് കെഞ്ചിയത്. ഇറ്റലിയിലെ ലിവോണോയിലെ തുനേഷ്യക്കാരനായ വാലിദ് ചമ്പാനി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കുറച്ചു ദിവസമായി വീട്ടു തടങ്കലിലായിരുന്നു. ഈ വിവരം അന്വേക്കാന്‍ പൊലീസുകാര്‍ എത്തിയപ്പോഴാണ് തനിക്ക് വീട്ടു തടങ്കല്‍ വേണ്ട ജയില്‍ മതിയെന്ന് ചമ്പാനി പറഞ്ഞത്.

പൊലീസുകാര്‍ കാര്യം തിരക്കിയപപോള്‍ വാലിദ് ചമ്പാനി പറഞ്ഞു. 'ഭാര്യയുടെ ശല്യം സഹിക്കാന്‍ കഴിയുന്നില്ല. ശല്യം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ വീട് വിട്ട് ഇറങ്ങാറാണ് പതിവ്. ഇപ്പോള്‍ വീട്ടുതടങ്കലിലായതു കാരണം അതിന് കഴിയുന്നില്ല. അതുകൊണ്ട് എനിക്ക് ജയില്‍വാസം മതി'. കോടതിയിലും ചാമ്പാനി ആവര്‍ത്തിച്ചു. ഭാര്യയുമായി തല്ലുകൂടി മടുത്തു. എനിക്ക് ജയില്‍ തന്നെ മതി.

എന്തായാലും വാലിദിന്റെ അവസ്ഥ മനസ്സിലാക്കിയ പ്രദേശിക കോടതി അതിന് അനുവദിച്ചു. ഇപ്പോള്‍ ടസ്‌കാനിലെ ജയിലിലാണ് വാലിദ് ചമ്പാനി.

English summary
The 32-year-old Tunisian reportedly visited police in Livorno, Tuscany on Thursday to demand that he serve the remainder of his sentence in jail. His wish was granted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X