ഇന്ധന ടാങ്കറിന് തീപിടിച്ചു: 123 പേര്‍ വെന്തുമരിച്ചു, 100 പേർക്ക് പരിക്ക്
നാലു കാറുകളും 75ഓളം മോട്ടോര്‍ബൈക്കുകളും സ്‌ഫോടനത്തില്‍ കത്തിയമര്‍ന്നു
ഇസ്ലാമാബാദ്: ഇന്ധന ടാങ്കറിന് തീപിടിച്ച് പാകിസ്താനില്‍ 123 പേര്‍ കൊല്ലപ്പെട്ടു. പാതിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹ് വാൽപൂരിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. 100 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബഹ വൽ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തീ ഇതിനകം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശത്തേക്ക് ഇതുവരെ ഗതാഗതം അനുവദിച്ചിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

ദേശീയ പാതയിൽ പുൽ പാക നഗര മധ്യത്തിലാണ് സംഭവം. രക്ഷ പ്രവർത്തനം പുരോഗമിച്ചുവരികയാണ്. സംഭവത്തോടെ ദേശീയ പാതയിലെ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്. തിങ്കളാഴ്ച പാകിസ്താനിൽ ഈദുൽ ഫിത്തർ ആഘോഷിക്കാനിരിക്കെ നഗരത്തിലെ തിരക്കുകളെ അപകടം കാര്യമായി ബാധിച്ചിട്ടുണ്ട്. സംഭവത്തിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചിട്ടുണ്ട്.












Click it and Unblock the Notifications