കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'53 വിവാഹം കഴിച്ചു, എന്നിട്ടും സ്വസ്ഥത കിട്ടിയില്ല'; ഇനി ഇല്ലേ ഇല്ലെന്ന് സൗദി പൗരൻ

Google Oneindia Malayalam News

റിയാദ്: താൻ 53 തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി സൗദി പൗരൻ. വ്യക്തിപരമായ സന്തോഷത്തിന് വേണ്ടിയായിരുന്നില്ല വിവാഹമെന്നും മനസമാധാനത്തിന് വേണ്ടിയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. 63 കാരനായ അബു അബ്ദുള്ളയുടേതാണ് വെളിപ്പെടുത്തൽ. എംബിസി ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഇയാൾ തന്റെ വിവാഹങ്ങളെ കുറിച്ച് മനസ് തുറന്നത്.

1


ആദ്യം വിവാഹം കഴിച്ചത് 20ാം വയസിലായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. 'തന്നെക്കാൾ 6 വയസ് പ്രായം കൂടുതൽ ഉള്ള സ്ത്രീയെ ആണ് വിവാഹം കഴിച്ചത്. രണ്ടാമതും വിവാഹം കഴിക്കണമെന്ന ചിന്തയോടെ ആയിരുന്നില്ല വിവാഹം കഴിച്ചത്. തനിക്ക് നല്ലൊരു ജീവിതമായിരുന്നു ലഭിച്ചത്. മക്കളും ഉണ്ടായിരുന്നു. എന്നാൽ വൈകാതെ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഇതോടെ 23ാം വയസിൽ മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചു' അബ്ദുള്ള പറയുന്നു.

2


'രണ്ടാം വിവാഹത്തിന്റെ കാര്യം ആദ്യഭാര്യയെ അറിയിച്ചിരുന്നു. രണ്ടാം വിവാഹവും വിചാരിച്ചത് പോലെ വിജയകരമായില്ല. പ്രശ്നങ്ങൾ ഉടലെടുത്തതോടെ മൂന്നാമത് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. എന്നാൽ ആ ബന്ധവും തകർന്നു. ഇതോടെ മൂന്ന് സ്ത്രീകളുമായുള്ള ബന്ധം വേർപ്പെടുത്തി മറ്റൊരു വിവാഹം ചെയ്തു. അങ്ങനെ 50 സ്ത്രീകളെ പല സമയങ്ങളിലായി വിവാഹം ചെയ്തു', അബ്ദുള്ള പറഞ്ഞു.

ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ

3


തന്റെ എല്ലാ ഭാര്യമാരോടും നീതി പുലർത്താൻ താൻ ശ്രമിച്ചിരുന്നുവെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. തന്നെ സന്തോഷിപ്പിക്കാൻ കഴിയുന്ന ഒരു സ്ത്രീയെ പോലും കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഒന്നിലധികം വിവാഹം കഴിക്കാൻ കാരണമെന്നും അബ്ദുള്ള പറയുന്നു.

അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ

4


തന്റെ വൈവാഹിക ജീവിതത്തിലെ ഏറ്റവും ഹ്രസ്വമായ ബന്ധം ഒരു രാത്രി മാത്രം നീണ്ടു നിന്നതായിരുന്നുവെന്നും അബ്ദുള്ള പറയുന്നു.ലോകത്തിലെ എല്ലാ പുരുഷൻമാരും ആഗ്രഹിക്കുന്നത് ഒരു സ്ത്രീ ഒപ്പം വേണമെന്നും ജീവിതാവസാനം വരെ അവർക്കൊപ്പം ജീവിക്കണമെന്നുമാണ്. ചെറുപ്പക്കാരിൽ അല്ല മുതിർന്ന സ്ത്രീകളാണ് ബന്ധങ്ങളിൽ സ്ഥിരത പുലർത്തുകയെന്നും ഇയാൾ പറയുന്നു.

പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ: പ്ലസ് വിദ്യാർത്ഥിനിയെ ചെന്നൈയിലെത്തിച്ച് പീഡിപ്പിച്ചു, യുവാവ് പിടിയില്‍പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ: പ്ലസ് വിദ്യാർത്ഥിനിയെ ചെന്നൈയിലെത്തിച്ച് പീഡിപ്പിച്ചു, യുവാവ് പിടിയില്‍

5

വിവാഹം കഴിച്ചവരിൽ ഏറെയും സൗദിക്കാരായ സ്ത്രീകൾ തന്നെയായിരുന്നു. വിദേശ രാജ്യങ്ങളിൽ ബിസിനസ് ട്രിപ്പ് പോയപ്പോൾ അവിടെ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവിടെ തനിക്ക് മൂന്നാല് മാസം താമസിക്കേണ്ടതായി വന്നിട്ടുണ്ട്. ആ സാഹചര്യത്തിലായിരുന്നു വിവാഹം. എന്നാൽ തന്റെ ഒരു ബന്ധവും ശാശ്വതമായിരുന്നില്ല. ഇപ്പോൾ തനിക്ക് ഒരു ഭാര്യ മാത്രമാണ് ഉള്ളത്. ഇനി വിവാഗം കഴിക്കാൻ പ്ലാൻ ഇവല്ലെന്നും ഇയാൾ പറഞ്ഞു.

15 ഭാര്യമാര്‍, 107 കുട്ടികള്‍, വേണമെങ്കില്‍ ഇനിയും കെട്ടും; എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഡേവിഡ്‌15 ഭാര്യമാര്‍, 107 കുട്ടികള്‍, വേണമെങ്കില്‍ ഇനിയും കെട്ടും; എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഡേവിഡ്‌

English summary
'Married at 53, Still didn't get piece says saudi man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X