കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് ലോകത്ത് പുതിയ വിവാദം; സൗദി കിരീടാവകാശി ജൂത ലോബി നേതാക്കളുമായി യുഎസ്സില്‍ കൂടിക്കാഴ്ച നടത്തി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി കിരീടാവകാശി ജൂത ലോബി നേതാക്കളുമായി യുഎസ്സില്‍ കൂടിക്കാഴ്ച നടത്തി | Oneindia Malayalam

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രായേല്‍ അനുകൂല നേതാക്കളുമായും തീവ്രവലതുപക്ഷ ജൂത നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയതായി പുതിയ വിവാദം. ഇസ്രായേലിനെ സൗദി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അവരുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ പലസ്തീനിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും കുടിയേറ്റ കേന്ദ്രങ്ങളിലെ കമ്പനികളെയും ഉല്‍പ്പന്നങ്ങളെയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബി.ഡി.എസ് കാംപയിനെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജൂത നേതാക്കളുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ചകള്‍ നടത്തിയത് രാജ്യത്തിനകത്തും പുറത്തും പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ ഉള്‍പ്പെടുത്താതെ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇസ്രായേല്‍ ദിനപ്പത്രമായ ഹാരെറ്റ്‌സ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

 saudi-deputy-crown


അമേരിക്കയില്‍ ഇസ്രായേലി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി, സ്റ്റാന്റപ്പ് ഫോര്‍ ഇസ്രായേല്‍, ജ്യൂയിഷ് ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകളുടെ നേതാക്കളുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളാണ് ഇസ്രായേലി പത്രം പുറത്തുവിട്ടിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ പ്രമേയങ്ങളും ധിക്കരിച്ച് അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സ്ഥാപിക്കുന്ന ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സംഘടനകളാണിവ.

വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ബി.ഡി.എസ് കാംപയിനിനെതിരേ അമേരിക്കയില്‍ ശക്തമായി നിലകൊള്ളുന്ന നേതാക്കളുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനും തെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി അവിടേക്ക് മാറ്റാനുമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തിനൊപ്പമാണ് സൗദി നിലകൊള്ളുന്നതിന്റെ തെളിവായാണ് ഫലസ്തീനികള്‍ അടക്കമുള്ളവര്‍ പുതിയ നീക്കത്തെ കാണുന്നത്.

സൗദി സന്ദര്‍ശനത്തിനിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്, മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ചര്‍ തുടങ്ങിയ നേതാക്കളുമായും സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയിരുന്നു. മാധ്യമ മുതലാളിമാരായ ഓപ്ര വിന്‍ഫ്രി, റൂപര്‍ട്ട് മര്‍ഡോക്ക്, സി.ഐ.എ ഡയരക്ടറും പുതുതായി സ്ഥാനമേല്‍ക്കുന്ന സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപിയോ, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് തുടങ്ങിയവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

English summary
Mohammed bin Salman, the crown prince of Saudi Arabia, known as MBS, has met leaders from a number of right-wing Jewish organisations during his tour of the United State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X