ഭക്ഷണം വേണമെങ്കിൽ ഹിജാബ് അഴിക്കണമെന്ന് ഹോട്ടൽ ജീവനക്കാരൻ! തല മറച്ചതിൽ നാണക്കേടില്ലെന്ന് യുവതി...

  • Posted By: Desk
Subscribe to Oneindia Malayalam

ലണ്ടൻ: ഭക്ഷണം വേണമെങ്കിൽ ഹിജാബ് അഴിക്കണമെന്ന് ഹോട്ടൽ ജീവനക്കാരൻ. നോർത്ത് ലണ്ടനിലെ മക്ഡൊണാൾഡ്സ് റസ്റ്റോറന്റിലാണ് മുസ്ലീം യുവതിയുടെ ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടത്. 19 വയസുകാരിയായ മുസ്ലീം യുവതിക്കാണ് മക്ഡൊണാൾഡ്സിൽ നിന്ന് ഇത്തരമൊരു അനുഭവമുണ്ടായത്.

ആഞ്ഞടിക്കുന്ന തിരമാലകൾ, ആടിയുലയുന്ന കപ്പൽ! ജീവിതത്തിനും മരണത്തിനുമിടയിൽ രണ്ട് ദിവസം...

അമർനാഥ് സഫ്നയെ താലിചാർത്തി! പ്രിയപ്പെട്ട മഹാരാജാസിന്റെ മുറ്റത്തു വച്ച്... അഞ്ച് വർഷത്തെ പ്രണയം...

സെവൻ സിസ്റ്റേഴ്സ് റോഡിലെ മക്ഡൊണാൾഡ്സ് ഔട്ട് ലെറ്റിൽ ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു യുവതി. ഭക്ഷണം ഓർഡർ ചെയ്യാനായി വരി നിൽക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ അടുത്തെത്തുകയും, ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഭക്ഷണം വാങ്ങാൻ...

ഭക്ഷണം വാങ്ങാൻ...

നോർത്ത് ലണ്ടനിലെ സെവൻ സിസ്റ്റേഴ്സ് റോഡിലെ മക്ഡൊണാൾഡ്സ് ഔട്ട് ലെറ്റിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. റസ്റ്റോറന്റിൽ എത്തിയ മുസ്ലീം യുവതി ഭക്ഷണം ഓർഡർ ചെയ്യാനായി വരിനിൽക്കുന്നതിനിടെയാണ് സെക്യൂരിറ്റി ഗാർഡ് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്.

ഹിജാബ് അഴിക്കണം...

ഹിജാബ് അഴിക്കണം...

ഭക്ഷണം വേണമെങ്കിൽ താങ്കളുടെ ഹിജാബ് അഴിച്ചുമാറ്റണമെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. ഹിജാബ് അഴിച്ചുമാറ്റിയാലേ ഭക്ഷണം ഓർഡർ ചെയ്യാനുള്ള വരിയിൽ നിൽക്കാനാകു എന്നും ഇയാൾ പറഞ്ഞു. എന്നാൽ സെക്യൂരിറ്റി ഗാർഡിന്റെ ആവശ്യം നിരാകരിച്ച യുവതി, വളരെ കൃത്യതയോടെ മറുപടി നൽകുകയും ചെയ്തു.

വരിയിൽ നിൽക്കും, ഭക്ഷണം വാങ്ങും...

വരിയിൽ നിൽക്കും, ഭക്ഷണം വാങ്ങും...

ഹിജാബ് അഴിച്ചുമാറ്റാനാകില്ലെന്ന് വ്യക്തമാക്കിയ യുവതി, ഇത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും, ഇത് ധരിക്കുന്നതിൽ തനിക്ക് നാണക്കേടില്ലെന്നും പറഞ്ഞു. ഹിജാബോടുകൂടി വരിയിൽ നിന്ന് ഭക്ഷണം വാങ്ങിച്ചേ താൻ മടങ്ങുകയുള്ളുവെന്നും യുവതി വ്യക്തമാക്കിയതോടെ രംഗം വഷളായി. യുവതിയും സെക്യൂരിറ്റി ഗാർഡും തമ്മിലുള്ള വാക്കുതർക്കം കണ്ട് മറ്റുള്ളവർ ഇടപെട്ടെങ്കിലും, ഇത് നിങ്ങളറിയേണ്ട കാര്യമല്ലെന്നായിരുന്നു ഗാർഡിന്റെ മറുപടി.

സസ്പെൻഷൻ...

സസ്പെൻഷൻ...

ഇരുവരുടെയും തർക്കം തുടർന്നതോടെ റെസ്റ്റോറന്റിലെ മറ്റു ജീവനക്കാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സെക്യൂരിറ്റി ഗാർഡിന്റെ പെരുമാറ്റത്തിൽ മക്ഡൊണാൾഡ്സ് യുവതിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. യുവതിയോട് മോശമായി പെരുമാറിയ സെക്യൂരിറ്റി ഗാർഡിനെ സസ്പെൻഡ് ചെയ്തതായും മക്ഡൊണാൾഡ്സ് അറിയിച്ചു.

ആർക്കും വരാം...

ആർക്കും വരാം...

സെക്യൂരിറ്റി ഗാർഡിന്റെ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തിയ മക്ഡൊണാൾഡ്സ്, അയാൾ മറ്റൊരു ഏജൻസിയുടെ ജീവനക്കാരനാണെന്നും വിശദീകരിച്ചു. തങ്ങളുടെ റസ്റ്റോറന്റുകളിൽ ഏതു വസ്ത്രവും ധരിച്ച് ആർക്കും വരാമെന്നും, ഒരു നിയന്ത്രണവുമില്ലെന്നും മക്ഡൊണാൾഡ്സ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
mcdonald guard wanted to remove hijab.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്