india at 75: 'ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ബഹിരാകാശത്ത് നിന്നും രാജ്യത്തിന് ഒരു സ്വാതന്ത്ര്യദിനാശംസ
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ രാജ്യത്തിന് ബഹിരാകാശത്ത് നിന്നൊരു ആശംസ. ഇറ്റാലിയൻ ബഹിരാകാശ സഞ്ചാരി സാമന്ത ക്രിസ്റ്റോഫോറെറ്റിയാണ് ആശംസകളുമായെത്തിയത്. മനുഷ്യരെ ബിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതി ഗഗന്യാന് ആശംസകള്‍ നേര്‍ന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സമാന്ത ക്രിസ്റ്റോഫോറെറ്റി സ്വാതന്ത്ര്യ ദിനാശംസകളും നേർന്നിരിക്കുന്നത്.
ഒരു മിനിറ്റ് ദൈർഘ്യമുള്ള സമാന്തയുടെ വീഡിയോ സന്ദേശം അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ആയത് തരൺജിത് സിംഗ് സന്ധുവാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ബഹിരാകാശ സംഘടനയായ ഐഎസ്ആർഓയും നാസയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും, പരസ്പര സഹകരണത്താൽ നിരവധി കാര്യങ്ങൾ നേടാൻ ഭാവിയിലും നമ്മൾക്ക് സാധിക്കട്ടെയെന്നും സമാന്ത വീഡിയോ സന്ദേശത്തില്‍ പറയുന്നു.

photo courtesy-twitter/Taranjit Singh Sandh
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ വേളയില്‍ ഇന്ത്യയ്ക്ക് ബഹിരാകാശത്ത് നിന്ന് ആശംസകളുണ്ടെന്നും വിക്രം സാരാഭായുടെ ജന്മവാര്ഷികത്തില് തന്നെ ഈ ആശംസ പങ്കുവയ്ക്കുന്നതില്‍ അതിയായ സന്ദേശമുണ്ടെന്നും തരൺജിത് സിംഗ് ട്വറ്ററില്‍ കുറിച്ചു. 2023ല്‍ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഗഗന്യാന് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നും ട്രയലുകള്‍ ഈ വര്‍ഷം അവസാനത്തോടെ നടത്തുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
Sky is not the limit!
— Taranjit Singh Sandhu (@SandhuTaranjitS) August 12, 2022
Good wishes from #space ISS @Space_Station as #India celebrates #75YearsofIndependence
Appreciate @AstroSamantha for the warm message. A true 🌎 p’ship @NASA @isro @esa
Delighted to share on birth anniv of #VikramSarabhai , father of 🇮🇳 space program pic.twitter.com/tT2OsoCjb4
രണ്ട് ട്രയലുകള്‍ നടത്താനാണ് തീരുമാനം. ആദ്യത്തെ ട്രയലില്‍ സഞ്ചാരികളെ ഉള്‍പ്പെടുത്തില്ല. രണ്ടാമത്തെ ട്രയലില്‍ വയോമിത്ര എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെയാവും ബഹിരാകാശത്തെത്തിക്കുക. ഇതിന് ശേഷമായിരിക്കും സഞ്ചാരികളെയും വഹിച്ച് ഗഗന്യാന് ബഹിരാകാശത്തെത്തുന്നത്. ഗഗന്യാന് പദ്ധതി വിജയകരമായി പൂര്‍ത്തിയായാല്‍ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യു.എസ്.എ, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് മനുഷ്യരെ ബഹിരാകാശത്തെത്തിച്ചത്.
സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications