മാലദ്വീപിൽ യോഗ പരിപാടിക്കിടെ ഇന്ത്യക്കാർക്കെതിരെ അക്രമം; പരിപാടിക്കെത്തിയവരെ അടിച്ചോടിച്ച് പ്രതിഷേധക്കാർ
മാലി; അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി ഇന്ത്യൻ സമൂഹം മാലിദ്വീപിൽ സംഘടിപ്പിച്ച യോഗ പരിപാടിയ്ക്കെതിരെ ആൾക്കൂട്ട ആക്രമണം. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു സംഭവം. യോഗാഭ്യാസം നടക്കുന്നതിനിടെ ബാനറുകളും പ്ലക്കാർഡുകളുമായി എത്തിയ സംഘം യോഗ ചെയ്യുന്നവരെ ആക്രമിക്കുകയായിരുന്നു. പരിപാടി പെട്ടെന്ന് തന്നെ അവസാനിപ്പിച്ച് സ്റ്റേഡിയം വിട്ട് പോകണമെന്നും ഇവർ ഭീഷണിപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ കേന്ദ്ര യുവജന, കായിക, മന്ത്രാലയവുമായി സഹകരിച്ചാണ് യോഗ സംഘടിപ്പിച്ചത്. ഇതിനിടയിലേക്കാണ് പ്രതിഷേധക്കാർ എത്തിയത്. യോഗ ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു ഇവരുടെ ആക്രോശം. യോഗാ ദിനാചരണം ഉടൻ നിർത്തിവെക്കണമെന്നും സ്റ്റേഡിയം ഒഴിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ തങ്ങളെ ഭീഷണിപ്പെടുത്തിയതായിചിലർ പറഞ്ഞു.
നയതന്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും മാലിദ്വീപിലെ മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യോഗ ചെയ്യുന്ന ആളുകളെ വടികളും മറ്റ് ആയുധങ്ങളുമായി പ്രതിഷേധക്കാർ മർദ്ദിക്കുന്നതായുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാർ വേദി നശിപ്പിച്ചതും പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണ സ്റ്റാളുകൾ ചവറ്റുകുട്ടയിൽ തള്ളുന്നതും വീഡിയോകളിൽ വ്യക്തമാണ്.
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ
അതേസമയം പ്രതിഷേധക്കാർ കൂട്ടമായി എത്തിയതോടെ പോലീസ് ഇവർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു. 'ഇന്ന് രാവിലെ ഗലോലു സ്റ്റേഡിയത്തിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം വളരെ ഗൗരവതരമാണ്. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും', അദ്ദേഹം ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications