Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ പുതിയ കോണ്‍സുലേറ്റുകള്‍, പ്രതിരോധ മേഖലയില്‍ സഹകരണം, വമ്പന്‍ പ്രഖ്യാനങ്ങള്‍

വാഷിംഗ്ടണ്‍: നിര്‍ണായകമായ വൈറ്റ്ഹൗസ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ മുന്നില്‍ സംയുക്ത പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ജോ ബൈഡനും. നിര്‍ണായക പ്രഖ്യാപനങ്ങളും ഉണ്ടായിരിക്കുകയാണ്. പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അതേസമയം ഇന്ത്യയില്‍ പുതിയ കോണ്‍സിലേറ്റുകള്‍ യുഎസ് തുറക്കും.

അഹമ്മദാബാദിലും, ബെംഗളൂരുവിലുമായിരിക്കും യുഎസ് കോണ്‍സുലേറ്റുകള്‍. തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടുമെന്ന് മോദി വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തില്‍ നയതന്ത്ര ഇടപെടലിലാണ് ഇന്ത്യ ശ്രമിച്ചതെന്നും മോദി പറഞ്ഞു. യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും മോദി പറഞ്ഞു. ആര്‍തമിസ് കരാറിന്റെ ഭാഗമാവാന്‍ ഇന്ത്യ സമ്മതമറിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

narendra-modi-joe-biden

ബഹിരാകാശ സഹകരണത്തില്‍ പുതിയൊരു ചുവടുവെപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തെ നേരിടാന് യുഎസ്സുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, ബിസിനസ്-അക്കാദമിക തലങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ജനാധിപത്യമാണ് ഇന്ത്യയുടെ ഡിഎന്‍എ. ജാതി,മത വിവേചനങ്ങള്‍ ജനാധിപത്യത്തില്‍ ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജി20 ഉച്ചകോടിയില്‍ നല്‍കിയ വാക്കുകള്‍ പാലിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. പ്രകൃതി ചൂഷണത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഹരിത ഊര്‍ജത്തിന്റെ ഹബ്ബായി ഇന്ത്യയെ മാറ്റാനായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ വിവേചനത്തിന് സ്ഥാനമില്ല. എല്ലാവര്‍ക്കുമൊപ്പമാണ് ഇന്ത്യ മുന്നേറുന്നത്. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നുണ്ട്.

സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ എല്ലാവര്‍ക്കുമായിട്ടാണ് ലഭിക്കുക. അതില്‍ യാതൊരു വിവേചനവുമില്ല. ചൂഷണത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓരോ പൗരന്റെയും അഭിമാനത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് ബൈഡന്‍ വ്യക്തമാക്കി.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ലോകത്തിന് തന്നെ കരുത്തേകുന്നതാണ്. സുരക്ഷിത ഭാവിക്കായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും, ഇരുനേതാക്കളും വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി ഹിന്ദിയിലാണ് സംസാരിച്ചത്. ആഗോള നയതന്ത്ര രംഗത്തിന് തന്നെ പുതിയ ദിശയും ഊര്‍ജവും നല്‍കുന്നതാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സെമി കണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടെലികോ രംഗത്തും, പ്രതിരോധ രംഗത്തും സഹകരണം മെച്ചപ്പെടുത്തും. ജനറല്‍ ഇലക്ട്രോണിക്‌സ് രംഗത്ത് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ എഞ്ചിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു. രണ്ട് രാജ്യങ്ങളിലും ഇതിന്റെ നേട്ടമുണ്ടാകും.

നേരത്തെ ലോക സമാധാനത്തിനും, ആഗോള നന്മയ്ക്കും, സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും യുഎസ്സും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.നേരത്തെ വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിമുഖീകരിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

അതേസമയം വൈറ്റ് ഹൗസില്‍ മോദിയും ബൈഡനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പായിരുന്നു മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇന്ത്യയുമായുള്ള ബന്ധം ആഴത്തിലുള്ളതും, ശക്തവുമാണെന്ന് ബൈഡന്‍ പറഞ്ഞു. സുരക്ഷിത ഭാവിക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+