കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ മുല്ലാ ബറാദര്‍ പൊതുമധ്യത്തില്‍..... കൊല്ലപ്പെട്ടിട്ടില്ല, കള്ളങ്ങളെ പൊളിച്ചെന്ന് താലിബാന്‍

Google Oneindia Malayalam News

കാബൂള്‍: താലിബാന്റെ സഹസ്ഥാപകനായ മുല്ലാ അബ്ദുള്‍ ഗനി ബറാദര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നേരത്തെ എല്ലാവരെയും ഞെട്ടിച്ചിരുന്നു. അദ്ദേഹത്തെ പൊതുവേദിയില്‍ എവിടെയും കാണാത്ത സാഹചര്യത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ച് ബറാദര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അഫ്ഗാന്‍ സര്‍ക്കാരിന് കീഴിലുള്ള ടിവി ചാനലിലെ അഭിമുഖത്തിലാണ് ബറാദര്‍ എത്തിയത്. അദ്ദേഹം എവിടെയാണെന്ന് പോലും ഇത്രയും കാലം അജ്ഞാതമായിരുന്നു. നിലവില്‍ ഉപപ്രധാനമന്ത്രിയാണ് ബറാദര്‍. ശത്രുക്കളുടെ വ്യാജ പ്രചാരണങ്ങള്‍ ഒറ്റയടിക്ക് തകര്‍ത്തുവെന്ന് താലിബാന്‍ നേതാവ് അഹമ്മദുള്ള മുത്താഖി ട്വീറ്റ് ചെയ്തു.

 വമ്പൻ നീക്കം..രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യ കുമാർ..ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്? വമ്പൻ നീക്കം..രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യ കുമാർ..ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്?

1

നേരത്തെ മാധ്യമങ്ങളെല്ലാം നിരന്തരം ഉന്നയിച്ച ചോദ്യമായിരുന്നു ബറാദര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്. കഴിഞ്ഞയാഴ്ച്ച ഒരു ശബ്ദ സന്ദേശത്തില്‍ മുല്ലാ ബറാദര്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. താലിബാന്‍ സര്‍ക്കാരിലെ രണ്ടാമന്‍ കൂടിയാണ് ബറാദര്‍. മുല്ലാ മുഹമ്മദ് ഹസന്‍ അഖുണ്ഡാണ് പ്രധാനമന്ത്രി. താന്‍ മരിച്ചുവെന്നത് വിദേശ രാജ്യങ്ങളുടെ വ്യാജ പ്രചാരണം മാത്രമാണെന്ന് ബറാദര്‍ പറഞ്ഞു. ബറാദര്‍ മരിച്ചുവെന്ന വാര്‍ത്ത നേരത്തെ വൈറലായിരുന്നു. താലിബാനിലെ വിവിധ വിഭാഗങ്ങളില്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും, വെടിവെപ്പില്‍ ബറാദറിന് ഗുരുതരമായി പരിക്കേറ്റെന്നും, പ്രസിഡന്‍ഷ്യന്‍ കൊട്ടാരത്തില്‍ വെച്ചാണ് ഇത് സംഭവിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

അതേസമയം താന്‍ കുറച്ച് ദിവസങ്ങളിലായി യാത്രകളിലായിരുന്നു. ആ സമയത്താണ് തന്റെ വിയോഗത്തെ കുറിച്ചുല്ല വാര്‍ത്തകള്‍ വന്നത്. ഇപ്പോള്‍ ഞാനെവിടെയാണോ ഉള്ളത്, ഞങ്ങള്‍ക്ക് യാതൊരു കുഴപ്പവും ഇല്ല. എന്റെ സഹോദരന്മാരും സുഹൃത്തുക്കളും സുരക്ഷിതരാണ്. മാധ്യമങ്ങള്‍ എപ്പോഴും അവര്‍ക്ക് താല്‍പര്യമുള്ള വ്യാജ വാര്‍ത്തകളാണ് നല്‍കുക. അതൊക്കെ തള്ളിക്കളയുന്നു. നൂറ് ശതമാനം ഉറപ്പിച്ച് പറയുന്നു, ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ല. താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനും തങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടെന്ന വാദങ്ങളെ തള്ളി. എന്നാല്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയും അഭിപ്രായവ്യത്യാസങ്ങളും നേരത്തെ തന്നെ താലിബാനിലുണ്ട്. പലരും അധികാരത്തിനായി ശ്രമിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

ഇതിനിടെ ലോക രാജ്യങ്ങള്‍ക്ക് മറ്റ് പല ആശങ്കകളും അഫ്ഗാനിസ്ഥാനില്‍ നിന്നുണ്ട്. അല്‍ഖ്വായിദ വീണ്ടും അഫ്ഗാനില്‍ ഒന്നിച്ച് ചേര്‍ന്ന് സജീവമാകുന്നുവെന്നാണ് സിഐഎ കരുതുന്നത്. ആദ്യ സൂചനകള്‍ ലഭിച്ച് തുടങ്ങിയെന്നും അവര്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും പറയുന്നത് അഫ്ഗാനിലേക്ക് അല്‍ഖ്വായിദ എത്തുന്നുവെന്നാണ്. അതേസമയം അഫ്ഗാനില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. താലിബാന് രാജ്യം ഭരിക്കാന്‍ നിരവധി കാര്യങ്ങള്‍ ആവശ്യമാണ്. 12 മില്യണ്‍ പണവും സ്വര്‍ണവും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്ന് താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെയായിട്ടും പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍വീസിലേക്ക് മടങ്ങിയെത്തിയിട്ടില്ല. പ്രധാനമായും ഇവര്‍ക്ക് ശമ്പളം കിട്ടിയിട്ട് തന്നെ മാസങ്ങളായി എന്നതാണ് പ്രശ്‌നം.

Recommended Video

cmsvideo
സൈനീക വിമാനത്തില്‍ ഊഞ്ഞാലാടി താലിബാന്‍ ഭീകരര്‍

English summary
mullah abdul ghani baradar appeared in public, taliban says all rumours are destroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X