Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ ജനതയെ ചികിത്സിക്കാന്‍ പാക് ഡോക്ടര്‍മാരുടെ സംഘം, ഹാഫിസ് സയീദിന്റെ ലക്ഷ്യം!!

ഇസ്ലാമാബാദ്: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ അനുമതി തേടി ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ് അവയുടെ 30 അംഗ പാരാമെഡിക്കല്‍ സംഘത്തിനുള്ള വിസയ്ക്ക് അനുമതി തേടിക്കൊണ്ടാണ് സംഘടന ഇന്ത്യന്‍ എംബസിയെ സമീപിപ്പിച്ചിട്ടുള്ളത്.

കശ്മീരില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ലഭ്യമാക്കുന്നതിനായി വിസ അനുവദിക്കണമെന്നായിരുന്നു സംഘടന ഉന്നയിച്ച ആവശ്യം. പോലീസും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് നേത്രരോഗ വിദഗ്ദരുള്‍പ്പെട്ട സംഘമാണ് ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നത്. പാകിസ്താനിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ച സംഘടന ഇതിനായി പാക് സര്‍ക്കാരിന്റേയും പിന്തുണ തേടിയിട്ടുണ്ട്.

hazin

ഇന്ത്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്താന്‍ പിന്തുടര്‍ന്നതിനാല്‍ മെഡിക്കല്‍ സംഘത്തിന് കശ്മീരിലേക്ക് വരാനുള്ള അനുമതി ഇന്ത്യ നല്‍കാനിടയില്ല. ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ചികിത്സാ സഹായം നല്‍കുന്നില്ലെന്നും അതിനാല്‍ ചികിത്സ ലഭ്യമാക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്നുമാണ് സംഘടന ഉന്നയിക്കുന്ന വാദം. ശ്രീനഗറിലെത്തിയ മൂന്നംഗ ഡോക്ടര്‍മാരുടെ സംഘം പരിക്കേറ്റവരെ ചികിത്സിക്കാതെയാണ് മടങ്ങിയതെന്നും സംഘടന ഭാരവാഹികള്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+