അമേരിക്കയില്‍ മുസ്ലീം പെണ്‍കുട്ടിയെ ഫൈനല്‍ മല്‍സരത്തില്‍ നിന്നു മാറ്റി; ഹിജാബ് ധരിച്ച് കളിക്കേണ്ട

  • Written By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: 16കാരിയായ മുസ്ലീം വിദ്യാര്‍ഥിനിക്ക് അമേരിക്കയില്‍ വിവേചനം. ബാസ്‌ക്കറ്റ്ബാള്‍ മല്‍സരത്തിന്റെ ഫൈനലില്‍ നിന്നു കുട്ടിയെ തഴഞ്ഞു. കാരണം കളിക്കുമ്പോള്‍ വിദ്യാര്‍ഥിനി ധരിക്കുന്ന ഹിജാബാണ്. തലമറച്ച് കളി വേണ്ടെന്ന് ബന്ധപ്പെട്ടവര്‍ കുട്ടിയെ അറിയിച്ചു.

മേരിലാന്റിലെ വാറ്റ്കിന്‍സ് മില്‍ ഹൈസ്‌കൂളിലെ ജിനാന്‍ ഹയസിനാണ് ദുരനുഭവം. സീസണിലെ 24 മല്‍സരത്തില്‍ വിദ്യാര്‍ഥിനി പങ്കെടുത്തിരുന്നു. അപ്പോഴൊന്നും ആരും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നില്ല. എന്നാല്‍ കുറച്ചാഴ്ച മുമ്പാണ് പെണ്‍കുട്ടി ഫൈനല്‍ മല്‍സരം കളിക്കേണ്ടെന്ന് തീരുമാനമുണ്ടായത്.

തലമറച്ച് കളിക്കണ്ട

തലമറച്ച് കളിക്കുന്നതാണ് കുട്ടിയെ വിലക്കാന്‍ കാരണം. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് തട്ടം തടസമാണെന്ന് കുട്ടിയെ കോച്ച് അറിയിക്കുകയായിരുന്നു. ഈ നിയമത്തെ കുറിച്ച് നേരത്തെ അറിയില്ലായിരുന്നുവെന്നും പരിശീലകന്‍ വിശദീകരിച്ചു.

നിയമങ്ങള്‍ വിവേചനപരമാണെന്ന് ഹയസ്

ഇത്തരം നിയമങ്ങള്‍ വിവേചനപരമാണെന്ന് ഹയസ് പ്രതികരിച്ചു. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് മേരിലാന്റ് പബ്ലിക് സ്‌കൂള്‍ അത്‌ലെറ്റ് അസോസിയേഷന്‍ അറിയിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം മുസ്ലീംകള്‍ക്കെതിരേ കടുത്ത വിവേചനമാണ് അമേരിക്കയില്‍ അരങ്ങേറുന്നത്.

കോടതിയുടെ അനുമതി വാങ്ങണം

തലമറയ്ക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ആദ്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നാണ് സംസ്ഥാനത്തെ നിയമം. മതപരമായ ആവശ്യമാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി കോടതിയുടെ അനുമതി വാങ്ങണം. ഇത്തരം നിയമങ്ങള്‍ വിവേചനപരമാണെന്ന് വിദ്യാര്‍ഥിനി പ്രതികരിച്ചു.

സ്‌കൂള്‍ ടീം പരാജയപ്പെട്ടു

നിയമം കര്‍ശനമാണെങ്കിലും ഗൗരവത്തിലെടുക്കാത്തതു കൊണ്ടാണ് 24 മല്‍സരങ്ങളില്‍ വിദ്യാര്‍ഥിനിക്ക് പങ്കെടുക്കാന്‍ സാധിച്ചതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. മാര്‍ച്ച് 3ന് നടന്ന മല്‍സരത്തില്‍ വിദ്യാര്‍ഥിനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഇവരുടെ സ്‌കൂള്‍ ടീം മല്‍സരത്തില്‍ പരാജയപ്പെട്ടു.

 പുതിയ പ്രസിഡന്റിന്റെ മുസ്ലീം വിരുദ്ധത

റിപബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം അമേരിക്കയില്‍ മുസ്ലീംകള്‍ക്കെതിരേ കടുത്ത വിവേചനമാണ് നടക്കുന്നത്. ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച ട്രംപിന്റെ നടപടി ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് കോടതി ഇടപെടലിലേക്ക് വിഷയം നയിച്ചു. വിമാനത്താവളത്തില്‍ മുസ്ലീം യാത്രക്കാരെ തടഞ്ഞു പരിശോധിക്കുന്നതും ഇപ്പോള്‍ അമേരിക്കയില്‍ പതിവായിരിക്കുകയാണ്.

English summary
A 16-year-old Muslim high school girl in the US was not allowed to compete in the regional basketball finals despite playing a full season of games because of her hijab.
Please Wait while comments are loading...