കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ തീവ്രവാദി ആക്രമണം, 3 മരണം

Google Oneindia Malayalam News

ബീജിങ് ഒടുവില്‍ ചൈനയിലും വിഘടനവാദവും ഇസ്ലാമിക തീവ്രവാദവും ശക്തമാകുന്നു. ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനം ഇതാണ് വ്യക്തമാക്കുന്നത്.

ശക്തമായ സെന്‍സര്‍ഷിപ്പും ഏകപാര്‍ട്ടി സമ്പ്രദായവുമുള്ള ഈ കമ്യൂണിസ്റ്റ് രാജ്യത്തിലും മുസ്ലീം തീവ്രവാദം ശക്തമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അതിശയോക്തിയോടെയാണ് ലോകം നോക്കി കാണുന്നത്.

പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംഖിയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും 76ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചാവേറാക്രമണമാണ് നടന്നത്.

China Railway Station Attack

മധ്യ ഏഷ്യയിലെ തന്ത്രപ്രധാനമായ ഭൂപ്രദേശമാണ് സിന്‍ജിയാങ്. 17 വര്‍ഷത്തിനുശേഷമാണ് ഇവിടെ ഇത്തരമൊരു ആക്രമണമുണ്ടാകുന്നത്. നേരത്തെ യുന്നാന്‍ പ്രവിശ്യയിലും തീവ്രവാദ ആക്രമണമുണ്ടായിരുന്നു. പത്തുപേരോളം വരുന്ന സംഘം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുന്നവരെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

ഹാന്‍ വംശജരും വിഗൂര്‍ മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഈ മേഖലകളില്‍ സാധാരണമാണ്. മുസ്ലീം തീവ്രവാദികള്‍ സിറിഞ്ച് ഉപയോഗിച്ചും കത്തി ഉപയോഗിച്ചും ആക്രമണം നടത്തിയ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറു കണക്കിനാളുകള്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

English summary
Urumqi Explosion Raises Fears Of Greater Uyghur Muslim-Separatist Terrorism Threat In China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X