ലോകത്തെ ഞെട്ടിച്ച പട്ടാള അട്ടിമറി; മ്യാൻമർ ഇനി ഒരു വർഷത്തേക്ക് സൈന്യത്തിന്റെ കൈകളിൽ, അട്ടിമറിക്ക് പിന്നിൽ
യാങ്കൂണ്‍: മ്യാന്മറില് സൈനിക അട്ടിമറി നടന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിട്ട് മണിക്കൂറുകളായി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന് മിന്‍ടും ഉള്‍പ്പടെയുള്ള നേതാക്കളെ പട്ടാളം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സൈന്യം.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനം ഇന്ന് ചേരാനിരിക്കെയാണ് മ്യാന്മറില് അപ്രതീക്ഷിത സൈനിക അട്ടിമറി നടന്നത്. രാജ്യത്തെ ജനങ്ങള്‍ വിധിയെഴുതിയ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് പ്രതിപക്ഷ ചായ്വുള്ള സൈന്യം വരുതിയിലാക്കിയത്. സത്യത്തില്‍ എന്താണ് മ്യാന്മറില് സംഭവിക്കുന്നത്.

സൈന്യത്തിന്റെ പ്രഖ്യാപനം
നവംബര്‍ മാസത്തിലായിരുന്നു മ്യാന്മറില് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് സൂചി അട്ടിമറിച്ചെന്നും വ്യാപകമായ ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും സൈന്യം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ രാജ്യത്ത് ഒരു സൈനിക അട്ടിമറി നടക്കുമെന്ന സൂചന ലോകത്ത് ലഭിച്ചിരുന്നു.

വോട്ടവകാശത്തെ ചോദ്യം ചെയ്ത് സൈന്യം
എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് വിജയമാണ് മ്യാന്മറില് സൂചി നേടിയത്. ആകെയുള്ള 476 സീറ്റില്‍ 396 സീറ്റും സൂചി നേടിയെടുത്തു. ഇത്രയും ജനങ്ങളുടെ വോട്ടവകാശത്തെയാണ് പ്രതിപക്ഷ പാര്‍ട്ടിയും സൈന്യവും ഇപ്പോള്‍ ചോദ്യം ചെയ്ത് അട്ടിമറി നടത്തിയിരിക്കുന്നത്. വെറും 33 സീറ്റ് മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

തടങ്കലില്‍
ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന് മിന്‍ടും ഉള്‍പ്പടെയുള്ള നേതാക്കളെ പട്ടാളം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൂടാതെ ഔദ്യോഗിക ടിവി, റേഡിയോ എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഒപ്പം രാജ്യത്തെ പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെടുത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സൈന്യം.

പ്രശ്നങ്ങളുടെ തുടക്കം
പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ച് സൂചി രംഗത്തെത്തിയിരുന്നു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. മ്യാന്മറിലെ സൈനിക അട്ടിമറിക്കെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിക്കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനും പട്ടാള അട്ടിമറിയെ ശക്തമായ അപലപിച്ചിട്ടുണ്ട്.

നിലവിലെ ഭരണഘടന
മ്യാന്മറിന്റെ ദേശീയ നേതാവായ സൂചിയെ അധികാരത്തില്‍ നിന്നകറ്റി സൈന്യത്തിന് തന്ത്രപ്രധാന മേഖലകളിലെല്ലാം അധികാരം നല്കുന്ന രീതിയിലാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ ഭരണഘടന. ഇതില്‍ ഭേദഗതി വരുത്തി ജനാധിപത്യ ഫെഡറല്‍ രാഷ്ട്രത്തിന് രൂപം നല്‍കുമെന്ന് പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications