Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതിക്കുഴി ഒരുക്കി ജോലി വാഗ്ദാനം: യുവതികളെ സിറിയയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്

കാഠ്മണ്ഡു: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ സിറിയയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. നേപ്പാളില്‍ നിന്നുള്ള സ്ത്രീകളെയാണ് കടത്തുന്നത്. ഇവരെ നിര്‍ബന്ധിച്ച് മണിക്കൂറുകളോളം വീട്ടുജോലി ചെയ്യിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.

ആഭ്യന്തര യുദ്ധം ഭയന്ന് നിരവധി പേര്‍ പാലായനം ചെയ്യുന്നതിനിടയിലാണ് നൂറുകണക്കിന് പേരെ സിറിയയിലേക്ക് എത്തിക്കുന്നത്. സിറിയയില്‍ നിന്നും രക്ഷപ്പെട്ട് 25 കാരിയായ ഗിയാനു രശ്മി മഗാറാണ് ഇത് വെളിപ്പെടുത്തിയത്.

സ്ത്രീകളെ കടത്തുന്നു

സ്ത്രീകളെ കടത്തുന്നു

വിദേശ ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് സ്ത്രീകളെയാണ് സിറിയയിലേക്ക് കടത്തുന്നത്. ഇവിടെ മണിക്കൂറുകളോളം വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നുവെന്നും ആരോപണം ഉണ്ട്. ഇവിടെ നിന്നു രക്ഷപ്പെട്ട് നേപ്പാളില്‍ എത്തിയ 25 കാരിയായ ഗിയാനു രശ്മി മഗാറാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

ദുബായില്‍ ജോലി

ദുബായില്‍ ജോലി

ദുബായില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സിറിയയില്‍ എത്തിക്കുന്നത്. പലര്‍ക്കും യുദ്ധ ഭൂമിയിലാണ് തങ്ങള്‍ എത്തിപ്പെട്ടത് എന്നത് അറിയില്ല.

 അമേരിക്ക പോലൊരു രാജ്യം

അമേരിക്ക പോലൊരു രാജ്യം

അമേരിക്ക പോലുള്ള രാജ്യത്തേക്കാണ് തങ്ങളെ കൊണ്ടുപോകുന്നതെന്നാണ് ഇവരുടെ ഏജന്റ് പറഞ്ഞത്. സിറിയയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ഗിയാനു രശ്മി മഗാര്‍ പറയുന്നു.

വീട്ടില്‍ പോകാന്‍ കഴിയുന്നില്ല

വീട്ടില്‍ പോകാന്‍ കഴിയുന്നില്ല

സിറിയയില്‍ എത്തപ്പെട്ട ഭൂരിഭാഗം പേര്‍ക്കും നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണിപ്പോളെന്ന് ഗിയാനു രശ്മി ഡമസ്‌കില്‍ പറയുന്നു. നാട്ടില്‍ പോകണമെന്ന് അപേക്ഷിച്ചിട്ടും വിടാത്ത അവസ്ഥയായിരുന്നു. നിങ്ങള്‍ക്ക് 600 ഡോളര്‍ തന്നിട്ടുണ്ടെന്നും അതു തിരികെ തരാതെ പോകാന്‍ കഴിയില്ലെന്നുമാണ് ഏജന്റ് പറഞ്ഞത്.

വിശ്രമില്ലാതെ ജോലി

വിശ്രമില്ലാതെ ജോലി

വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഈ സ്ത്രീകള്‍. പണിയെടുക്കുക ഉറങ്ങുക ഇതു മാത്രമായിരുന്നു ജോലിയെന്ന് ഗിയാനു പറയുന്നു. ഏഴുമാസത്തോളം ആ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല.

കാര്യം വ്യക്തമായത്

കാര്യം വ്യക്തമായത്

ഇടയ്ക്കിടെ എന്തൊക്കെയോ ശബ്ദം കേള്‍ക്കും. എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് സൈനികര്‍ പരിശീലനം നടത്തുന്നതാണെന്നറിഞ്ഞത്. വീട്ടിലെ വൈഫൈ ഉപയോഗിച്ച് ഇന്റര്‍ നെറ്റില്‍ നോക്കിയപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായതെന്ന് മഗാര്‍ പറയുന്നു.

പ്രതിമാസം ലഭിച്ചത്

പ്രതിമാസം ലഭിച്ചത്

17 മാസത്തിനിടെ ആറുതവണ മാത്രമാണ് വേതനം നല്‍കിയത്. പ്രതിമാസം 160 ഡോളര്‍ വച്ചായിരുന്നു വേതനം. സിറിയിലുള്ള കാര്യങ്ങളെ വേദനിപ്പിക്കുന്നതാണെന്നും അതു ജീവിതത്തില്ർ നിന്നും പറിച്ചെറിയാന്‍ ശ്രമിക്കുകയാണെന്നും മഗാര്‍ പറുയുന്നു.

രക്ഷപ്പെട്ടത്

രക്ഷപ്പെട്ടത്

ആ വീട്ടില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിച്ചത് ഇന്റര്‍നെറ്റു ആണ്. ഫേസ്ബുക്ക് വഴി നേപ്പാള്‍ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. 17 മാസത്തിന് ശേഷാണ് താന്‍ തിരിച്ചെത്തിയതെന്ന് മഗാര്‍ പറയുന്നു.

 സ്ത്രീകളെ കടത്തുന്നത് വര്‍ധിക്കുന്നു

സ്ത്രീകളെ കടത്തുന്നത് വര്‍ധിക്കുന്നു

നേപ്പാളില്‍ നിന്ന് സിറിയയിലേക്ക് സ്ത്രീകളെ കടത്തുന്നത് വര്‍ധിച്ചു വരികയാണെന്ന് നേപ്പാള്‍ നയതന്ത്ര പ്രതിനിധി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 300 സ്ത്രീകളെയാണ് കടത്തിയത്. എന്നാല്‍ ഇത് 600 ആയി വര്‍ധിച്ചു. ഡമസ്‌കയിലേക്കാണ് കടത്തുന്നത്.

സ്ത്രീകളെ വീഴ്ത്തുന്നത് പരസ്യം കാണിച്ച്

സ്ത്രീകളെ വീഴ്ത്തുന്നത് പരസ്യം കാണിച്ച്

ദുബായില്‍ ജോലി ഒഴിവുണ്ടെന്ന പരസ്യം കാണിച്ചാണ് ഏജന്റുമാര്‍ സ്ത്രീകളെ വലയില്‍ വീഴ്ത്തുന്നത്. സിറിയയില്‍ എത്തുമ്പോഴാണ് ഇവര്‍ യഥാര്‍ഥ്യം മലസ്സിലാക്കുന്നത്.

മറ്റു രാജ്യങ്ങളിലേക്കും

മറ്റു രാജ്യങ്ങളിലേക്കും

നേപ്പാളി സ്ത്രീകളെ മറ്റു രാജ്യങ്ങളിലേക്കും കടത്തുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഇറാഖിലെ കുര്‍ദിസ്താനില്‍ 3000 സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് പാകിസ്ഥാന്‍ എംബസി അധികൃതര്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+