ഡോളർ വേണ്ട ദിർഹം മതി: ക്രൂഡ് ഓയില്‍ വാങ്ങിയ ഇന്ത്യയോട് ദിർഹം ആവശ്യപ്പെട്ട് റഷ്യ
മോസ്കോ: ഇന്ത്യൻ ഉപഭോക്താക്കൾക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിന് റഷ്യ യുഎഇ ദിർഹത്തിൽ പണമിടപാട് ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. പ്രധാനപ്പെട്ട മൂന്നോളം ശ്രോതസ്സുകളെ അടിസ്ഥാനമാക്കിയാണ് ഡോളറില്‍ നിന്നും ദിർഹത്തിലേക്കുള്ള ഈ കൂടുമാറ്റത്തെ കുറിച്ച് അന്തർദേശീയ മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പാശ്ചാത്യ ഉപരോധത്തിന്റെ കെടുതികളില്‍ നിന്നും സ്വയം രക്ഷ നേടുന്നതിന് വേണ്ടിയാണ് ഡോളറില്‍ നിന്നുള്ള ഈ കൂടുമാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി അവസാനത്തിൽ യുക്രെയ്‌നിനെതിരായ ആക്രമണത്തിന്റെ പേരിൽ അമേരിക്കയിൽ നിന്നും അതിന്റെ സഖ്യകക്ഷികളിൽ നിന്നുമുള്ള ഉപരോധങ്ങൾ റഷ്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം.
ഒരു റിഫൈനറിന് എണ്ണ വിതരണം ചെയ്യുന്നതിനുള്ള ബിൽ ഡോളറിൽ കണക്കാക്കുമെങ്കിലും പേയ്‌മെന്റ് ദിർഹമായി വേണമെന്നാണ് റഷ്യ അഭ്യർത്ഥിക്കുന്നുവെന്നാണ് രേഖകള്‍ അടിസ്ഥാനമാക്കിയുള്ള റോയിട്ടേഴ്സ് റിപ്പോർട്ടില്‍ പറയുന്നത്. എവറസ്റ്റ് എനർജി, കോറൽ എനർജി എന്നിവയുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ വഴിയാണ് റഷ്യൻ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയിലേക്ക് ക്രൂഡ് എത്തിക്കുന്നത്. നിലവില്‍ ചൈന കഴിഞ്ഞാൽ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

പാശ്ചാത്യ ഉപരോധങ്ങൾ റഷ്യൻ ക്രൂഡ് ഓയിലിന്റെ വലിയ ഇടിവിനും കാരണമായിരുന്നു. ഉയർന്ന ചരക്ക് ചെലവ് കാരണം അപൂർവ്വമായി മാത്രം റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യൻ റിഫൈനർമാർ ഇതൊരു അവസരമായി കണ്ട് വന്‍തോതില്‍ എണ്ണ വാങ്ങുകയായിരുന്നു. ഇതോടെ ഇറാഖിന് ശേഷം ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി സൗദി അറേബ്യയെ പിന്തള്ളി റഷ്യ രണ്ടാമത് എത്തുകയും ചെയ്തു.
നിലവില്‍ കുറഞ്ഞത് രണ്ട് ഇന്ത്യൻ റിഫൈനർമാരെങ്കിലും ദിർഹത്തിൽ ഇടപാടുകള്‍ പൂർത്തീകരിച്ചിട്ടുണ്ട്, വരും ദിവസങ്ങളിൽ കൂടുതൽ പേയ്‌മെന്റുകൾ ദിർഹത്തിലും നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. റോസ്‌നെഫ്റ്റ് ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഈ മാസം മുതലാണ് ഡോളറിന് തുല്യമായി ഇടപാടി ദിർഹമായി ആവശ്യപ്പെടാൻ തുടങ്ങിയതായെന്നും വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഗ്ലാമർ ലുക്കില്‍ ഞെട്ടിച്ച് താരപുത്രി: ആരാധകർ ഏറ്റെടുത്ത് ഇഷാനി കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുമായുള്ള വ്യാപാരത്തിനായി പാശ്ചാത്യേതര കറൻസികളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. മോസ്കോ കറൻസി എക്സ്ചേഞ്ച് ഉസ്ബെക്ക് തുകയിലും ദിർഹത്തിലും വ്യാപാരം ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുണ്ട്.












Click it and Unblock the Notifications