കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദത്തെ മതവുമായി ബന്ധിപ്പിക്കേണ്ടെന്ന് മോദി

Google Oneindia Malayalam News

ബ്രസല്‍സ്: ഭീകരവാദത്തെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസല്‍സില്‍ സന്ദര്‍ശനത്തിനെത്തിയ മോദി അവിടുത്തെ ഇന്ത്യന്‍ ജനതയ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. നിരവധി രാജ്യങ്ങളാണ് ഭീകരതയുടെ തിക്തഫലങ്ഹള്‍ അനുഭവിക്കുന്നത്. രാജ്യത്തിനെ അല്ല മനുഷ്യത്വത്തെയാണ് ഭീകരത വെള്ളു വിള്ക്കുന്നതെന്നും മോദി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരവാദത്തിന്റെ ദുരിതം ഇന്ത്യ അനുഭവിക്കുന്ന കാലത്ത് ലോകരാജ്യങ്ങള്‍ വെറും കാഴ്ചക്കാരായി നിന്ന പഴയ കാലം ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രസല്‍സില്‍ പ്രസംഗിച്ചത്.

Narendra Modi

ഭീകരതയ്‌ക്കെതിരെ ഇന്ത്യ സന്ധിയില്ലാത്ത പോരാട്ടെ നടത്തുമെന്നും ഭീകരതയ്‌ക്കെതിരെ ഐക്യ രാഷ്ട്രസഭ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സഭയുടെ പ്രസക്തി നഷ്ടപെടുമെന്നും മോദി പറഞ്ഞു. ലോക രാഷ്ട്രങ്ങള്‍ ഭീകരവാദത്തെ നേരിടാന്‍ ഒരുമിക്കണം. അല്ലാത്ത പക്ഷം ഭീകരത ലോകത്തിന് കൂടുതല്‍ വിനാശകാരിയായി മാറും.

തോക്കുകള്‍ കൊണ്ടല്ല മാനവികതയുടെ ഐക്യം കൊണ്ടാണ് ഭീകരതയെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസംഗത്തെ കൈയ്യടിയോടെയാണ് ഇന്ത്യന്‍ സമൂഹം മോദിയുടെ പ്രസംഗത്തെ സ്വീകരിച്ചത്. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് മോദി ബ്രസല്‍സില്‍ എത്തിയത്. ചര്‍ച്ചകള്‍ക്ക് ശേഷം മോദി യുഎസിലേക്കു പുറപ്പെടും. ഐക്യരാഷ്ട്ര സഭ യോഗത്തില്‍ പങ്കെടുത്ത് ശേഷം മോദി സൗദി അറേബ്യയിലേക്ക് തിരിക്കും.

English summary
Prime Minister Narendra Modi on Thursday addressed the Indian diaspora in Brussels and raised the issue of terrorism, just a few days after the country was hit by the terror strikes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X