മൊസൂളില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ഇറാഖിലുണ്ടെന്നതിന് തെളിവില്ലെന്ന് ഇറാഖ്:തിരച്ചില്‍ തുടരുന്നു

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മൊസൂളില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ വിവരമില്ലെന്ന് ഇറാഖിലുള്ളതായി വിവരമില്ലെന്ന് ഇറാഖി മാധ്യമങ്ങള്‍. ഇറാഖിലെ മൊസൂളില്‍ നിന്ന് 2014ല്‍ ഐസിസ് തട്ടിക്കൊണ്ടുപോയ 39 നിര്‍മാണ തൊഴിലാളികള്‍ ഇറാഖിലുണ്ടെന്ന് നേരത്തെ സുഷമാ സ്വരാജ് കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. പഞ്ചാബില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളാണ് കാണാതായവരില്‍ ഏറെപ്പേരും. ശനിയാഴ്ച ഇറാഖി മാധ്യമങ്ങളാണ് തകര്‍ന്നുകഴിഞ്ഞ ബാദുഷ് ജയിലിന്‍റെ അവശിഷ്ടങ്ങള്‍ മാത്രമാണുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്ന് വിവരമില്ലെന്നും തിരച്ചില്‍ തുടരുന്നുണ്ടെന്നുമാണ് ഇറാഖില്‍ നിന്ന് ലഭിക്കുന്ന വിവരം.

മൊസ്യൂള്‍ ഐസിസില്‍ നിന്ന് പൂര്‍ണ്ണമായി മോചിപ്പിച്ചുവെന്ന് ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ നിര്‍ദേശപ്രകാരം വിജെ സിംഗ് ഇറാഖിലെ എര്‍ബില്‍ സന്ദര്‍ശിച്ച് ചില വൃത്തങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചിട്ടുള്ളത്. ഐസിസുമായി പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന ബാദുഷ് പ്രദേശത്തെ ജയിലില്‍ 39 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് വികെ സിംഗിന് ലഭിച്ച വിവരം.

 ബാദുഷ് ജയിലിന്‍റെ അവശിഷ്ടങ്ങള്‍ മാത്രം

ബാദുഷ് ജയിലിന്‍റെ അവശിഷ്ടങ്ങള്‍ മാത്രം

ഇറാഖില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികള്‍ ഐസിസ് നിയന്ത്രണത്തിലുള്ള ബാദുഷ് ജയിലിലുണ്ടെന്നാണ് നേരത്തെ ഇറാഖിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് കേന്ദ്ര പ്രതിരോധ സഹമന്ത്രി വികെ സിംഗ് സുഷമാ സ്വരാജിനെ അറിയിച്ചത്. എന്നാല്‍ ഇന്ത്യക്കാരെ പാര്‍പ്പിച്ചിട്ടുള്ളതെന്ന് പറയപ്പെടുന്ന ബാദുഷ് ജയിലിന്റെ ചില അവശിഷ്ടങ്ങള്‍ മമാത്രമാണ് ഇന്നു ബാക്കിയുള്ളതെന്നാണ് ഇറാഖില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇറാഖിലെ ബാദുഷ് ജയിലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നുംവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചിരുന്നു. എന്നാല്‍ സുമാ സ്വരാജ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണവുമായി സുഷമാ സ്വരാജ് രംഗത്തെത്തിയിരുന്നു.

ഇറാഖ് സഹായ വാഗ്ദാനം നല്‍കി

ഇറാഖ് സഹായ വാഗ്ദാനം നല്‍കി

കാണാതായ ഇന്ത്യക്കാരെ കണ്ടെത്താന്‍ ഇറാഖ് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി വികെ സിങ് ഇറാഖിലെ ഇര്‍ബിലിലേക്കു പുറപ്പെട്ടിരുന്നു. എന്നാല്‍ കാണാതായ ഇന്ത്യക്കാരെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്ന് ഇറാഖിലെ ഭീകരവിരുദ്ധസേനാ ഉദ്യോഗസ്ഥനായ ബ്രിഗ്അബ്ദുള്‍ അമീന്‍ അല്‍ കസ്രാജി പറയുന്നു. ബാദുഷ് ജയിലില്‍ ഇപ്പോള്‍ യാതൊന്നും അവശേഷിക്കുന്നില്ലെന്നും അല്‍ കസ്രാജി പറഞ്ഞു.

 ജീവിച്ചുവെന്നോ മരിച്ചുവെന്നോ വിവരമില്ല

ജീവിച്ചുവെന്നോ മരിച്ചുവെന്നോ വിവരമില്ല

ഇറാഖില്‍ നിന്ന് 2014 ല്‍ കാണാതായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് സ്ഥിരീകരണമില്ലെന്ന് ഇന്ത്യയിലെ ഇറാഖ് അംബാസഡര്‍. ഇറാഖ് അംബാസഡര്‍ ഫക്രി അല്‍ ഇസ്സ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുവെന്നോ മരിച്ചുവെന്നോ സ്ഥിരീകരണമില്ലെന്നാണ് അംബാസഡര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ ജനറല്‍ വികെ സിംഗിന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സുഷമാ സ്വരാജ് അറിയിച്ചതിന് പിന്നാലെയാണ് ഇറാഖി അംബാസഡറുടെ പ്രതികരണം.

ഒന്നും ശുഭ വാര്‍ത്തയായിരിക്കില്ല

ഒന്നും ശുഭ വാര്‍ത്തയായിരിക്കില്ല

ഇറാഖില്‍ നിന്ന് 2014ല്‍ കാണാതായ ഇന്ത്യക്കാര്‍ക്ക് ​എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. വിധി എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല, ആയിരക്കണക്കിന് ഇറാഖി പൗരന്മാരെയും രാജ്യത്ത് നിന്നുകാണാതായെന്നും ഇറാഖി അംബാസഡര്‍ പറയുന്നു. എന്നാല്‍ കാണാതായവരെ ഐസിസ് മനുഷ്യകവചമായും അടിമകളായും ഉപയോഗിക്കാനുള്ള സാധ്യതകളും ​അംബാസഡര്‍ ചൂണ്ടിക്കാണിക്കുന്നു. കാണാതായവര്‍ റഖയിലുണ്ടായിരിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

സുഷമ പറഞ്ഞത് കള്ളം !!

സുഷമ പറഞ്ഞത് കള്ളം !!

ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പായി കാണാതാവര്‍ ബാദുഷ് ജയിലിലുണ്ടെന്ന് അറിയിച്ച സുഷമാ സ്വരാജിന്‍റെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സുഷമാ സ്വരാജിന്‍റെ നടപടി ബന്ധുക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

സിംഗിന് വിവരങ്ങള്‍ ലഭിച്ചത് എങ്ങനെ??

സിംഗിന് വിവരങ്ങള്‍ ലഭിച്ചത് എങ്ങനെ??

ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ജൂലൈ 16നാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചത്. ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിലെ മൊസൂള്‍ നരഗം ഐസിസില്‍ നിന്ന് മോചിപ്പിച്ചുവെന്ന് ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ വികെ സിംഗ് എര്‍ബിലിലേയ്ക്ക് പോയിരുന്നുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ഇറാഖിലെ ചില വൃ‍ത്തങ്ങളില്‍ നിന്നാണ് കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന വിവരം വികെ സിംഗിന് ലഭിക്കുന്നത്. നിലവില്‍ ഐസിസ് നിയന്ത്രണത്തിലിരിക്കുന്ന ഉത്തരഇറാഖിലെ ഗ്രാമാണ് ബാദുഷ്.

ബാദുഷ് ഐസിസ് നിയന്ത്രണത്തില്‍

ബാദുഷ് ഐസിസ് നിയന്ത്രണത്തില്‍

തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ആശുപത്രിയിയുടെ നിര്‍മ്മാണത്തിന് ആദ്യം ഉപയോഗിച്ചുവെങ്കിലും പിന്നീട് ഫാം ഹൗസിലേയ്ക്കും ഒടുവില്‍ ബാദുഷ് ജയിലിലേയ്ക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖില്‍ നിന്ന് വികെ സിംഗിന് ലഭിച്ച വിവരം. സുഷമാ സ്വരാജിന്‍റെ നിര്‍ദേശ പ്രകാരം ഇറാഖിലെ എര്‍ബില്‍ സന്ദര്‍ശിച്ച് വികെ സിംഗ് മടങ്ങിവന്നതിന് പിന്നാലെയാണ് കാണാതായവരുടെ കുടുംബങ്ങളുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്രമന്ത്രിമാരായ എംജെ അക്ബര്‍, ജനറല്‍ വികെ സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം

മന്ത്രാലയം ബന്ധുക്കളുമായി ബന്ധം പുലര്‍ത്തി

മന്ത്രാലയം ബന്ധുക്കളുമായി ബന്ധം പുലര്‍ത്തി

ഇന്ത്യക്കാരെ ഇറാഖില്‍ വച്ച് കാണാതായ സംഭവത്തില്‍ 12ാമത്തെ കൂടിക്കാഴ്ചയാണ് സുഷമാ സ്വരാജുമായി നടക്കുന്നതെന്ന് കാണാതായ ഗോബീന്ദര്‍ സിംഗിന്‍റെ സഹോദരന്‍ ദേവേന്ദര്‍ സിംഗിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാദുഷിലെ ഐസിസ് പോരാട്ടങ്ങള്‍ അവസാനിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിവരം.

മൊസൂള്‍ തിരിച്ചുപിടിച്ചു

മൊസൂള്‍ തിരിച്ചുപിടിച്ചു

ഐസിസില്‍ നിന്ന് ഒമ്പതുമാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ മൊസൂള്‍ നഗരം തിരിച്ചു പിടിച്ചതായി ഇറാഖി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 2014ല്‍ ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യയക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ ആരായുന്നത്. ഇറാഖിലെ ഇര്‍ബിലിലേയ്ക്ക് പോയ വികെ സിംഗിന് ഇറാഖി വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ തടവില്‍ കഴിയുന്നുണ്ടെന്ന വിവരം ബന്ധുക്കള്‍ക്ക് കൈമാറുന്നത്.

 സര്‍ക്കാര്‍ സത്യം വെളിപ്പെടുത്തണം

സര്‍ക്കാര്‍ സത്യം വെളിപ്പെടുത്തണം

ഇറാഖില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെക്കുറിച്ച് സര്‍ക്കാര്‍ സത്യം വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. എന്നാല്‍ സര്‍ക്കാര്‍ കള്ളം പറയുകയല്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ ഇന്ത്യക്കാരെ ഐസിസ് പാര്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന ബാദുഷ് ജയില്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് സ്ഥിരീകരിച്ചതോടെയാണ് സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന വാദങ്ങള്‍ ഉയരുന്നത്.

English summary
The fate of the 39 Indian construction workers abducted from Mosul three years back remains uncertain despite the government having suggested last week that they might still be alive.
Please Wait while comments are loading...