കിം ഒന്നു പറഞ്ഞാല്‍ മതി,ഉത്തരകൊറിയന്‍ മിസൈലുകള്‍ ഗുവാമിലേക്ക് പറന്നെത്തും!!14 മിനിറ്റിനുള്ളില്‍!!

Subscribe to Oneindia Malayalam

ഗുവാം: തങ്ങളുടെ മിസൈലുകള്‍ 14 മിനിറ്റുകള്‍ക്കുള്ളില്‍ അമേരിക്കന്‍ സൈനിക താവളമായ ഗുവാമിലേക്ക് പറന്നെത്തുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. കിം ജോങ് ഉന്‍ ഉത്തരവിട്ടാല്‍ മാത്രം മതി, അതിന് മറ്റാരുടേയും അനുമതിക്കായി കാത്തു നില്‍ക്കേണ്ട ആവശ്യമില്ലെന്നും ഉത്തരകൊറിയന്‍ സൈന്യം പറയുന്നു. ഗുവാമിനെ ആക്രമിക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

അത്തരത്തില്‍ ഒരു ആക്രമണം നടത്തിയാല്‍ പൗരന്‍മാര്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കുമെന്നും ഉത്തരകൊറിയയുടെ ആഭ്യന്തര സുരക്ഷാ വക്താവ് ജെന്ന ഗാമിനൈഡ് അറിയിച്ചു. ഗുമാവിലേക്ക് അയക്കുക മധ്യദൂര മിസൈലുകളായിരിക്കുമെന്നും ഇതിനായി 7,000 ത്തോളം സൈനികരെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ഉത്തരകൊറിയ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് മുതിര്‍ന്നാല്‍ ജപ്പാനു മുകളിലൂടെ ഗുവാമിലേക്ക് നാല് ഹാസ്വോങ് 12 റോക്കറ്റുകള്‍ അയക്കുമെന്നും സൈന്യം വ്യക്തമാക്കുന്നു.

എല്ലാ ആശയവിനിമയ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കും

എല്ലാ ആശയവിനിമയ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കും

ആക്രമണം നടത്തുകയാണെങ്കില്‍ അത് പൊതു ജനത്തെ അറിയിക്കാനായി എല്ലാ ആശയ വിനിമയ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുമെന്നും സൈന്യം അറിയിച്ചു. ഇതിനായി പ്രാദേശിക മാധ്യമങ്ങളും നവമാധ്യമങ്ങളും ഉപയോഗപ്പെടുത്തും. സൈറണ്‍ മുഴങ്ങിയാല്‍ ഉടന്‍ തന്നെ പുതിയ വിവരങ്ങള്‍ക്കായി റേഡിയോയും ടെലിവിഷനും പത്ര മാധ്യമങ്ങളും ഉപയോഗപ്പെടുത്തണമെന്നും സൈന്യം അറിയിച്ചു.

കിമ്മിന്റെ ഉത്തരവിന് കാത്തിരിക്കുന്നു

കിമ്മിന്റെ ഉത്തരവിന് കാത്തിരിക്കുന്നു

ഗുവാം ആക്രമിക്കാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ് സൈന്യം. ഉത്തരകൊറിയ തദ്ദേശീയമായി നിര്‍മ്മിച്ച നാല് ഹാസ്വോങ് 12 റോക്കറ്റകള്‍ വിക്ഷേപണത്തിന് തയ്യാറായി നില്‍ക്കുകയാണ്. ജപ്പാന്റെ ഹിരോഷിമ, ഷിമാനം, കോയ്ചി, എന്നീ പ്രദേശങ്ങള്‍ക്കു മീതെയാകും മിസൈലുകള്‍ പറക്കുകയെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.

വെടിവെച്ചിടുമെന്ന് ജപ്പാന്‍

വെടിവെച്ചിടുമെന്ന് ജപ്പാന്‍

അതേസമയം തങ്ങളുടെ തലക്കു മുകളിലൂടെ പറക്കുന്ന ഉത്തരകൊറിയന്‍ മിസൈലുകള്‍ വെടിവെച്ചിടുമെന്ന് ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയയുടെ പ്രകോപനങ്ങള്‍ക്കെതിരെ തിരിച്ചടിക്കുമെന്നാണ് ജപ്പാന്റെ നിലപാട്. ജപ്പാന്‍ തീരത്തേക്കാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങളെല്ലാം നടത്തുന്നത്. മിസൈല്‍ ആക്രമണുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ജപ്പാന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക പരിശീലനം വരെ നല്‍കാന്‍ തുടങ്ങിക്കഴിഞ്ഞു.

ഒന്നരലക്ഷം സൈനികര്‍

ഒന്നരലക്ഷം സൈനികര്‍

ഗുവാം സൈനിക താവളത്തിലുള്ളത് അമേരിക്കയുടെ ഒന്നര ലക്ഷം സൈനികരാണ്. പ്രകോപമുണ്ടാക്കിയാല്‍ ഉത്തരകൊറിയ വലിയ വില നല്‍കേണ്ടി വരുമെന്ന താക്കീതുമായി യുഎസ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും രംഗത്തു വന്നിട്ടുണ്ട്. അമേരിക്കക്കെതിരെ ആക്രമണത്തിനു മുതിര്‍ന്നാല്‍ ഉത്തരകൊറിയയും രാജ്യത്തെ ജനങ്ങളും വലിയ വിലയായിരിക്കും നല്‍കേണ്ടി വരികയെന്നും മാറ്റിസ് പറയുന്നു.

ഹാസ്വോങ്-12

ഹാസ്വോങ്-12

മധ്യദൂര മിസൈല്‍ മധ്യദൂര മിസൈലായ ഹാസ്വോങ്-12 ആയിരിക്കും അമേരിക്കന്‍ സൈനിക താവളം തകര്‍ക്കാന്‍ ഉപയോഗിക്കുകയെന്ന് ഉത്തരകൊറിയയുടെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുന്നത് ഭരണാധികാരിയായ കിം ജോങ് ഉന്‍ ആയിരിക്കും. മിസൈല്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഉത്തരകൊറിയ മുന്നോട്ടു തന്നെ

ഉത്തരകൊറിയ മുന്നോട്ടു തന്നെ

ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നിട്ടും തങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടാണ് ഉത്തരകൊറിയ സ്വീകരിച്ചിരിക്കുന്നത്.

English summary
North Korean missiles can reach Guam in just 14 minutes, warns Island's spokesperson
Please Wait while comments are loading...