ഉള്ളിയുമായി നാട്ടിലേക്ക് വരുന്ന പ്രവാസികള്‍; യുഎഇയില്‍ കര്‍ശന നടപടി, അത്തറും സ്വര്‍ണവും പഴങ്കഥ...
ദുബായ്: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ എന്നും കുടംബാംഗങ്ങള്‍ക്ക് സന്തോഷം പകരുന്നവരാണ്. പ്രിയപ്പെട്ടവര്‍ക്കായി വിലപിടിപ്പുള്ള വസ്തുക്കള്‍ അവര്‍ വാങ്ങിയിട്ടുണ്ടാകും. ഏറ്റവും ചുരുങ്ങിയത് ഊദും അത്തറുമെങ്കിലും നാട്ടിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഗള്‍ഫുകാരില്‍ നിന്ന് കിട്ടും. സ്വര്‍ഭാരണങ്ങള്‍ വാങ്ങി നാട്ടിലേക്ക് വരുന്ന പ്രവാസികളും ഏറെയാണ്.
എന്നാല്‍ ഇപ്പോള്‍ അതെല്ലാം പഴങ്കഥയായിരിക്കുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം പ്രവാസികള്‍ നാട്ടിലേക്ക് വലിയ ഉള്ളി കൊണ്ടുപോകുന്നണ്ടത്രെ. ഇക്കാര്യം യുഎഇ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ നടപടിയുണ്ടാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ വലിയ ഉള്ളി കൊണ്ടുപോകുന്നു എന്ന വാര്‍ത്ത ആദ്യം തമാശയായിട്ടാണ് എല്ലാവരും കണ്ടത്. എന്നാല്‍ ഇത് വര്‍ധിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം. ഫിലിപ്പിനോകളാണ് ഇത്തരത്തില്‍ ഉള്ളി കൊണ്ടുപോകുന്നത്. അത്തറും സ്വര്‍ണ നാണയങ്ങളും സോപ്പും മറ്റുമെല്ലാം വാങ്ങുന്നതിനൊപ്പമാണ് വലിയ ഉള്ളിയും അവര്‍ പാക്ക് ചെയ്യുന്നത്.

വലിയ ഉള്ളി നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഫിലിപ്പീന്‍സുകാരെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, വിലക്കയറ്റം തന്നെയാണ്. യുഎഇയില്‍ കിലോയ്ക്ക് രണ്ട് ദിര്‍ഹമില്‍ താഴെയാണ് വലിയു ഉള്ളിയുടെ വില. ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ വലിയ ഉള്ളി കിലോയ്ക്ക് 40 ദിര്‍ഹം വരെ വരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന ഫിലിപ്പിനോകള്‍ വലിയ ഉള്ളിയും പാക്ക് ചെയ്യുന്നത്.

അത്തറും ചോക്ലേറ്റും പോലെ വലിയ ഉള്ളി നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ദുബായിലെ ഫിലിപ്പിന്‍സ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ അറിയിച്ചു. വ്യക്തിപരമായ ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനും യുഎഇയില്‍ നിന്ന് വലിയ ഉള്ളി നാട്ടിലേക്ക് കൊണ്ടുപോകുന്നവര്‍ വിവിധങ്ങളായ നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കണം. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ നടപടിയുണ്ടാകും.

ആറ് രാജ്യങ്ങളില്‍ നിന്നാണ് വലിയ ഉള്ളി ഫിലപ്പീന്‍സ് ഇറക്കുമതി ചെയ്യുന്നത്. ഇക്കൂട്ടത്തില്‍ യുഎഇ ഇല്ല. ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, നെതര്‍ലാന്റ്സ്, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് മനിലയിലേക്ക് വലിയ ഉള്ളി എത്തുക. ഇന്ത്യയില്‍ നിന്ന് യുഎഇ ഇറക്കിയ വലിയ ഉള്ളിയും ആ മറപിടിച്ച് ഫിലിപ്പീന്‍സിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല. കാരണം ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള ഇറക്കുമതി മാത്രമേ ഫിലിപ്പീന്‍സ് അനുവദിക്കൂ.

വ്യക്തമായ രേഖയില്ലാതെ വലിയ ഉള്ളി നാട്ടിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഫിലിപ്പീന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎഇയിലെ പരിശോധനയില്‍ പിടിച്ചാലും ഫിലിപ്പീന്‍സില്‍ എത്തിയ ശേഷം പിടിച്ചാലും നടപടിയെടുക്കും. രേഖകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കാണിക്കേണ്ടി വരും. അല്ലെങ്കില്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമായി മാറും.

വില പിടിപ്പും അലങ്കാരവുമുള്ള വസ്തുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയിരുന്ന പ്രവാസികള്‍ ഉള്ളിയുമായി പോകുന്നു എന്ന പറയുന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ്. ഫിലിപ്പീന്‍സിലെ സാമൂഹിക സാഹചര്യം അത്രയും പ്രതിസന്ധി നേരിടുന്നു എന്നതിന്റെ തെളിവാണിത്. യുഎഇയില്‍ അവശ്യവസ്തുക്കള്‍ക്ക് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവാണ്. മാത്രമല്ല, ഏറ്റവും മുന്തിയ ഇനം വസ്തുക്കള്‍ യുഎഇയില്‍ ലഭിക്കുകയും ചെയ്യും.

ലോകത്തിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യുഎഇ. അതുകൊണ്ടുതന്നെ ഏറ്റവും വില കുറവില്‍ ആ രാജ്യത്ത് വില്‍പ്പന സാധ്യമാകും. ഗുണമേന്മയില് യുഎഇ ഭരണകൂടം വിട്ടുവീഴ്ച ചെയ്യാറുമില്ല. കാലാവധി കഴിഞ്ഞുള്ള പാക്കറ്റുകള്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ക്കെതിരെ കടുത്ത നടപടിയാണ് യുഎഇ സ്വീകരിക്കാറ്.
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications