ഇസ്രായേല്‍ പോലും പ്രതീക്ഷിച്ചില്ല; നിലപാട് കടുപ്പിച്ച് യുഎഇ... ഒപ്പം സൗദിയും, അഖ്സ ചര്‍ച്ച മുറുകി
ദുബായ്: ഇസ്രായേലിനെ എക്കാലത്തും അകറ്റി നിര്‍ത്തിയതാണ് അറബ് രാജ്യങ്ങളുടെ ചരിത്രം. 1948ല്‍ പലസ്തീന് ഭൂമി കൈയ്യേറി ഇസ്രായേല്‍ രൂപീകരിച്ചത് അംഗീകരിക്കാനാകില്ല എന്നാണ് അറബ് രാജ്യങ്ങളുടെ നിലപാട്. 1967ല്‍ ഇസ്രായേല്‍-അറബ് യുദ്ധത്തിലൂടെ പിടിച്ച പലസ്തീന് പ്രദേശങ്ങള്‍ ഇസ്രായേല്‍ തിരിച്ചുകൊടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
അല്ലാത്ത കാലത്തോളം ഇസ്രായേലുമായി ബന്ധമില്ല എന്നാണ് മുസ്ലിം രാജ്യങ്ങളിളെ നേതാക്കള്‍ പറഞ്ഞിരുന്നത്. അതിനിടെയാണ് യുഎഇ മറിച്ചുള്ള നീക്കം നടത്തിയത്. എന്നാല്‍ ആ യുഎഇ ഇപ്പോള്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നു. ഒപ്പം സൗദിയും മറ്റുചില രാജ്യങ്ങളുമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇസ്രായേലുമായുള്ള അകല്‍ച്ച ഇനിയും തുടരേണ്ടതില്ല എന്ന് ചില മുസ്ലിം രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിലൊന്നായിരുന്നു യുഎഇ. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന വേളയില്‍ നടത്തിയ ഇടപെടലാണ് യുഎഇയുടെ മനസ് മാറ്റിയത്. തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിന്ന് ഇസ്രായേലുമായി സൗഹൃദമുണ്ടാക്കുന്ന ആദ്യ രാജ്യമായി യുഎഇ മാറി.

ഈജിപ്ത്, ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നേരത്തെ ബന്ധം സ്ഥാപിച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് യുഎഇ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. തൊട്ടുപിന്നാലെ ബഹ്റൈനും മൊറോക്കോയും സമാനമായ നിലപാടെടുത്തു. സൗദിയും ഇസ്രായേലുമായി അടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് അടുത്തിടെയാണ് എയര്‍ ഇന്ത്യ ആരംഭിച്ചത്. എന്നാല്‍ സൗദിയുടെ ആകാശ പാത ലഭിച്ചാല്‍ മാത്രമേ യാത്ര സുഗമമാകുകയുള്ളൂ. ഇന്ത്യയും സൗദിയും അടുത്ത സൗഹൃദമാണ്. ഈ ബന്ധം വച്ച് എയര്‍ ഇന്ത്യയുടെ യാത്രയ്ക്ക് സൗദി പച്ചക്കൊടി കാട്ടുകയും ചെയ്തു. എങ്കിലും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ല എന്നാണ് സൗദിയുടെ നിലപാട്.

ബന്ധം സ്ഥാപിച്ച ശേഷം ഇസ്രായേലും യുഎഇയും ഒട്ടേറെ വ്യാപാര-സുരക്ഷാ കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ സൗഹൃദ സന്ദര്‍ശനം നടത്തുകയും ചെയ്തു. രാഷ്ട്രീയ സാഹചര്യം ഈ രീതിയില്‍ മാറിയിരിക്കെയാണ് കഴിഞ്ഞ ദിവസം പലസ്തീനില്‍ ചില വിവാദങ്ങളുണ്ടായത്. മുസ്ലിങ്ങളുടെ പുണ്യ ആരാധനാലയങ്ങളിലൊന്നായ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ കടന്ന് ഇസ്രായേല്‍ മന്ത്രി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

ഇസ്രായേലില്‍ ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തിനാണ് മേല്‍ക്കൈ ലഭിച്ചത്. പുതിയ ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇതമര്‍ ബെന്‍ ഗ്വിര്‍ തീവ്ര വലതുപക്ഷക്കാരനുമാണ്. ഇദ്ദേഹമാണ് പള്ളിയില്‍ കയറി പ്രകോപനം സൃഷ്ടിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. വലിയ പ്രതിഷേധമാണ് പിന്നീട് ഉയര്‍ന്നത്.

ലോകത്തെ പല രാജ്യങ്ങളും ഇസ്രായേല്‍ മന്ത്രിയുടെ നടപടിയെ അപലപിച്ചു. അനാവശ്യമായി വിവാദം സൃഷ്ടിക്കാനാണ് മന്ത്രി അങ്ങനെ ചെയ്തതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. യുഎന്‍ രക്ഷാസമിതി യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ചൈനയും സമനമായ ആവശ്യവുമായി രംഗത്തുവന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ യുഎന്‍ വ്യാഴാഴ്ച രക്ഷാസമിതി യോഗം ചേരാന്‍ തീരുമാനിച്ചു.

ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ, പലസ്തീന് തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇസ്രായേല്‍ മന്ത്രിയുടെ പ്രവൃത്തിയെ ചോദ്യം ചെയ്തു. ഇസ്രായേല്‍ മന്ത്രി പരിധി ലംഘിച്ചിരിക്കുകയാണെന്ന് ഹമാസ് മുന്നറിയിപ്പ് നല്കി. നിലവിലെ സാഹചര്യത്തില്‍ മാറ്റം വരുത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്ക കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, നെതന്യാഹു അടുത്താഴ്ച യുഎഇ സന്ദര്‍ശിക്കേണ്ടതായിരുന്നു. യാത്ര ഫെബ്രുവരിയിലേക്ക് മാറ്റിയെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
-
'ഗ്ലോബൽ എബിലിറ്റി ഫോട്ടോഗ്രാഫി ചലഞ്ച് ' അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 5 ലക്ഷം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications