കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി ചോദിച്ചെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറി: ചീഫ് എഡിറ്ററുടെ ജോലി തെറിച്ചു

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജോലി തേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ചീഫ് എഡിറ്റര്‍ക്കെതിരെ നടപടി. നാഷണല്‍ പബ്ലിക് റേഡിയോ ചീഫ് എഡിറ്റര്‍ മൈക്കിള്‍ ഒറേസ്കസിനോടാണ് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജോലി തേടിയെത്തിയ യുവതികളെ ചുംബിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്. നാഷണല്‍ പബ്ലിക് റേഡിയോയുടെ വാഷിംഗ്ടണിലെ ബ്യൂറോയില്‍ വെച്ചാണ് സംഭവം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നാഷണല്‍ പബ്ലിക് റേഡിയ്ക്ക് പരാതി നല്‍കുകയായിരുന്നു.

2008 മുതല്‍ അസോസിയേറ്റഡ‍് പ്രസിന്‍റെ സീനിയര്‍ മാനേജിംഗ് എഡിറ്ററായിരുന്ന ഒറേസ്കസ് 2015 ലാണ് നാഷണല്‍ പബ്ലിക് റേഡിയോയുടെ വൈസ് പ്രസിഡന്‍റായി ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ 1990 കളിലുണ്ടായ സംഭവത്തിലാണ് ഒറേസ്കസിനെതിരെ പരാതി ലഭിച്ചിട്ടുള്ളത്.

 വ്യക്തിജീവിതത്തെക്കുറിച്ച്

വ്യക്തിജീവിതത്തെക്കുറിച്ച്


ഒറേസ്കസ് നേരത്തെ ഡിന്നറിന് ശേഷം വനിതാ ജീവനക്കാരിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചും അന്വേഷിച്ചുവെന്നും ഫീമെയില്‍ പ്രൊഡ്യൂസര്‍ പരാതി നല്‍കിയിരുന്നു. റെബേക്ക ഹെര്‍ഷറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കമ്പനി ഗൗരവത്തിലെടുത്തു

കമ്പനി ഗൗരവത്തിലെടുത്തു


ഒറേസ്കസിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് നാഷണല്‍ പബ്ലിക് റേഡിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സംഭവങ്ങളെ സ്ഥാപനം ഗുരുതരമായാണ് നോക്കിക്കാണുന്നതെന്നും വ്യക്തമാക്കിയ നാഷണല്‍ പബ്ലിക് റേഡിയോ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കമ്പനിയുടെ നയം അനുസരിച്ച് വ്യക്തിപരമായ കാര്യങ്ങളില്‍ പ്രതികരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 ബലം പ്രയോഗിച്ച് ചുംബിച്ചു

ബലം പ്രയോഗിച്ച് ചുംബിച്ചു

വാഷിംഗ്ടണ്‍ ബ്യൂറോയിലെത്തിയപ്പോള്‍ ജോലിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഒറേസ്കസ് ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു.
കമ്പനി ലൈംഗികാരോപണ കേസുകള്‍ കാര്യമായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് ടൈംസ് വക്താവ് ഡാനിയലേ റോഡസ് വ്യക്തമാക്കി. ഇന്‍റര്‍നാഷണല്‍ ഹെറാള്‍ഡ് ട്രിബ്യൂണിന്‍റെ ഉടമയുമായിരുന്നു.

 വിവിധ പദവികളില്‍ എന്നിട്ടും

വിവിധ പദവികളില്‍ എന്നിട്ടും

പൊളിറ്റിക്കല്‍ കറസ്പോണ്ടന്‍റും മെട്രോ എഡിറ്ററുമായിരുന്ന ഒറേസ്കസ് ഡെപ്യൂട്ടി മാനേജിംഗ് എഡിറ്ററും എക്സിക്യൂട്ടീവ് എഡിറ്ററും ആയിരുന്നിട്ടുണ്ടെന്ന് ടൈംസ് വക്താവ് ഡാനിയലേ റോഡസ് കൂട്ടിച്ചേര്‍ക്കുന്നു.

 മാധ്യമപ്രവര്‍ത്തകന്‍ കുടുങ്ങി

മാധ്യമപ്രവര്‍ത്തകന്‍ കുടുങ്ങി

ലൈംഗികാരോപണത്തെത്തുടര്‍ന്ന് എന്‍ബിസി ന്യൂസിലെ പൊളിറ്റിക്കല്‍ കോണ്‍ട്രിബ്യൂട്ടര്‍ മാര്‍ക്ക് ഹെല്‍ഫെറിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഒറേസ്കസും പ്രതിസ്ഥാനത്ത് എത്തുന്നത്. എബിസി ചാനലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് പരാതി.

English summary
The chief editor at National Public Radio, Michael Oreskes removes after allegation from Producer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X