ഖത്തറില്‍ പ്രക്ഷോഭം? സമരക്കാര്‍ക്ക് നേരെ സൈന്യം വെടിവെച്ചു!! ഐസിസ് പിന്തുണയും, എന്താണ് യാഥാര്‍ഥ്യം

  • Written By:
Subscribe to Oneindia Malayalam

ദോഹ: മൂന്ന് മാസത്തിലധികമായി ഖത്തറിനെതിരേ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചിട്ട്. ശേഷം ഇരുവിഭാഗവും സമാധാനത്തിന്റെ വഴിയിലെത്താന്‍ പല രാജ്യങ്ങളും നേതാക്കളും ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. എന്നാല്‍ ഖത്തറിനെതിരേ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്.

സോഷ്യല്‍ മീഡിയയില്‍ ഖത്തര്‍ വിരുദ്ധ പ്രചാരണത്തിനും ശ്രമം നടക്കുന്നുണ്ട്. അതിന് പുറമെയാണ് സൗദിയിലേയും യുഎഇയിലെയും മാധ്യമങ്ങള്‍ ഖത്തറിനെതിരേ വ്യാജ വാര്‍ത്തകള്‍ പടക്കുന്നത്. ഇതെല്ലാം തുറന്നെഴുതുകയാണ് ന്യൂയോര്‍ക്ക് ടൈംസ്.

പൊട്ടിത്തെറിയുടെ വക്കില്‍

പൊട്ടിത്തെറിയുടെ വക്കില്‍

ഖത്തര്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് സൗദിയിലെയും യുഎഇയിലെയും മാധ്യമങ്ങളുടെ പ്രചാരണം. ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഖത്തറിന് വേണ്ടി ഐസിസ്

ഖത്തറിന് വേണ്ടി ഐസിസ്

ഏറ്റവും ഒടുവില്‍ ഖത്തറിനെതിരേ സൗദി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഖത്തറിന് വേണ്ടി പിന്തുണ പ്രഖ്യാപിച്ച് ആഗോള ഭീകര സംഘടനയായ ഐസിസ് രംഗത്തെത്തിയെന്നാണ് വാര്‍ത്ത.

സൗദിയിലെ മാധ്യമങ്ങള്‍

സൗദിയിലെ മാധ്യമങ്ങള്‍

ഇതില്‍ യാതൊരു സത്യവുമില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയിലെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ കഴിഞ്ഞദിവസം നല്‍കിയിത്.

ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു

ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു

ഖത്തറിന് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. ആധികാരികതയില്ലാത്ത വാര്‍ത്തകളാണ് അധികം വരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദോഹയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

ദോഹയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടുവെന്നായിരുന്നു അതിന് മുമ്പ് വന്ന വാര്‍ത്ത. ഖത്തര്‍ സൈന്യം പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെച്ചെന്നും ദുബായ് ടിവി വാര്‍ത്ത നല്‍കി.

സൈന്യം ആയുധം ഉപയോഗിച്ചു

സൈന്യം ആയുധം ഉപയോഗിച്ചു

നൂറ് കണക്കിന് ആളുകള്‍ ദോഹയില്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ഇവരെ സൈന്യം ആയുധം ഉപയോഗിച്ച് നേരിട്ടു. കണ്ണീര്‍ വാതകം പ്രയോഗിച്ചു- ഇതായിരുന്നു ദുബായ് ടിവിയുടെ വാര്‍ത്ത.

തുര്‍ക്കി സൈന്യവും കൂടെ

തുര്‍ക്കി സൈന്യവും കൂടെ

ഖത്തര്‍ സൈന്യത്തിന് എല്ലാ സഹായവും നല്‍കി തുര്‍ക്കി സൈന്യവും കൂടെ നിന്നു. ഈ രണ്ടു സൈന്യങ്ങളും ചേര്‍ന്നാണ് ദോഹയിലെ പ്രക്ഷോഭകരെ നേരിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭിന്നത രൂക്ഷമായതിന് ശേഷം

ഭിന്നത രൂക്ഷമായതിന് ശേഷം

ഖത്തറും സൗദി നേതൃത്വത്തിലുള്ള രാജ്യങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായതിന് ശേഷമാണ് ഖത്തറിനെതിരേ നിരന്തരം വ്യാജ വാര്‍ത്തകള്‍ വരുന്നത്. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്.

വ്യാജ വാര്‍ത്തയ്ക്ക് കാരണം

വ്യാജ വാര്‍ത്തയ്ക്ക് കാരണം

എന്നാല്‍ സൗദിയില്‍ നിന്നു വ്യാജ വാര്‍ത്ത വരുന്നതിന് പിന്നില്‍ മറ്റൊരു തന്ത്രമുണ്ടെന്നാണ് നിരീക്ഷണം. അമേരിക്കയിലെ ലോകവ്യാപാര നിലയം ആക്രമിച്ച സംഭവത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സൗദി തന്ത്രം പാളി

സൗദി തന്ത്രം പാളി

ഇതില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് സൗദി മാധ്യമങ്ങള്‍ ഖത്തറിനെതിരേ ഭീകരബന്ധം ആരോപിക്കുന്നതെന്ന് ദോഹ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസ് ഡയറക്ടര്‍ മര്‍വാന്‍ കബലാന്‍ പറയുന്നു. ശ്രദ്ധതിരിക്കാനുള്ള സൗദി തന്ത്രം പാളുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗദി എംബസി ചെയ്തത്

സൗദി എംബസി ചെയ്തത്

അമേരിക്കയലെ സൗദി എംബസി 2001ല്‍ വിമാനം റാഞ്ചിയവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് പോസ്റ്റും ഇന്റിപെന്റന്റും നല്‍കിയത്. ഇത് വിവാദമായതിന് പിന്നാലെയാണ് ഖത്തറിനെതിരേ സൗദി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
NYT debunks fake ISIL statement on Qatar used by Saudis,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്