സിക്കിം വിഷയത്തില്‍ ഉടന്‍ പ്രശ്നപരിഹാരം: സുഷമയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിക്കിം വിഷയത്തില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ദില്ലിയില്‍ സര്‍വ്വകക്ഷിയോഗം. വെള്ളിയാഴ്ച വൈകിട്ടാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ നേതൃത്വത്തിലായിരിക്കും സര്‍വ്വകക്ഷിയോഗം. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മാസം ആരംഭിച്ച അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങളും യോഗത്തില്‍ സുഷമാ സ്വരാജ് അവതരിപ്പിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ്സിംഗിന്‍റെ വസതിയിലായിരിക്കും യോഗം.

മണ്‍സൂണ്‍ പാര്‍ലമെന്‍റ് സെഷനില്‍ സിക്കിം സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കാനിരിക്കെയാണ് സുഷമാ സ്വരാജ് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നത്. ചൈന തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്ന് അവകാശപ്പെടുന്ന ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറമേ അയല്‍രാജ്യമായ ഭൂട്ടാനും ഇന്ത്യയും ട്രൈ ജംങ്ഷനായ ഡോക് ലയ്ക്ക് മേല്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.

 കശ്മീരില്‍ മധ്യസ്ഥത!!

കശ്മീരില്‍ മധ്യസ്ഥത!!

ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യ- പാക് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ച ചൈന സിക്കിം സെക്ടറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണ് ഏകമാര്‍ഗ്ഗമെന്നും തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്.

തര്‍ക്കങ്ങള്‍ക്ക് അയവില്ല

തര്‍ക്കങ്ങള്‍ക്ക് അയവില്ല

എന്നാല്‍ സിക്കിം സെക്ടടറില്‍ ചൈനയ്ക്ക് പരമാധികാരമുള്ള ഭൂപ്രദേശത്ത് ഇന്ത്യന്‍ സൈന്യം അതിക്രമിച്ചി കടന്നുവെന്നും ഈ പ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദങ്ങള്‍. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം മൂന്നാഴ്ച പിന്നിടുമ്പോഴും ഇരു രാജ്യങ്ങളുടെ ഭാഗത്തുനിന്നും ആരോഗ്യപരമായ ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങുന്നില്ല. ചര്‍ച്ചയല്ല ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുകയാണ് അനിവാര്യമെന്നാണ് ചൈനീസ് വാദം. ചൈനയ്ക്ക് പിന്നാലെ ചൈനീസ് മാധ്യമങ്ങളും ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തുന്നുണ്ട്.

ചൈനീസ് സൈന്യം

ചൈനീസ് സൈന്യം

സിക്കിം- ടിബറ്റ്- ഭൂട്ടാന്‍ എന്നീ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന ഡോക് ലാമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് ചൈനീസ് വാദം. നാഥുലാ ചുരം വഴിയുള്ള കൈലാസ്- മാനസസരോവര്‍ തീര്‍ഥാടകരെ ചൈനീസ് സൈന്യം തടഞ്ഞതും ചൈനയുടെ നീക്കത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ്.

പഞ്ചശീല തത്വം ലംഘിച്ചു

പഞ്ചശീല തത്വം ലംഘിച്ചു

സിക്കിം അതിര്‍ത്തിയിലെ ഇന്ത്യയുടെ നീക്കങ്ങള്‍ 1954ല്‍ ഇന്ത്യയും ചൈനയും ഒപ്പുവച്ചിട്ടുള്ള പഞ്ചശീല തത്വങ്ങളുടെ ലംഘനമാണെന്നാണ് ചൈന ഉന്നയിക്കുന്ന വാദം. സിക്കിം സെക്ടറിലെ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യ തെറ്റുതിരുത്തണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യയുടെ കടന്നുകയറ്റം രാജ്യാന്തര നിയമങ്ങളുട അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും സമാധാനപരമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നചതിന് വേണ്ടിയാണ് പഞ്ചശീല തത്വങ്ങള്‍ ഒപ്പുവച്ചതെന്നും ചൈന ഓര്‍മിപ്പിക്കുന്നു.

ഇന്ത്യയുടെ വാദം തെറ്റോ

ഇന്ത്യയുടെ വാദം തെറ്റോ

ഡോക് ല മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമല്ലെന്നും ചൈന ഡോക് ലയില്‍ റോഡ‍് നിര്‍മിക്കുന്നത് 1890 ല്‍ ബ്രിട്ടീഷുകാര്‍ ഭരണകൈമാറ്റം നടത്തുമ്പോള്‍ ഒപ്പുവച്ചിട്ടുള്ള കരാര്‍ പ്രകാരമാണെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദങ്ങള്‍. ചൈനയുടെ റോഡ് നിര്‍മാണം ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കും സിക്കിമിലേയ്ക്കുമുള്ള പ്രവേശനത്തിന് വിഘാതമാകുമെന്നാണ് ഇന്ത്യയുടെ വാദം.

ഡോക് ല ഇന്ത്യയ്ക്ക് സുപ്രധാനം!!

ഡോക് ല ഇന്ത്യയ്ക്ക് സുപ്രധാനം!!

ഇന്ത്യ- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഡോക് ല മൂന്ന് രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഡോക് ല വിട്ടുകൊടുക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നതോടെ ബംഗാളിലെ സിലിഗുഡി വരെ ചൈനയ്ക്ക് എത്താനുള്ള സാഹചര്യമാണുണ്ടാവുക. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കുന്നു.

സിലിഗുഡി നിര്‍ണ്ണായകം

സിലിഗുഡി നിര്‍ണ്ണായകം

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി പ്രദേശം. ചൈന ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം കൈക്കലാക്കുന്നതോടെ സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കേന്ത്യന്‍ സ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ ചൈനയ്ക്ക് കഴിയും. ഇത്തരത്തിലുള്ള അടിന്തര സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ കയ്യില്‍ നിന്ന് ഡോക് ലയുടെ നിയന്ത്രണം നഷ്ടമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിന് സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഇന്ത്യയെയും ഭൂട്ടാനെയും തെറ്റിയ്ക്കാന്‍!!

ഇന്ത്യയെയും ഭൂട്ടാനെയും തെറ്റിയ്ക്കാന്‍!!

ഡോക് ലാ പ്രദേശത്തിന്‍റെ നിയന്ത്രണം ചൈനയുടെ കയ്യിലാവുന്നത് തടയുന്നതിന് വേണ്ടിയാണ് ഭൂട്ടാന് പിന്തുണച്ച് ഇന്ത്യ കൂടെ നിര്‍ത്തുന്നത്. ഇതിനിടെ ഇന്ത്യ- ഭൂട്ടാന്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമവും ചൈന നടത്തിവരുന്നുണ്ട്. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നിലും ഈ സൂചനകള്‍ ഒളിഞ്ഞു കിടപ്പുണ്ട്.

ഭൂട്ടാന്‍റെ മറവില്‍ കയ്യേറ്റം

ഭൂട്ടാന്‍റെ മറവില്‍ കയ്യേറ്റം

ഭൂട്ടാന്‍റെ പേരില്‍ ചൈനീസ് അതിര്‍ത്തി കയ്യേറാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്ന വാദങ്ങളിലൊന്ന്. ചൈനീസ് അതിര്‍ത്തി കയ്യേറുന്നതിന് ഇന്ത്യ അനധികൃതമായി സൈന്യത്തെ ഭൂട്ടാനിലേയ്ക്ക് അയച്ചുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു.

പ്രശ്നങ്ങള്‍ പുതിയത്

പ്രശ്നങ്ങള്‍ പുതിയത്

ഭൂട്ടാനും ചൈനയുമായി തര്‍ക്കത്തിലുള്ള പ്രദേശമാണ് സിക്കിമിലെ ഡോക് ല. അതിര്‍ത്തി തര്‍ക്കത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ കിടക്കുന്നുണ്ടെങ്കിലും മേഖലയില്‍ ഇതുവരെയും ഇരു രാജ്യങ്ങളും തമ്മില്‍ പറയത്തക്ക സമാധാന പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉടലെടുത്തിരുന്നില്ലെന്ന് ഭൂട്ടാന്‍ അംബാഡര്‍ വെസ്റ്റോപ്പ് നാംഗ്യേല്‍ പറഞ്ഞു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ചട്ടം. ഡോക് ലാമിലെ സോമ്പ്ലിരിയിലുള്ള ഭൂട്ടാന്‍ സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈന നടത്തുന്ന റോഡ് നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

ഭൂട്ടാന്‍- ചൈന അതിര്‍ത്തി

ഭൂട്ടാന്‍- ചൈന അതിര്‍ത്തി

ഇന്ത്യ- ചൈന അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാറിന്മേലാണ്. ഇതേ രീതിയില്‍ തന്നെയാണ് ഭൂട്ടാന്‍ -ചൈന അതിര്‍ത്തിയും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഇക്കാലം വരെയും അതിര്‍ത്തി തര്‍ക്കങ്ങള്‍ ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉടലെടുത്തിരുന്നില്ല. ഇന്ത്യന്‍ സൈന്യം ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം തടഞ്ഞെന്ന് ആരോപിച്ചാണ് ചൈനീസ് സൈന്യം സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ബങ്കറുകളില്‍ രണ്ടെണ്ണം തകര്‍ത്തത്. ഇത് ഇന്ത്യ- ചൈനാ ബന്ധത്തില്‍ കനത്ത വിള്ളലാണുണ്ടാക്കിയത്. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെയാണ് ഭൂട്ടാനും ചൈനയ്ക്കെതിരെ രംഗത്തെത്തുന്നത്.

English summary
The government will tomorrow evening brief opposition parties on the stand-off with China at the Sikkim border. Foreign Minister Sushma Swaraj will provide updates on the confrontation which began last month.
Please Wait while comments are loading...