ഇറാഖ്: ബന്ദിയാക്കപ്പെട്ടവരില്‍ ഒരാള്‍ രക്ഷപ്പെട്ടു
ബാഗ്ദാദ്: ഇറാഖില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ നാല്‍പത് ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടതായി വാര്‍ത്ത. ഇയാള്‍ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വാര്‍ത്ത റെഡ് ക്രോസ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാഖിലെ മൊസ്യൂളില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന നാല്‍പത് ഇന്ത്യക്കാരെയാണ് കഴിഞ്ഞ ദിവസം തീവ്രവാദികള്‍ ബന്ദികളാക്കിയിരുന്നത്. ഇവരില്‍ പഞ്ചാബില്‍ നിന്നുള്ളവരാണ് കൂടുതല്‍ പേരും.

ബന്ദികളെ തീവ്രവാദികള്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഇറാഖ് അധികൃതര്‍ ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍ ആരാണ് സംഭവത്തിന് പിന്നില്‍ എന്നതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ബന്ദിയാക്കപ്പെട്ടവരുടെ സുരക്ഷയെപ്പറ്റി ഒരു ഉറപ്പും നല്‍കാനാവില്ലെന്നായിരുന്നു ഇന്ത്യയുടെ വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇപ്പോള്‍ രക്ഷപ്പെട്ടെത്തിയ ആളില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ദികളാക്കപ്പെട്ട ബാക്കിയുള്ളവരെക്കൂടി രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാഖിലെ തീവ്രവാദികളുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സൈനിക നടപടിക്ക് മുതിരേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇറാഖിലെ ആശുപത്രികളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരുടെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു .












Click it and Unblock the Notifications