കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ രക്ഷപ്പെട്ടു; തക്ക സമയം അമീറിന്റെ ഉചിതമായ തീരുമാനം!! ഒപെകിനെ കൈവിട്ടത് ആശ്വാസം

Google Oneindia Malayalam News

ദോഹ: എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. സൗദിയാണ് ഈ കൂട്ടായ്മയില്‍ പ്രധാന രാജ്യം. അടുത്തിടെ ഒപെകില്‍ നിന്ന് ഖത്തര്‍ രാജിവെച്ചിരുന്നു. സൗദി സഖ്യം ചുമത്തിയ ഉപരോധത്തിന് പ്രതികാരമായിട്ടാണ് ഖത്തര്‍ ഒപെക് വിട്ടതെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍ സൗദിക്കെതിരായ തീരുമാനം മാത്രമായിരുന്നില്ല ഖത്തര്‍ എടുത്തത്.

വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. തക്ക സമയമാണ് ഖത്തര്‍ അമീര്‍ അന്തിമ നിലപാട് വ്യക്തമാക്കിയതും ഒപെക് വിടുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയതും. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ഖത്തര്‍ നിലപാടിന്റെ വ്യത്യസ്തമായ വശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്....

രണ്ടു സഖ്യങ്ങള്‍

രണ്ടു സഖ്യങ്ങള്‍

എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് രണ്ട് കൂട്ടായ്മയാണുള്ളത്. അതില്‍ പ്രധാനമാണ് ഒപെക്. സൗദിയാണ് ഇതിലെ പ്രധാന രാജ്യം. എന്നാല്‍ ഒപെകില്‍ അംഗമല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അത്തരം രാജ്യങ്ങളുടെ നേതൃത്വം റഷ്യക്കാണ്. ഈ രണ്ടു സഖ്യത്തിലുമില്ലാതെ അമേരിക്കയും എണ്ണ മേഖലയില്‍ സജീവമാണ്.

ഖത്തറിന് പ്രാധാന്യമില്ല

ഖത്തറിന് പ്രാധാന്യമില്ല

ഒപെകിലെ അത്ര പ്രധാനമല്ലാത്ത അംഗമാണ് ഖത്തര്‍. സൗദിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിന്റെ എണ്ണ ഉല്‍പ്പാദനം വളരെ കുറവാണ്. എന്നാല്‍ ഒപെകില്‍ തുടരുമ്പോള്‍ കൂട്ടായ്മ എടുക്കുന്ന തീരുമാനത്തിന് ഒപ്പംനില്‍ക്കണം. ഒപെകിനെതിരെ ഏതെങ്കിലും രാജ്യം നടപടിയെടുത്താല്‍ ഖത്തറിനെയും ബാധിക്കും.

പ്രകൃതി വാതകം പ്രധാനം

പ്രകൃതി വാതകം പ്രധാനം

ഇക്കാര്യങ്ങള്‍ വിശദമായി അവലോകനം ചെയ്താണ് ഖത്തര്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. എണ്ണയില്‍ ഖത്തറിന് കൂടുതല്‍ തിളങ്ങാന്‍ സാധ്യമല്ല. എന്നാല്‍ പ്രകൃതിവാതകത്തിന്റെ കാര്യം അങ്ങനെയല്ല. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യം ഖത്തറാണ്. ഖത്തര്‍-ഇറാന്‍ അതിര്‍ത്തിയിലാണ് കൂടുതല്‍ വാതകശേഖരമുള്ളത്.

ഒപെകിനെതിരെ അമേരിക്ക

ഒപെകിനെതിരെ അമേരിക്ക

ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകൃതി വാതക മേഖലയില്‍ ഖത്തറിന് വന്‍ നിക്ഷേപമുണ്ട്. അമേരിക്കയിലെ പ്രധാന കമ്പനികള്‍ ഖത്തര്‍ വിലകൊടുത്തു വാങ്ങാന്‍ പദ്ധതിയിടുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഖത്തര്‍ അന്തിമ തീരുമാനമെടുത്തത്. മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഒപെകിനെതിരെ കണ്ണുരുട്ടുന്നതും ഖത്തറിന്റെ തീരുമാനത്തിന് നിര്‍ണായക കാരണമായി.

ഖത്തറിന്റെ ലക്ഷ്യം അമേരിക്ക

ഖത്തറിന്റെ ലക്ഷ്യം അമേരിക്ക

ഖത്തര്‍ പെട്രോളിയം ബൃഹദ് പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നത്. എന്നാല്‍ ഒപെകില്‍ തുടര്‍ന്നാല്‍ ഈ പദ്ധതികളെല്ലാം കരിനിഴലിലാകും. ഈ ആശങ്ക ഖത്തര്‍ പെട്രോളിയം സിഇഒ സഅദ് അല്‍ കഅബി നേരത്തെ ഖത്തര്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു. അമേരിക്കയെ ആണ് ഖത്തര്‍ ലക്ഷ്യമിടുന്നത്.

ഗോള്‍ഡന്‍ പാസ് എല്‍എന്‍ജി

ഗോള്‍ഡന്‍ പാസ് എല്‍എന്‍ജി

അമേരിക്കയില്‍ പ്രകൃതി വാതക മേഖലയില്‍ വന്‍ നിക്ഷേപമാണ് ഖത്തര്‍ നടത്താന്‍ പോകുന്നത്. അമേരിക്കയിലെ ടെക്‌സാസിലുള്ള ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ടെര്‍മിനലുകളിലൊന്നായ ഗോള്‍ഡന്‍ പാസ് എല്‍എന്‍ജി വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം. ഇതുവഴി ഖത്തറിന്റെ വാതക ഉല്‍പ്പാദനം ഇരട്ടിയാക്കാനും ഖത്തര്‍ ആലോചിക്കുന്നു.

നോപെക് നിയമം വെല്ലുവിളി

നോപെക് നിയമം വെല്ലുവിളി

എന്നാല്‍ ഒപെകില്‍ തുടര്‍ന്നാണ് ഈ സ്വപ്‌ന പദ്ധതികള്‍ മുടങ്ങുമെന്നാണ് ഖത്തര്‍ കരുതുന്നത്. അമേരിക്കയിലെ നോപെക് നിയമം ആണ് ഖത്തറിന്റെ ആശങ്കയ്ക്ക് കാരണം. എണ്ണ രാജ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന നിയമമാണിത്. ഒപെക് രാജ്യങ്ങള്‍ എണ്ണവില അമിതമായി വര്‍ധിപ്പിക്കുന്നുവെന്ന് ട്രംപിന് ആക്ഷേപമുണ്ട്. ഒപെകിനെതിരെ അദ്ദേഹം ഭീഷണി മുഴക്കുകയും ചെയ്യുന്നു.

പ്രമേയം അമേരിക്കന്‍ സെനറ്റില്‍

പ്രമേയം അമേരിക്കന്‍ സെനറ്റില്‍

എണ്ണ വര്‍ധിപ്പിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കരിനിഴലിലാണ്. സൗദി കിരീടവകാശിക്കെതിരായ പ്രമേയം അമേരിക്കന്‍ സെനറ്റ് അടുത്താഴ്ച പരിഗണിക്കുന്നുണ്ട്.

ഒപെകിനെതിരെ നടപടിയുണ്ടായാല്‍

ഒപെകിനെതിരെ നടപടിയുണ്ടായാല്‍

ഒരുപക്ഷേ സെനറ്റ് സൗദിക്കെതിരായ തീരുമാനം എടുത്താല്‍ ഒപെകിനെയും ബാധിക്കുമെന്ന് ഖത്തര്‍ ആശങ്കപ്പെടുന്നു. കാരണം ഒപെകിലെ പ്രധാന രാജ്യമാണ് സൗദി. സൗദിക്കെതിരായ തീരുമാനം വന്നാല്‍ ഒപെകിനെ ബാധിക്കും. അതാകട്ടെ, ഒപെകിലെ അംഗരാജ്യങ്ങളെയും ബാധിക്കും. ഖത്തറിന്റെ സ്വപ്‌ന പദ്ധതികള്‍ ഇല്ലാതാകുകയും ചെയ്യുമെന്നും ഖത്തര്‍ കരുതുന്നു.

സൗദിക്കൊപ്പമെന്ന് ട്രംപ്

സൗദിക്കൊപ്പമെന്ന് ട്രംപ്

ഒപെകിലെ അമിതമായ ഇടപെടല്‍ ഖത്തര്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. പ്രകൃതി വാതകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഒപെകിനെതിരെ സൗദിയുടെ പേരില്‍ അമേരിക്കന്‍ നടപടി വരുമെന്നാണ് ഖത്തറിന്റെ ആശങ്ക. എന്നാല്‍ സൗദിക്കൊപ്പം നില്‍ക്കുമെന്നാണ് ട്രംപ് പറയുന്നത്.

കമ്പനി സ്വന്തമാക്കും

കമ്പനി സ്വന്തമാക്കും

ടെക്‌സാസിലെ ഗോള്‍ഡന്‍ പാസ് എല്‍എന്‍ജി ടെര്‍മിനലിന്റെ പ്രധാന ഓഹരികള്‍ ഖത്തറിന്റെ കൈവശമാണ്. അമേരിക്കന്‍ എണ്ണ കമ്പനികളായ എക്‌സോണ്‍ മൊബൈല്‍ കോര്‍പ്, കൊണോകോ ഫിലിപ്പ്‌സ് എന്നിവര്‍ക്ക് അല്‍പ്പം ഓഹരികളുമുണ്ട്. അമേരിക്കയുടെ വാതക ആസ്തികള്‍ വാങ്ങാന്‍ ഖത്തര്‍ പെട്രോളിയം തീരുമാനിച്ചിട്ടുമുണ്ട്.

വന്‍തോതില്‍ വരുമാനം

വന്‍തോതില്‍ വരുമാനം

ഈ സാഹചര്യത്തിലാണ് ഒപെകിന്റെ കൈവിടാനും പ്രകൃതി വാതക മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കാനും ഖത്തര്‍ തീരുമാനിച്ചത്. ഖത്തറിന്റെ പ്രതിവര്‍ഷ വാതക ഉല്‍പ്പാദനം 77 ദശലക്ഷം ടണ്‍ ആണ്. 2024 ആകുമ്പോഴേക്കും 43 ശതമാനം വര്‍ധിപ്പിക്കാനാണ് ഖത്തറിന്റെ തീരുമാനം. ഇതുവഴി വന്‍തോതില്‍ വരുമാനവും ഖത്തര്‍ പ്രതീക്ഷിക്കുന്നു.

യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം അവസാനിപ്പിച്ചു; സമരം വിജയമെന്ന് ചെന്നിത്തല, സഭയില്‍ കൈയ്യാങ്കളി യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം അവസാനിപ്പിച്ചു; സമരം വിജയമെന്ന് ചെന്നിത്തല, സഭയില്‍ കൈയ്യാങ്കളി

English summary
OPEC exit frees Qatar from U.S. legal concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X