കുല്‍ഭൂഷണ്‍ യാദവ് കേസ്; 'സൈന്യവും സര്‍ക്കാരും പാക്കിസ്ഥാനുവേണ്ടി വാദിക്കും'

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ യാദവ് കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായ വിധിയുണ്ടായതോടെ ഏതുവിധേനയും വിധി തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ വക്താക്കള്‍ ഈ വിഷയത്തില്‍ തുടരെ നടത്തുന്ന പ്രസ്താവനകള്‍ പാക്കിസ്ഥാന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് വ്യക്തമാക്കുന്നതാണ്.

ഏറ്റവുമൊടുവില്‍ പാക്കിസ്ഥാന്‍ പാര്‍ലിമെന്റ് സ്പീക്കറുടെ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയില്‍ നടക്കാനിരിക്കുന്ന തുടര്‍വാദത്തില്‍ പാക്കിസ്ഥാനുവേണ്ടി സൈന്യവും സര്‍ക്കാരും രംഗത്തുണ്ടാകുമെന്നാണ് സ്പീക്കര്‍ സര്‍ദാര്‍ അയാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിഷയത്തില്‍ നിമയപരമായ കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്തുള്ളൂവെന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

kulbhushan1

ഇതേ രീതിയിലാണ് നേരത്തെ പാക്കിസ്ഥാനിലെ മറ്റു സര്‍ക്കാര്‍ പ്രമുഖരും പറഞ്ഞിരുന്നത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ കുല്‍ഭൂഷണ്‍ യാദവുമായി കാണാന്‍ അന്താരാഷ്ട്ര കോടതി അനുമതി നല്‍കിയിട്ടില്ലെന്ന് പാക് ഉപദേശകന്‍ സര്‍താജ് അസീസും പറയുന്നു. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രതിപക്ഷ കക്ഷികളില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് പാക് സര്‍ക്കാരിനെ കുല്‍ഭൂഷണ്‍ യാദവ് കേസില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്. അന്താരാഷ്ട്ര കോടതിയിലുണ്ടായ തിരിച്ചടി പാക് സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. പുതിയ ഒരുസംഘം അഭിഭാഷകരെയാണ് പാക്കിസ്ഥാന്‍ തുടര്‍വാദത്തിനാണ് കോടതിയിലെത്തിക്കുക.

English summary
‘Pak govt, army to jointly fight Kulbhushan Jadhav case in international court’
Please Wait while comments are loading...