കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം പാകിസ്താന്‍: യുഎസ് പട്ടിക പുറത്ത്!!

അമേരിക്ക പുറത്തിറക്കിയ 'കണ്‍ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം' വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പാകിസ്താനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തി അമേരിക്ക. ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുമായി സഹകരിക്കുന്നുണ്ടെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കാന്‍ കഴിയുന്നുണ്ടെന്നും 2016ലെ കണക്കുകള്‍ ചൂണ്ടിക്കാണിച്ച് അമേരിക്ക വ്യക്തമാക്കുന്നു. അമേരിക്ക പുറത്തിറക്കിയ 'കണ്‍ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം' വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പാകിസ്താനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയ ലഷ്കര്‍ ഇ ത്വയ്ബ, ലഷ്ക്റിന്‍റെ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് തുടങ്ങിയ ഭീകരസംഘടനകള്‍ പോലും പാകിസ്താനില്‍ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമേരിക്ക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ജമാഅത്ത് ഉദ് ദവയ്ക്ക് വിലക്കേര്‍പ്പെടുത്തിയ പാകിസ്താന്‍ ഹാഫിസ് സയീദ് ഉള്‍പ്പെടെ അഞ്ച് ഭീകരരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇത് മാത്രമാണ് പാകിസ്താന്‍റെ ഭാഗത്തുനിന്ന് എടുത്തുപറയാവുന്ന തരത്തില്‍ ഉണ്ടായിട്ടുള്ള നടപടി.

അഫ്ഗാന്‍ ഭീകരര്‍ക്കെതിരെ നടപടി

അഫ്ഗാന്‍ ഭീകരര്‍ക്കെതിരെ നടപടി

പാകിസ്താനില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തെഹരീക് താലിബാന്‍ പോലുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കുന്നുവെങ്കിലുംഅമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന അഫ്ഗാന്‍ താലിബാന്‍, ഹഖാനി നെറ്റ് വര്‍ക്ക്, തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താന്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും അമേരിക്ക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സംഘടനകളുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍റെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള ശ്രമങ്ങളും ഉണ്ടായിട്ടില്ലെന്നും അമേരിക്ക റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്- അഫ്ഗാന്‍ സമാധാന ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുഎസ് കൂട്ടിച്ചേര്‍ക്കുന്നു.

 പാക് ഭീകരസംഘടനകള്‍ക്ക് പിന്തുണ

പാക് ഭീകരസംഘടനകള്‍ക്ക് പിന്തുണ

പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിനൊപ്പം ഫണ്ടുകള്‍ കണ്ടെത്തുന്നതിനും സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പാകിസ്താന്‍ ഈ സംഘടനകള്‍ക്കെതിരെ യാതൊരുവിധത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്ക്ക് ഭീഷണിയെന്ന് യുഎസ്

ഇന്ത്യയ്ക്ക് ഭീഷണിയെന്ന് യുഎസ്

ഇന്ത്യയെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്ന പാകിസ്താന്‍റെ അതിര്‍ത്തി ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന യുഎസ് ജമ്മു കശ്മീരിലെ പാക് ക്രൂരതകളെക്കുറിച്ചും പറയുന്നു. ഇന്ത്യയില്‍ പാക് ഭീകരസംഘടനകള്‍ അടുത്ത കാലത്ത് നടത്തിയിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

 പത്താന്‍കോട്ട് ഭീകരാക്രമണം

പത്താന്‍കോട്ട് ഭീകരാക്രമണം

2017 ജനുവരിയില്‍ പ‍ഞ്ചാബിലെ പത്താന്‍കോട്ട് സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് എന്ന പാക് ഭീകരസംഘടന ആയിരുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നേരത്തെ 2016ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് യുഎസുമായി സഹകരിച്ച് ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് അമേരിക്ക വ്യക്തമാക്കുന്നു.

 ഐസിസിനും അല്‍ഖ്വയ്ദയ്ക്കും

ഐസിസിനും അല്‍ഖ്വയ്ദയ്ക്കും

ഭീകരസംഘടനകളായ ഐസിസില്‍ നിന്നും അല്‍ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. ഐസിസുമായി ബന്ധപ്പെട്ട് ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട നിരവധി പേരാണ് ഇന്ത്യയില്‍ നിന്ന് അറസ്റ്റിലായിട്ടുള്ളത്. ഇത് ഇത്തരം ഭീകരസംഘടനകള്‍ക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന നടപടിയുടെ തെളിവാണ്.

വിലക്കിന് വിലയില്ല

വിലക്കിന് വിലയില്ല

പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയ ലഷ്കര്‍ ഇ ത്വയ്ബ, ലഷ്ക്റിന്‍റെ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് തുടങ്ങിയ ഭീകരസംഘടനകള്‍ പോലും പാകിസ്താനില്‍ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമേരിക്ക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ജമാഅത്ത് ഉദ് ദവയ്ക്ക് വിലക്കേര്‍പ്പെടുത്തിയ പാകിസ്താന്‍ ഹാഫിസ് സയീദ് ഉള്‍പ്പെടെ അഞ്ച് ഭീകരരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇത് മാത്രമാണ് പാകിസ്താന്‍റെ ഭാഗത്തുനിന്ന് എടുത്തുപറയാവുന്ന തരത്തില്‍ ഉണ്ടായിട്ടുള്ള നടപടി. എന്നാല്‍ സയീദ് പരസ്യമായി റാലികളെ അഭിസംബോധന ചെയ്ത സംഭവങ്ങളും പാകിസ്താനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് തന്നെ വീട്ടുതടങ്കലലിലാക്കിയതെന്നാണ് ഹാഫിസ് സയീദ് ഉന്നയിക്കുന്ന വാദം.

മറ്റ് രാജ്യങ്ങള്‍

മറ്റ് രാജ്യങ്ങള്‍

അഫ്ഗാനിസ്താന്‍, സൊമാലിയ, ട്രാന്‍സ്- സഹാറാ മേഖല, സുലു/ സുലാവെസി സീസ് ലിറ്റൊറല്‍, തെക്കന്‍ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാഖ്, ലെബനന്‍, ലിബിയ, യെമന്‍, കൊളംബിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളാണ് അമേരിക്കയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

English summary
The US on Wednesday listed Pakistan among the nations and regions providing "safe havens" to terrorists, saying terror groups like Lashkar-e-Taiba and Jaish-e-Mohammed continued to operate, train, organise and fundraise inside the country in 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X