കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ പ്രായം 18, പാകിസ്താന്‍ ഹിന്ദു വിവാഹ ബില്ലിന് അംഗീകാരം നല്‍കി

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലാമാബാദ്: പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹപ്രായം പതിനെട്ട് വയസാക്കി കൊണ്ടുള്ള ബില്ലിന് അംഗീകാരം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാകിസ്താന്‍ ഹിന്ദു വിവാഹ ബില്ലിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ എല്ലാ ഹിന്ദുക്കള്‍ക്കും ഈ നിയമം ബാധകമാണ്. ബില്‍ പാസാകുന്നതോടെ പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് വിവാഹ നിയമം പ്രാബല്യത്തില്‍ വരും.

ഹിന്ദു വിവാഹ ബില്‍ പാകിസ്താന്‍ പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയുടെ പരിഗണനയ്ക്ക് കൊണ്ടുവരും. മുസ്ലീമും ഈ ബില്ലിന് പിന്തുണയ്ക്കുന്നതിനാല്‍ പാസാവാനാണ് സാധ്യത. നാഷണല്‍ അസംബ്ലിയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

marriage

ഹിന്ദു വിവാഹ നിയമം രാജ്യത്ത് ഇതുവരെ ഉണ്ടായിരുന്നില്ല. ഇത് ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി ബന്ധം തെളിയിക്കാന്‍ ഹിന്ദു സ്ത്രീകള്‍ ഏറ കഷ്ടപ്പെട്ടിരുന്നു. 2014ലാണ് ഇങ്ങനെയൊരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

എന്നാല്‍, പല കാരണങ്ങളും കൊണ്ട് ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ലിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു അംഗങ്ങളെയും ക്ഷണിച്ചിരുന്നു.

English summary
A parliamentary panel unanimously approved the Hindu Marriage Bill for the Hindu minority community in Pakistan after decades of delay and inaction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X