നടി ഷര്‍മിള ടാഗോറിനെ പാകിസ്താനില്‍ തടഞ്ഞുവെച്ചു
ലാഹോര്‍: തെന്നിന്ത്യന്‍ താരസുന്ദരി ഷര്‍മിള ടാഗോര്‍ പാകിസ്താനില്‍ കുടുങ്ങി. ലാഹോര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനിലേക്ക് പോയതായിരുന്നു ഷര്‍മിള ടാഗോര്‍. നാലു ദിവസത്തെ പരിപാടിക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങുമ്പോഴാണ് പാക് അധികൃതര്‍ ഷര്‍മിളയെ തടഞ്ഞുവെച്ചത്.
ഷര്‍മിളയെ വാഗാ അതിര്‍ത്തി കടക്കാന്‍ പാക് സര്‍ക്കാര്‍ അനുവദിച്ചില്ല. യാത്രാ രേഖകളുമായി ബന്ധപ്പെട്ടായിരുന്നു താരത്തെ തടഞ്ഞു നിര്‍ത്തിയത്. യാത്രാരേഖകളില്‍ പോലീസ് റിപ്പോര്‍ട്ട് കാണുന്നില്ലെന്ന് പറഞ്ഞ് അധികൃതര്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. റിപ്പോര്‍ട്ട് മാറ്റിയതിനുശേഷമേ ഇനി ഷര്‍മിളയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളൂ.

ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഷര്‍മിളയെ തടഞ്ഞത്. യാത്ര മാറ്റിവെച്ച് ഷര്‍മിള ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിവരം.
ലാഹോറിലെ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത ഷര്‍മിള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നാലു ദിവസമായി ഷര്‍മിള പാകിസ്താനിലാണ്.












Click it and Unblock the Notifications