താലിബാന് ക്രിക്കറ്റ് ടീം ഉണ്ടാവുമോ? അവര്‍ക്ക് ക്രിക്കറ്റിനോട് താല്‍പര്യമെന്ന് ഷാഹിദ് അഫ്രീദി
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷ്ാഹിദ് അഫ്രീദിയുടെ പരാമര്‍ശം കേട്ട് അമ്പരന്നിരിക്കുകയാണ് കായിക ലോകം. അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന് ക്രിക്കറ്റ് ടീം ഉണ്ടാവുമെന്ന സൂചനയാണ് അഫ്രീദി നല്‍കുന്നത്. താലിബാന്‍ വളരെ പോസിറ്റീവായ മനോനിലയുമായിട്ടാണ് വന്നിട്ടുള്ളത്. അവര്‍ സ്ത്രീകളെ ജോലിക്ക് പോകാനും രാഷ്ട്രീയത്തില്‍ ചേരാനുമെല്ലാം അനുവദിക്കും. അവര്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നുണ്ട്. അവരുടെ ടീം ക്രിക്കറ്റിനായി തയ്യാറെടുക്കുന്നുണ്ട്. ക്രിക്കറ്റിനെ താലിബാന്‍ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. അതേസമയം താലിബാന്‍ ഇത്തരം കായിക മേഖലയെ ഇതുവരെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടിട്ടില്ല എന്നതാണ് വാസ്തവം.
Recommended Video
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

സിനിമയ്ക്കും കായിക മേഖലയ്ക്കും അടക്കം എതിരാണ് താലിബാന്‍. അതേസമയം സമയം തന്നെ ക്രിക്കറ്റ് സംഘടനകളൊന്നും താലിബാനെ അംഗീകരിച്ചിട്ടില്ല. അവരുടെ ഇടപെടല്‍ കായിക മേഖലയിലുണ്ടായാല്‍ അഫ്ഗാനിസ്ഥാന്‍ ടീമിനെ മൊത്തമായി അത് ബാധിക്കും. ടീമിന് വിലക്കേര്‍പ്പെടുത്താന്‍ ഐസിസി തയ്യാറാവും. ഓരോ രാജ്യത്തെ ക്രിക്കറ്റ് സംഘടനകളില്‍ രാഷ്ട്രീയ വരാനോ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കാനോ പാടില്ലെന്നാണ് ഐസിസി നിയമം. ക്രിക്കറ്റില്‍ മാത്രമല്ല, മറ്റെല്ലാ കായിക മേഖലയിലും ഇത് തന്നെയാണ് നിയമം. എന്നാല്‍ താലിബാന്‍ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് ഭരണത്തിലും അവര്‍ ഇടപെടാനാണ് സാധ്യത.
താലിബാന് ക്രിക്കറ്റ് ഇഷ്ടമാണെന്ന് പറയുമ്പോള്‍, അവര്‍ ടീമിലുണ്ടാവുമോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. അഫ്രീദി പറയുന്ന കാര്യവും വൈറലായിട്ടുണ്ട്. കളിക്കുമ്പോള്‍ പുറത്തായാല്‍ തലവെട്ടുന്നതായിരിക്കും താലിബാന്‍ ടീമിന്റെ രീതികളെന്നും പരിഹാസങ്ങളുണ്ട്. അതേസമയം 20 വര്‍ഷത്തെ സൈനിക പ്രവര്‍ത്തനങ്ങള്‍ മതിയാക്കി അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയിരിക്കുകയാണ്. താലിബാന്‍ പടക്കം പൊട്ടിച്ചാണ് ഇത് ആഘോഷിച്ചത്. യുഎസ് ഒരുപാട് സൈനികരെ കൊല്ലപ്പെടുത്തിയെന്നും, വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നും താലിബാന്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുമായി അഫ്ഗാനിസ്ഥാന്റെ വികസനത്തിനായി സഹകരിക്കുമെന്നും താലിബാന്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്‍ പൂര്‍ണ സ്വാതന്ത്ര്യം നേടിയെന്ന് താലിബാന്‍ വക്താവ് ഖാരി യൂസഫ് പറഞ്ഞു. അതേസമയം നൂറോളം അമേരിക്കന്‍ വംശജര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 31നുള്ളില്‍ തന്നെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്‍മാറുമെന്ന് യുഎസ് നേരത്തെ അറിയിച്ചിരുന്നു. അര്‍ധരാത്രിയോടെയാണ് യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് മടങ്ങിയത്. കുടുങ്ങി കിടക്കുന്ന അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ചുമതലയുള്ള ജനറല്‍ ഫ്രാങ്ക് മക്കന്‍സി പറഞ്ഞു. എല്ലാ അധിനിവേശ ശക്തികള്‍ക്കും ഒരു പാഠമാണ് അമേരിക്കയുടെ പരാജയമെന്നും താലിബാന്‍ പറഞ്ഞു.












Click it and Unblock the Notifications